For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയല്‍ നടന്‍ പറഞ്ഞൊരു കാര്യമാണ് ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ നുണ; രസകരമായ സംഭവം പറഞ്ഞ് നടന്‍ ഷാജു

  |

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടന്‍ ഷാജു ശ്രീധര്‍. തന്റെ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങളുമൊക്കെ നടന്‍ തന്നെ പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയതായി അമൃത ടിവിയിലെ 'ഫണ്‍സ് അപ് ഓണ്‍ എ ടൈം' എന്ന പരിപാടിയില്‍ അതിഥിയായി ഷാജു എത്തിയിരുന്നു.

  രമേഷ് പിഷാരടിയും ഷാജുവുമാണ് വിധികര്‍ത്താക്കളായി പരിപാടിയിലുണ്ടായിരുന്നത്. വേദിയില്‍ രസകരമായ സ്റ്റാന്‍ഡ് അപ് കോമഡിയുമായി ഒരാള്‍ എത്തിയിരുന്നു. മനോഹരമായി സംസാരിച്ച അദ്ദേഹം ഒരു മത്സരാര്‍ഥി നുണ പറയുന്നതിനെ പറ്റിയൊക്കെ പറഞ്ഞിരുന്നു. ഇത് കേട്ടതോടെ തന്റെ ജീവിതത്തിലും സമാനമായൊരു അനുഭവം ഉണ്ടായെന്ന് ഷാജുവും സൂചിപ്പിച്ചു.

  ജീവിതത്തില്‍ താന്‍ കേട്ട ഏറ്റവും വലിയ നുണയെ കുറിച്ചാണ് പരിപാടിയ്ക്കിടെ ഷാജു വെളിപ്പെടുത്തിയത്. അതും ഒരു സീരിയല്‍ നടനില്‍ നിന്നാണെന്ന് ഷാജു പറയുന്നു. പക്ഷെ ആ നടന്‍ ആരാണെന്ന് പറയാന്‍ നടന്‍ തയ്യാറായില്ലെങ്കിലും അന്ന് നടന്ന സംഭവമെന്താണെന്ന് താരം വെളിപ്പടുത്തി. വിശദമായി വായിക്കാം..

  'കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇങ്ങനൊരു സംഭവമുണ്ടാവുന്നത്. ആ സീരിയല്‍ നടന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുകയാണ്. കൂടെ ഭാര്യയും കുഞ്ഞുമുണ്ട്. പെട്ടെന്ന് കുര്‍ല എക്സ്പ്രസ് വന്ന് നിന്നു. ആളുകള്‍ എല്ലാം തിരക്കിട്ട് കയറുകയും ഇറങ്ങുകയും ചെയ്യുകയാണ്. അപ്പോഴാണത്രെ ട്രെയിനിന്റെ എന്‍ജിനില്‍ ഇരിക്കുന്ന ഡ്രൈവര്‍ ഇയാളെ കാണുന്നത്. ഡ്രൈവര്‍ ആകെ എക്സൈറ്റഡായി. സീരിയല്‍ നടനല്ലേ എന്ന് ചോദിച്ച് അദ്ദേഹം പരിചയപ്പെട്ടു. അയാള്‍ക്ക് ഭയങ്കര ഇഷ്ടമുള്ള നടനാണത്രെ ഇദ്ദേഹം',.

  Also Read: അമ്മ പറയുന്നത് കേട്ട് നിന്നാല്‍ പോരായിരുന്നോ, ഇപ്പോള്‍ എങ്ങനെയുണ്ട്? അനുശ്രീയുടെ വീഡിയോ കണ്ട് ആരാധകര്‍

  പ്രിയപ്പെട്ട നടനെ കണ്ടതോടെ ട്രെയിനില്‍ നിന്നും അദ്ദേഹം ഇറങ്ങി വന്ന് അയാളുടെ സന്തോഷം പ്രകടിപ്പിച്ചു. അങ്ങനെ സംസാരിക്കുന്നതിന് ഇടയില്‍ നടന്റെ കൈയ്യിലിരുന്ന് കുഞ്ഞ് കരഞ്ഞുവത്രെ. അപ്പോള്‍ എന്‍ജിന്‍ ഡ്രൈവര്‍ കുഞ്ഞിനെ വാങ്ങി ട്രെയിനിന്റെ എന്‍ജിനിലേക്ക് കയറി. അവിടെയുള്ള ഓരോന്നും കാണിച്ച് കൊടുത്ത് കുഞ്ഞിനെ കളിപ്പിച്ചു.

  Also Read: ഈ കോലം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടണം; വീട്ടിലെ സ്വഭാവത്തെ കുറിച്ച് ഭാര്യ അമാല്‍ പറഞ്ഞതിനെ പറ്റി ദുല്‍ഖര്‍

  അതോടെ അവന്റെ കരച്ചില്‍ മാറി. മാത്രമല്ല, കുഞ്ഞിനെ കളിപ്പിക്കാന്‍ വേണ്ടി എറണാകുളം സൗത്തില്‍ കിടക്കുന്ന കുര്‍ല എക്സ്പ്രസിനെ കുറച്ച് മുന്നോട്ടും കുറച്ച് പിന്നോട്ടും എടുത്ത് ആട്ടിയാട്ടി കുഞ്ഞിനെ കളിപ്പിച്ചെന്ന്. അങ്ങനെ കുഞ്ഞിന്‍രെ കരച്ചില്‍ മാറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ നുണ ഇതായിരുന്നുവെന്നാണ് ഷാജു പറഞ്ഞത്. രമേഷ് പിഷാരടിയും സമാനമായ രീതിയില്‍ ചില നുണക്കഥകള്‍ പറഞ്ഞിരുന്നു.

  Also Read: കുഞ്ഞ് വയറ്റിലുണ്ടെന്ന് അറിയാതെ ഒത്തിരി സിഗററ്റ് വലിച്ചു; ആലിയയെ ഗര്‍ഭിണിയായ സമയത്തെ കുറിച്ച് സോണി റസ്ദാന്‍

  എന്തായാലും ഷാജുവിന് ആ നടന്‍ ആരാണെന്ന് കൂടി പറയാമായിരുന്നു. രസകരമായ രീതിയില്‍ കഥ പറഞ്ഞതാണെന്നേ കരുതയുണ്ടായിരുന്നുള്ളു. എന്ന് തുടങ്ങി നിരവധി അഭിപ്രായമാണ് നടന്റെ കഥയ്ക്ക് താഴെ വരുന്നത്. അതേ സമയം തന്റെ ജീവിതത്തിലെ പല കഥകളും ഇതേ വേദിയില്‍ ഷാജു തുറന്ന് പറഞ്ഞതും ശ്രദ്ധേയമായി.

  Read more about: shaju ഷാജു
  English summary
  Shaju Sreedhar Opens Up About Famous Serial Actor's Lie Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X