For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലിലെ ആദ്യ രാത്രി ഒര്‍ജിനലാക്കി; കൈയ്യില്‍ ഉമ്മ വെച്ചതൊക്കെ റിയലാണ്, ഒളിച്ചോട്ട കഥ പറഞ്ഞ് ഷാജുവും ചാന്ദ്‌ന

  |

  മലയാള സിനിമയിലും ടെലിവിഷനിലും നിറഞ്ഞ് നിന്ന നടിയാണ് ചാന്ദ്‌നി. നടന്‍ ഷാജു ശ്രീധറിനെ വിവാഹം കഴിച്ചതോട് കൂടി അഭിനയ ജീവിതത്തില്‍ നിന്നും നടി മാറി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ താരദമ്പതിമാരുടെ മക്കളും അഭിനയ ജീവിതത്തിലേക്ക് ചുവടുവെച്ചതോടെയാണ് വീണ്ടും താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പ്രണയകാലത്തെ കുറിച്ച് ചോദിച്ചാല്‍ രസകരമായ ചില കഥകളാണ് ഷാജുവിനും ചാന്ദ്‌നിയ്ക്കും ഒരുപോലെ പറയാനുള്ളത്.

  സീരിയലിന്റെ ലൊക്കേഷനില്‍ നിന്ന് കണ്ട് ഇഷ്ടത്തിലായ ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരുടെ ചെറിയ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും വിവാഹം കഴിഞ്ഞതോടെ എല്ലാം ശരിയായി. ഇപ്പോള്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. എന്നാല്‍ പ്രണയിക്കുന്ന സമയത്ത് സീരിയലില്‍ അഭിനയിച്ച ആദ്യ രാത്രിയെ കുറിച്ച് വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ചാന്ദ്‌നിയും ഷാജുവും ഒരുപോലെ സംസാരിക്കുകയാണ്.

  സീരിയലില്‍ നായികയും നായകനുമായി അഭിനയിച്ചിരുന്ന കാലത്താണ് ഞങ്ങള്‍ അടുപ്പത്തിലാവുന്നത്. അന്നത്തെ ഒരു സീരിയലില്‍ ഞങ്ങള്‍ വിവാഹിതരാവുന്നുണ്ട്. ആദ്യരാത്രി പാലുമായി വരുന്ന രംഗത്തില്‍ പാല്‍ ഗ്ലാസ് വാങ്ങിയ ശേഷം ഷാജു ചേട്ടന്‍ എന്റെ കൈയില്‍ ഉമ്മ വയ്ക്കും. കുറേ ടേക്ക് എടുത്തിട്ടും അത് ശരിയാവുന്നില്ല. ഓരോ ടേക്ക് എടുക്കുമ്പോഴും ഓക്കോ ആവാത്തത് ചേട്ടന്റെ നമ്പറാണെന്ന് എനിക്ക് മനസിലാവുന്നുണ്ട്. പക്ഷേ സംവിധായകനടക്കം ആര്‍ക്കും മനസിലാവുന്നില്ല.

  പ്രണയവും ഒളിച്ചോട്ടവും വലിയ ഭുകമ്പമാവുമെന്ന് കരുതിയാണ് എല്ലാം പ്ലാന്‍ ചെയ്തത്. പ്രണയത്തിലാണെന്ന് വീട്ടുകാര്‍ അറിഞ്ഞതോടെ ഞങ്ങള്‍ക്ക് ഒന്നിച്ച് സെറ്റില്‍ പോലും കയറാന്‍ പറ്റില്ലെന്ന അവസ്ഥയിലായി. ആയിടയ്ക്ക് എനിക്കൊരു വിദേശ ഷോ വന്നു. ചാന്ദ്‌നി അടക്കമുള്ളവരെ അതില്‍ ഉള്‍പ്പെടുത്താന്‍ സംഘാടകരെ കൊണ്ട് സമ്മതിപ്പിച്ചു. ഷോ യ്ക്ക് കുറച്ച് ദിവസം മുന്‍പ് പാലക്കാട് നിന്ന് കൊച്ചിയില്‍ വന്ന് ചാന്ദ്‌നിയെ കടത്തി. തിരികെ പോകും വഴി അമ്പലത്തില്‍ വച്ച് മാലയിടലും രജിസ്റ്റര്‍ വിവാഹവും പത്രക്കാരെ വിളിച്ച് ഞങ്ങള്‍ വിവാഹിതരായി എന്നും അറിയിച്ചു. വീട്ടുകാരുടെ എതിര്‍പ്പേ അതുവരെ ഉണ്ടായിരുന്നു. പിന്നാലെ പാലക്കാടും കൊച്ചിയിലും റിസപ്ഷന്‍ നടത്തി.

