For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിൽ പറഞ്ഞിട്ടാണോ വന്നിരിക്കുന്നത്!! ഷാജി കൈലാസിനോട് മോഹൻലാൽ, സംഭവം ഇങ്ങനെ..

|

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ഷാജി കൈലാസ് . 1989 ൽ സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ന്യൂസ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തിൽ എത്തിയത്. പിന്നീട് മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം ഒരുക്കിയിരുന്നു. സുരേഷ് ഗോപി എന്ന നടന് മലയാളത്തിലെ പ്രിയപ്പെട്ട ആക്ഷൻ ഹീറോ എന്ന പേര് സമ്മാനിച്ചതിൽ ഷാജി കൈലാസ് ചിത്രങ്ങളുടെ പങ്ക് വളരെ വലുതാണ്. സുരോഷ് ഗോപിയെ മത്രമല്ല മമ്മൂട്ടി മോഹൻലാൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചെയ്ത് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.

ഇടപാട് വിവരങ്ങൾ എഴുതി സൂക്ഷിച്ചു!! അഞ്ച് പ്രമുഖ നടിമാർക്ക് ബന്ധം, ഡയറിയിലെ വിവരങ്ങൾ ഇങ്ങനെ

ഷാജി കൈലാസ് ചിത്രങ്ങൾ പോലെ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിനു ആക്ഷനുമായി ഏറെ ബന്ധമുണ്ട്. സിനിമയിൽ വനരുന്നതിനും മുൻപ് തന്നെ മോഹൻ ലാലുമായും മണിയൻ പിള്ള രാജുവുമായി ചെറിയൊരു ബന്ധമുണ്ടായിരുന്നു. മോഹൻലാലിന്റേ ജൂനിയർയായി തിരുവനന്തപുരം എംജി കോളേജിലാണ് ഷാജി കൈലാസും പഠിച്ചത്.അന്നു നടന്ന ഒരു സംഭവം തുറന്നു പറയുകയാണ്. മനോരമ ഓൺലൈനിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു മനുഷ്യൻ ഓടി വന്നു കാലിൽ വീണു! എന്നിട്ട് ഇങ്ങനെ പറഞ്ഞു... മറക്കാനാവത്ത സംഭവം പങ്കുവെച്ച് മമ്മൂക്ക

എംജി കോളേജ്

എംജി കോളേജ്

എംജി കോളേജിൽ പ്രീഡിഗ്രിയ്ക്ക് ചെല്ലുമ്പോൾ മോഹൻലാൽ, നടൻ സന്തോഷ്, സംവിധായകൻ അശോക് കുമാർ എന്നിവർ അവിടെ ഡിഗ്രിയ്ക്ക് പഠിക്കുകയായിരുന്നു. സാധരണ ഗതിയിൽ പ്രീഡിഗ്രിക്കാരെ ഡിഗ്രിക്കാർ ശ്രദ്ധിക്കാറേയില്ലായിരുന്നു. അന്നേ നല്ല ഉയരം ഉള്ളതു കൊണ്ട് മാത്രനമാണ് തന്നെ കേളേജിൽ അൽപം ശ്രദ്ധിക്കപ്പെട്ടത്. കോളേജിൽ മോഹൻലാലും കൂട്ടു കാരും അടിച്ചു പൊളിച്ചെത്തുന്നതു പോകുന്നതു മെല്ലാം ഞങ്ങൾ നോക്കി നിൽക്കാറുണ്ടായിരുന്നു. ഒരു കോളേജിലായിരുന്നുവെങ്കിലും മോഹൻലാലുമായി മിണ്ടാനുള്ള ഒരു അവസരം ലഭിച്ചിരുന്നില്ല. കോളേജ് ഡേയ്ക്ക് അദ്ദേഹം നാടകം കണ്ടിട്ടുണ്ടായിരുന്നു .

എംജി കോളേജിലെ കില്ലാടികൾ

എംജി കോളേജിലെ കില്ലാടികൾ

എംജി കോളോജിൽ പഠിക്കുന്ന സമയത്തെ ഒരു സംഭവവും അദ്ദേഹം പ്രേക്ഷകർകക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്ത് ടൈൺ ബസിന്റെ ഫുട്ബോഡിൽ തൂങ്ങി പിടിച്ചായിരുന്നു വിദ്യാർഥികളുടെ യാത്ര. ആ സമയത്ത് ചിലർ ടാറിൽ മുക്കിയ വടി കൊണ്ട് വിദ്യാർഥികളെ തല്ലിയിരുന്നു. അവർ പരാതിയുമായി കോളേജിൽ എത്തി കോളേജ് ഇളകുകയായിരുന്നു.ഞങ്ങൾ എല്ലാവരും കൂടി കോളജിൽ നിന്നു പ്ലാമൂട്ടിലേക്കു പ്രതിഷേധ ജാഥ നടത്തി. പോകുന്ന വഴിക്കു കാണുന്ന കാറിവും ബസിലും അടിച്ചാട്ടാണ് പോയിരുന്നത്. എന്നാൽ സ്ഥലത്തെത്തിയപ്പോഴേയ്ക്കും അടിച്ചവർ സ്ഥലം വിട്ടിരുന്നു.

