»   » സിനിമയില്‍ എത്തി 18 വര്‍ഷംകൊണ്ട് പത്ത് മുന്‍നിര നടിമാരെ മയക്കി എടുത്ത പ്രമുഖ നടന്‍

സിനിമയില്‍ എത്തി 18 വര്‍ഷംകൊണ്ട് പത്ത് മുന്‍നിര നടിമാരെ മയക്കി എടുത്ത പ്രമുഖ നടന്‍

By: Sanviya
Subscribe to Filmibeat Malayalam


പ്രണയവും ബ്രേക്ക് അപും സിനിമയില്‍ സാധരണമാണ്. വസ്ത്രം മാറുന്നത് പോലെ. ബോളിവുഡില്‍ ആണെങ്കില്‍ ഇക്കാര്യം പറയുക തന്നെ വേണ്ട. അപൂര്‍വം ചിലര്‍ മാത്രമാണ് ബോളിവുഡില്‍ പ്രണയിച്ചവര്‍ വിവാഹം കഴിച്ചിട്ടുള്ളു.

പറഞ്ഞ് വരുന്നത് ബോളിവുഡ് താരം ഷാഹിദ് കപൂറിനെ കുറിച്ചാണ്. സിനിമയില്‍ എത്തിയിട്ട് 18 വര്‍ഷം. പക്ഷേ ബോളിവുഡിലെ മുന്‍ നിര താരങ്ങളായ കരീന കപൂറിനെ മുതല്‍ വിദ്യാ ബാലനെ വരെ പ്രേമിച്ചിട്ടുണ്ട്.

ഷാഹിദ് കപൂറുമായുള്ള ബ്രേക്ക് അപിന് ശേഷമാണ് കരീന കപൂര്‍ സെയ്ഫ് അലി ഖാനെ വിവാഹം കഴിക്കുന്നത്. നടി വിദ്യാ ബാലനും അങ്ങനെ തന്നെയായിരുന്നു. ഷാഹിദുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം യുടിവി സിഇഒ സിദ്ധാര്‍ത്ഥ് റോയ് കപൂറിനെ വിവാഹം കഴിച്ചു.

എന്നാല്‍ പത്ത് പേരെ പ്രണയിച്ചുവെങ്കിലും ഷാഹിദ് അവസാനം തന്റെ വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചത്. മീര രജ്പുതാണ് വധു. 2015 ജൂലൈ 7നായിരുന്നു വിവാഹം.

ഷാഹിദ് കപൂറുമായി പ്രണയത്തിലായിരുന്നു ബോളിവുഡിലെ മുന്‍ നിര നടിമാര്‍ ആരൊക്കെയെന്ന് നോക്കാം.

ഹൃഷ്ട ഭട്ട്

നടി ഹൃഷ്ട ഭട്ടും ഷാഹിദ് കപൂറും ഏറെ നാള്‍ പ്രണയിച്ചവരാണ്. ഇരുവരുടെയും പ്രണയ തകര്‍ച്ചയ്ക്കുള്ള കാരണം പുറത്ത് പറഞ്ഞിട്ടില്ല.

അമൃത റാവോ

ബോളിവുഡ് നടി അമൃത റാവുമായും ഷാഹിദ് പ്രണയത്തിലായിരുന്നു. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രത്തിന് ശേഷമാണ് ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ പുറത്ത് വന്നത്.

കരീന കപൂര്‍

കരീന കപൂറിന്റെയും ഷാഹിദിന്റെയും പ്രണയത്തെ കുറിച്ച് ബോളിവുഡില്‍ അറിയാത്തവരുണ്ടാകില്ല. ഒരുപാട് കാലം ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് പല കാരണങ്ങളാലും പിരിഞ്ഞ കരീന കപൂര്‍ സെയ്ഫ് അലി ഖാനെ വിവാഹം കഴിക്കുകയായിരുന്നു.

വിദ്യാ ബാലന്‍

കരീനയുമായുള്ള പ്രണയം പോലെ ഷാഹിദും വിദ്യാ ബാലനും തമ്മിലുള്ള പ്രണയവും ബോളിവുഡില്‍ പാട്ടായിരുന്നു. ഇരുവരുടെയും പ്രണയ തകര്‍ച്ചയുടെ കാരണം വ്യക്തമല്ല.

പ്രിയങ്ക ചോപ്ര

ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമാണ് പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും വേര്‍പിരിഞ്ഞത്. ഇപ്പോള്‍ ഇരുവരും നല്ല സുഹൃത്തുക്കളാണ്.

സോനാക്ഷി സിന്‍ഹ

സോനാക്ഷി സിന്‍ഹയും ഷാഹിദ് കപൂറും പ്രണയം ഏറെ നാള്‍ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നു. സോനാക്ഷിയുടെ പിറന്നാള്‍ ഷാഹിദിനൊപ്പം ആഘോഷിച്ചിരുന്നു.

അനുഷ്‌ക ശര്‍മ്മ

അനുഷ്‌ക ശര്‍മ്മയുമായും ഷാഹിദ് പ്രണയത്തിലായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതും അടുപ്പം കാണിച്ചതുമായിരുന്നു അതിന് കാരണം. എന്നാല്‍ പ്രണയ ഗോസിപ്പുകളെ കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.

ജാക്ലിന്‍ ഫെര്‍ണാണ്ടസ്

ജാക്ലിന്‍ ഫെര്‍ണാണ്ടസുമായുള്ള ഷാഹിദിന്റെ പ്രണയവും ഒരുസമയത്ത് ഗോസിപ്പുകളില്‍ നിറഞ്ഞിരുന്നു.

സാനിയ മിര്‍സ

സാനിയ മിര്‍സയുമായുള്ള പ്രണയവും വാര്‍ത്തയായിരുന്നു. പിന്നീട് പല കാരണങ്ങളാലും പിരിഞ്ഞ് ഇരുവരും കരിയറില്‍ മാത്രം ശ്രദ്ധിക്കുകയായിരുന്നു.

ആ കാമുകി

വിവാഹത്തിന് മുമ്പ് ഷാഹിദിനൊപ്പം പല പ്രാവശ്യം കണ്ടിട്ടുണ്ട്. പക്ഷേ ഇതാരണെന്നുള്ള കാര്യം ഇപ്പോഴും പാപ്പരാസികള്‍ക്ക് വ്യക്തമല്ല.

English summary
Shahid Kapoor love affairs.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam