twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂക്കിന്‍ തുമ്പത്തും നെറ്റിയിലും സ്ഫുരിച്ചിരുന്ന കോണ്‍ഫിഡന്‍സ്! മുരളിയെ കുറിച്ച് ഷഹബാസ് അമാന്‍

    |

    നായകനായും കട്ട വില്ലനിസം കാണിച്ചും സ്‌നേഹവും വാത്സല്യവും നിറഞ്ഞ അച്ഛന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ നടനായിരുന്നു മുരളി. മലയാളത്തിന്റെ മുന്‍നിര താരങ്ങളില്‍ ഒരാളായിരുന്ന മുരളിയുടെ പതിനൊന്നാം ചരമവാര്‍ഷികമായിരുന്നു ആഗസ്റ്റ് ആറ്. ഹൃദയാഘതത്തെ തുടര്‍ന്ന് 2009 ആഗസ്റ്റ് ആറിനായിരുന്നു താരം വേര്‍പിരിയുന്നത്.

    മുരളിയുടെ ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തെ കുറിച്ചുള്ള തുറന്നെഴുത്തുകളുമായി നിരവധി താരങ്ങളായിരുന്നു എത്തിയത്. കൂട്ടത്തില്‍ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമാനുമുണ്ട്. മുരളിയെ ഒരു തവണ നേരിട്ട് കണ്ടതിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചുമൊക്കെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ ഷഹബാസ് അമാന്‍ പറയുന്നത്.

    ഷഹബാസ് അമാന്റെ കുറിപ്പ്

    സ്‌ക്രീനില്‍ കണ്ട മുരളി എന്ന മലയാളം ഫിലിം ആക്ടറെ ഓര്‍ക്കുമ്പോള്‍ കൂടെ മനുഷ്യരുടെ ഭാഗത്ത് നിന്ന് ലോഹിതദാസ്, ജോണ്‍സണ്‍, കെപിഎസി ലളിത, അബൂബക്കര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരൊക്കെ കടന്ന് വരുന്നുണ്ട്. മറ്റു ഇതര വിഭാഗങ്ങളില്‍ നിന്നായി പാടവരമ്പ്, വെയില്‍, പാര്‍ട്ടി ഓഫീസ്, ചായക്കട, എരിഞ്ഞ് കൊണ്ടിരിക്കുന്ന ബീഡി, തെങ്ങ്, ഇരുട്ട്, നിഴലും വെളിച്ചവും വീണ, മുളകോ മഞ്ഞളോ ഉണക്കാനിട്ട മുറ്റം, സെറ്റിട്ട തൊഴിലിടം, ശബ്ദം, ഡയലോഗ് ഡെലിവറി, എന്നിവയും.

    shahabaz-aman-actor-murali

    കൂടാതെ, മുരളി ഫ്രെയില്‍ വന്ന് ഫുള്‍സ്റ്റോപ്പിട്ട് നിന്നതിനു ശേഷവും രണ്ട് സെക്കന്‍ഡ് നേരത്തേക്ക് കൂടി കിടന്നാടുന്ന അദ്ദേഹത്തെ ഇരുകൈകള്‍. പിന്നെ... ചെറുതാവട്ടെ, വലുതാവട്ടെ, പറയാനുള്ള ഡയലോഗ് നേരത്തേ മനപാഠമാക്കിയതിനാല്‍ (ആവണം) ആ ഇറുകിയ കണ്ണുകളിലും, മൂക്കിന്‍ തുമ്പത്തും വെട്ടോടു കൂടിയ നെറ്റിയിലും സ്ഫുരിച്ചിരുന്ന കോണ്‍ഫിഡന്‍സ്! അങ്ങനെ ചിലത്.

    Recommended Video

    Dulquer salmaan's bet with Mammootty | FilmiBeat Malayalam

    എന്തായാലും അദ്ദേഹത്തിന്റെ കേവല സാന്നിധ്യം പോലും ഫ്രെയിമില്‍ കൂടെ ഉണ്ടായിരുന്ന 'താരങ്ങള്‍' അടക്കമുള്ള മറ്റുള്ളവരെക്കൂടി കഴിയുന്നത്ര മികച്ച അഭിനയം പുറത്തെടുക്കുന്നവരാക്കുന്നതിനു പ്രേരിപ്പിച്ചിരിക്കാനുള്ള സാധ്യത നൂറു ശതമാനമാണ്. വേറെ ഒരു മുരളിയെ കണ്ടിട്ടുള്ളത് ഐഎഫ്എഫ്‌കെ സമയത്ത്.

    കൈരളിമുറ്റത്ത്, തന്റേതായ ഒരു സുഹൃദ് വൃത്തത്തിനുള്ളില്‍ അഞ്ചോ പത്തോ മിനിട്ട് നേരത്തേക്ക് മാത്രം. നിക്ക് നേരെ വരാന്‍ സാധ്യതയുള്ള പല വിധ നോട്ടങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നത് കൊണ്ടോ മറ്റോ ആ നില്‍പ്പില്‍ അദ്ദേഹം പുലര്‍ത്തിയ ചലനമിതത്വം കാണാന്‍ നല്ല അരങ്ങായിരുന്നു. അദ്ദേഹം അഭിനയിച്ച സിനിമകളിലൊന്നും കണ്ടിട്ടില്ലാത്തത്! ഓര്‍മ്മകള്‍ക്കു നന്ദി! എല്ലാവരോടും സ്‌നേഹം

    Read more about: murali മുരളി
    English summary
    Shahabaz Aman About Late Actor Murali
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X