 പഠിപ്പ് നിർത്തും

പഠിപ്പ് നിർത്തും

അന്നത്തെ പ്രതിഷേധത്തിനു ശേഷം വീട്ടിൽ ചെന്നപ്പോൾ ആകെ ഒരു നിശബ്ദതയായിരുന്നു. അമ്മ തന്നെ കണ്ടെങ്കിലും കാണാതെ പോയി. അച്ഛൻ എന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.. മിണ്ടാതെ അവിടെ നിന്ന് സ്ഥലം വിടാം എന്നു കരുതിയപ്പോൾ അച്ഛൻ വിളിച്ചു. നീ ഇന്നു കോളേജിൽ പോയില്ലേ എന്നൊരു ചോദ്യം. പോയെന്ന് മരുപടി നൽകി. റോഡിൽ എന്തായിരുന്നു എന്നു ചോദ്യം വന്നു. ഉരുണ്ടു കളിച്ച് എന്നെ അച്ഛൻ കൈയൊടെ പൊക്കുകയായിരുന്നു. ഞാനും കൂട്ടുകാരും അടിച്ചു ബഹളം വച്ച വണ്ടികളുടെ കൂട്ടത്തിൽ അച്ഛന്റെ കാറും ഉണ്ടായിരുന്നു. എന്നാൽ അച്ഛനെ താൻ കണ്ടില്ലായിരുന്നു. മേലി‍ൽ ഇത് ആവർത്തിച്ചാൽ പഠിത്തം നിർത്തുമെന്ന ഉഗ്ര താക്കീതാണ് അച്ഛൻ അന്ന് നൽകിയിരുന്നു.

വീട്ടിൽ‌ പറഞ്ഞിരുന്നോ

വീട്ടിൽ‌ പറഞ്ഞിരുന്നോ

പഠനത്തിനു ശേഷം സഹസംവിധായകനായി സിനിമയിൽ പ്രവർത്തിക്കുന്ന സമയം, ബാലു കിരിയത്തിന്റെ വാ കുരുവി വരും കുരുവി എനമ്ന സിനിമ സെറ്റിൽവച്ച് താൻ മോഹൻലാലിനെ കണ്ടു. അദ്ദേഹമായിരുന്നു ചിത്രത്തിലെ നായകൻ. അദ്ദേഹത്തിന്റെ അടുത്തു ചെന്ന് എംജി കോളജിലെ വിദ്യാർഥിയായിരുന്നുവെന്നു പറഞ്ഞപ്പോൾ അദ്ദേഹം പരിചയ ബാവത്തിൽ തന്നെ നോക്കി ചിരിച്ചു. പിന്നീടൊരു ചോദ്യവും ചോദിച്ചു.,‘‘വീട്ടിൽ പറഞ്ഞിട്ടാണോ വന്നിരിക്കുന്നതെന്ന്. പിൻകാലത്ത് മോഹൻലാലിനെ നായകനാക്കി എട്ട് സിനിമകൾ ചെയ്തു. എല്ലാം ബോക്സ്ഓഫീസിൽ വൻ ഹിറ്റുമായിരുന്നു

  മണിയൻപിള്ള രാജു ചേട്ടൻ

മണിയൻപിള്ള രാജു ചേട്ടൻ

തിരുവനന്തപുരം മോഡൽ സ്കൂളിൽ പഠിക്കാൻ എത്തിയപ്പോഴാണ് മണിയൻ പിളള രാജുചേട്ടനെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹത്തിന്റെ പേര് സുധീർകുമാർ എന്നാണ്. ആ സമയത്തെ അദ്ദേഹം അവിടത്തെ സ്റ്റാറായിരുന്നു. എന്നാൽ അന്ന് ഞങ്ങൾ കുഞ്ഞിങ്ങൾ ആയതു കൊണ്ട് ആരും ശ്രദ്ധിച്ചിരുന്നില്ല.പിൽക്കാലത്തു ഞാനും അവിടെ എൻസിസിയിലും മറ്റും ചേർന്നു. സ്കൂളിൽ ഫാർമേഴ്സ് ക്ലബ് ഉണ്ടാക്കിയതു ഞങ്ങളുടെ കാലത്തായിരുന്നു.

English summary
shaji kailas says about mohanlal and their collage life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more