  പുതിയ അതിഥി എത്തി, സന്തോഷം പങ്കുവെച്ച് അപര്‍ണയും ജീവയും, ഷിട്ടുമണിയുടെ വലിയൊരു അച്ചീവ്‌മെന്റ് ആണെന്ന് ജീവ

  ഞങ്ങളുടെ പ്രണയകഥ മക്കള്‍ കുട്ടിക്കാലം മുതലേ കേട്ടാണ് വളരുന്നത്. അതൊന്നും മറച്ച് വച്ചിട്ട് കാര്യമില്ല. പക്ഷേ ചില കഥകളൊക്കെ എഡിറ്റ് ചെയ്യും. അവരെങ്ങാനും അത് കേട്ട് ത്രില്ലടിച്ച് പ്രേമിക്കാന്‍ പോയാലോ എന്നാണ് ഷാജു പറയുന്നത്. അതേ സമയം വിവാഹം കഴിഞ്ഞ് അഭിനയിക്കുന്നില്ല എന്നത് ചാന്ദിനിയുടെ മാത്രം തീരുമാനമാണെന്ന് കൂടി ഷാജു പറയുന്നു. ഈയിടെ ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ നായികയുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചു. പക്ഷേ അത് സ്വീകരിച്ചില്ലെന്നും താരം പറയുന്നു.

  സീരിയലില്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ചു; അത്തരം പരാതിയുമായി തന്റെ ഭാര്യ വരാറില്ലെന്ന് സാജന്‍ സൂര്യ

  Recommended Video

  സുകുമാര കുറുപ്പ് വീണ്ടും കേരളത്തിൽ | DQ In Kochi | Kurup movie | FilmiBeat Malayalam

  അതേ സമയം താന്‍ സിനിമയിലേക്ക് എത്തിയത് ദിവ്യ ഉണ്ണിയുടെ പിതാവ് കാരണമാണെന്ന കാര്യം കൂടി അഭിമുഖത്തില്‍ ചാന്ദിനി വ്യക്തമാക്കിയിരുന്നു. 'തന്റെ അച്ഛനും ദിവ്യ ഉണ്ണിയുടെ അച്ഛന്‍ ഉണ്ണിയങ്കിളും ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്. ഒരിക്കല്‍ ഉണ്ണി അങ്കിളിന്റെ വീട്ടില്‍ ചെന്നപ്പോള്‍ സീരിയല്‍ ഷൂട്ടിങ് നടക്കുന്നു. എന്നോട് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ ഒഴിഞ്ഞ് മാറിയെങ്കിലും ഉണ്ണിയങ്കിള്‍ നിര്‍ബന്ധിച്ച് സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യിപ്പിച്ചു. അദ്ദേഹമാണ് എന്നെ ക്യാമറയുടെ മുന്നില്‍ എത്തിച്ചത്. അന്ന് ദിവ്യ ഉണ്ണി ബാലതാരമായി അഭിനയിക്കുന്നേ ഉള്ളു. ഞാന്‍ അഭിനയം നിര്‍ത്തി എന്ന് അറിഞ്ഞപ്പോഴും ഉണ്ണി അങ്കിള്‍ വിളിച്ചിരുന്നു. അങ്ങനെ ഒന്നും തീരുമാനിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ പറ്റില്ലെന്ന തോന്നലിലാണ് താന്‍. അതുകൊണ്ട് തന്നെ അച്ഛനും മക്കളും കൂടി ടിക് ടോക് വീഡിയോ എടുക്കുമ്പോള്‍ പോലും ആ വഴിയ്ക്ക് താന്‍ പോവാറില്ലെന്ന് ചാന്ദ്‌നി പറയുന്നു.

  Read more about: shaju actor ഷാജു
  English summary
  Shaju And Chandini Opens Up Their Love Story Has A Connection With A Serial They Both Acted Together, Here's How
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X