For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതുപോലൊരു ഭാര്യയെ എല്ലാവര്‍ക്കും കിട്ടില്ല! സുരേഷ് ഗോപിയുടെ വീട്ടില്‍ നടന്ന രഹസ്യവിവാഹം

  |

  ലോക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ആനി. നടി അവതരിപ്പിക്കുന്ന പരിപാടിയുടെ പഴയ വീഡിയോസ് വൈറലായതോടെയായിരുന്നു ആനിയെ വിമര്‍ശിച്ച് കൊണ്ട് ഒരു കൂട്ടം ആളുകളെത്തിയത്. എന്നാല്‍ അവിടെയും ഭര്‍ത്താവും പ്രമുഖ സംവിധായകനുമായ ഷാജി കൈലാസ് പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു.

  ആനിയുടെയും ഷാജി കൈലാസിന്റെയും പ്രണയകഥ ഒരുപാട് തവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ ഭാര്യയെ കുറിച്ച് തുറന്നെഴുത്തുമായി എത്തിയിരുക്കുകയാണ് സംവിധായകന്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ ജന്മദിനത്തിന്റെ സന്ദേശം നല്‍കി കൊണ്ടാണ് ആനി തന്റെ ജീവിതത്തില്‍ എത്രത്തോളം വലുതാണെന്ന് ഷാജി കൈലാസ് വ്യക്തമാക്കിയിരിക്കുന്നത്.

  ഓരോരുത്തരും സ്വപ്‌നം കാണുന്നത് പോലെ ഒരു നല്ലപാതിയെ ലഭിക്കുക എന്ന അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടായെന്ന് വരില്ല. പക്ഷെ എനിക്ക് കിട്ടി. എന്നെ സന്തോഷിപ്പിക്കുന്നതിനും സങ്കടപ്പെടുന്നതും എന്താണെന്ന് അവള്‍ക്കറിയാം. എന്റെ എല്ലാ സങ്കടത്തിലും സന്തോഷത്തിലും അവള്‍ എന്നോടൊപ്പമുണ്ട്. നിന്നോടുള്ള എന്റെ കരുതലും സ്‌നേഹവും പ്രകടിപ്പിക്കാന്‍ ഒരു ആശംസ മാത്രം പോര. എന്റെ പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍ എന്നുമാണ് ഷാജി കൈലാസ് എഴുതിയിരിക്കുന്നത്.

  Shaji Kailas Movie Kaduva Rolling Soon

  കഴിഞ്ഞ മാസമായിരുന്നു ഷാജി കൈലാസും ആനിയും തങ്ങളുടെ 24-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. അന്നും ആനിയയെ കുറിച്ച് ഒരുപാട് കാര്യങ്ങളായിരുന്നു ഷാജി ഫേസ്ബുക്കിലൂടെ വലിയ കുറിപ്പായി പങ്കുവെച്ചത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 1996 ജൂണ്‍ ഒന്നിനായിരുന്നു ഷാജി കൈലാസും ആനിയും തമ്മില്‍ വിവാഹിതരാവുന്നത്. നടന്‍ സുരേഷ് ഗോപിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ന് രഹസ്യമായി ആ താരവിവാഹം നടന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ പ്രണയകഥ താരങ്ങള്‍ തന്നെയാണ് പുറത്ത് വിട്ടതും.

  സിനിമയുടെ ഷൂട്ടിങ്ങിനിടെ അരുണാചലം സ്റ്റുഡിയോയില്‍ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. അടുപ്പത്തിലായ താരങ്ങള്‍ വൈകാതെ പ്രണയത്തിലായി. രണ്ട് മതത്തില്‍ നിന്നുള്ളവരായതിനാല്‍ വിവാഹത്തിന് തടസ്സങ്ങളുണ്ടായിരുന്നു. സിനിമയുടെ ആവശ്യത്തിന് ബോംബെയില്‍ പോകുന്നു എന്ന് പറഞ്ഞായിരുന്നു വിവാഹദിവസം ഷാജി വീട്ടില്‍ നിന്നും ഇറങ്ങുന്നത്. ആ യാത്ര ആനിയുടെ വീട്ടിലെത്തി. തൊടിയിലെ ചക്ക പഴുത്തോ എന്ന് നോക്കാനെന്ന വ്യാജേനെ വീട്ടില്‍ നിന്നും പറമ്പിലേക്ക് ഇറങ്ങിയ ആനി ഷാജിയുടെ കൂടെ പോവുകയായിരുന്നു.

  ആ യാത്ര അവസാനിച്ചത് നടന്‍ സുരേഷ് ഗോപിയുടെ വീട്ടിലും. അവിടെ വെച്ചാണ് വിപ്ലവകരമായ ആ കല്യാണം നടന്നതെന്ന് നേരത്തെ അഭിമുഖത്തില്‍ താരദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു. ഷാജി കൈലാസുമായുള്ള വിവാഹത്തോടെ ആനി അഭിനയ ജീവിതത്തോട് വിട പറഞ്ഞു. ക്രിസ്തുമത വിശ്വാസിയായിരുന്ന ആനി വിവാഹ ശേഷം ഹിന്ദു മതം സ്വീകരിക്കുകയും ചിത്ര ഷാജി കൈലാസ് എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. ജഗന്നാഥന്‍, ഷാരോണ്‍, റോഷന്‍ എന്നിങ്ങനെ ചിത്ര-ഷാജി കൈലാസ് ദമ്പതികള്‍ക്ക് മൂന്നു പുത്രന്മാരാണുള്ളത്.

  English summary
  Shaji Kailas's Birthday Wishes To Wife Annie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X