»   »  ഷാരൂഖും സല്‍മാനും കടുത്ത പോരാട്ടത്തില്‍

ഷാരൂഖും സല്‍മാനും കടുത്ത പോരാട്ടത്തില്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

കടുത്ത പോരാട്ടത്തിലാണ് ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും. സിനിമകള്‍ തമ്മിലുള്ള ഈ ഏറ്റുമുട്ടലില്‍ സല്‍മാന്‍ ഖാനെ പിന്നിലാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ഇത് ആദ്യമായല്ല ഷാരൂഖ് സല്‍മാന്‍ എറ്റുമുട്ടുന്നത്. മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോഴും ഷാരൂഖ് ഖാന്‍ സല്‍മാന്‍ ഖാനെ പിന്നിലാക്കിയിട്ടുണ്ട് .

യൂട്യൂബലാണ് ഇത്തവണ ഷാരൂഖാന്‍ സല്‍മാന്‍ ഖാനെ പരാജയപ്പെടുത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ എന്ന ചിത്രത്തിന്റ ടീസറിനേക്കാള്‍ ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ ഫാനിന്റെ ടീസര്‍ യൂട്യൂബില്‍ ജനപ്രീതി നേടി കഴിഞ്ഞിരിക്കുകയാണ്.

ഷാരൂഖും സല്‍മാനും കടുത്ത പോരാട്ടത്തില്‍


മനീഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്റെ പുതിയ ചിത്രമാണ് ഫാന്‍. വാണി കപൂറും ഇലീന ഡിക്രൂസുമാണ് ചിത്രത്തില്‍ നായിക വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി 48 മണിക്കൂര്‍ കൊണ്ട് 1.9 മില്ല്യണ്‍ ഹിറ്റാണ് നേടിയിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ എന്ന ചിത്രത്തെ പിന്നിലാക്കിയാണ് ഷാരൂഖിന്റെ ഫാന്‍ ചിത്രം യൂട്യൂബില്‍ ജനപ്രീതി നേടിയത്.

ഷാരൂഖും സല്‍മാനും കടുത്ത പോരാട്ടത്തില്‍

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമാണ് സുല്‍ത്താന്‍. ചിത്രത്തിന്റെ ടീസര്‍ എത്തി ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ 1.2 മില്ല്യണ്‍ നേടിയിരുന്നു. 2016 ഈദ് ദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഷാരൂഖും സല്‍മാനും കടുത്ത പോരാട്ടത്തില്‍

മുമ്പും ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും ഏറ്റുമുട്ടിയിരുന്നു. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത് ഷാരൂഖ് നായകനായ ഡോണ്‍ എന്ന ചിത്രവും ഷ്രിറിഷ് കുണ്ടര്‍ സംവിധാനം ചെയ്ത ജാനേ മാന്‍ എന്ന ചിത്രവുമാണ് നേരത്തെ ഏറ്റുമുട്ടിയ ഷാരൂഖ് സല്ലു ചിത്രങ്ങള്‍.

ഷാരൂഖും സല്‍മാനും കടുത്ത പോരാട്ടത്തില്‍

ഷാൂഖ് ഖാന്റെ ഓം ശാന്തി ഓം സല്‍മാന്‍ ഖാന്റെ സാവാരിയും മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്. സാവാരിയയില്‍ സല്‍മാന്‍ ഖാന്‍ ഉണ്ടായിരുന്നുവെങ്കിലും റണ്‍ബീര്‍ കപൂര്‍ ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയ്ത്.

English summary
two of its upcoming films- Fan and Sultan, starring two of the biggest stars- Shah Rukh Khan and Salman Khan respectively, the production house is expected to create storms at the box office in 2016.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam