For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീയെന്റെ അനിയത്തിയെ പോലുണ്ട്; 23 വയസില്‍ മരിച്ച അനിയത്തിയെ കുറിച്ച് നടി ഷക്കീലയുടെ വെളിപ്പെടുത്തലിങ്ങനെ

  |

  ബി ഗ്രേഡ് സിനിമകളിലൂടെ ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞ് നിന്ന നടിയാണ് ഷക്കീല. ചെറിയ പ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് എത്തിയ ഷക്കീലയ്ക്ക് തന്റെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ തലയിലേറ്റേണ്ടി വന്നു. ഏഴ് സഹോദരങ്ങള്‍ അടങ്ങിയ കുടുംബത്തെ നോക്കുന്നതിന് വേണ്ടിയാണ് നടി അശ്ലീല സിനിമകളില്‍ അഭിനയിക്കാന്‍ എത്തുന്നത്.

  അക്കാലത്ത് മലയാളത്തില്‍ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ക്കൊപ്പം ഷക്കീലയുടെ സിനിമയും ഹിറ്റായി. മാദക സുന്ദരി എന്ന ഇമേജിലാണ് നടി അതുവരെ അഭിനയിച്ചിരുന്നത്. എങ്കിലും 2012 മുതല്‍ അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലേക്ക് തിരിഞ്ഞു. തന്നെ സിനിമാക്കാര്‍ ചൂഷണം ചെയ്യുകയാണെന്ന് വളരെ വൈകിയാണ് ഷക്കീല തിരിച്ചറിഞ്ഞത്.

  ഇപ്പോള്‍ ഷക്കീല മരിച്ച് പോയ തന്റെ അനിയത്തിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. കുക്ക് വിത്ത് കോമാലി 3 എന്ന പരിപാടിയില്‍ അതിഥിയായി ഷക്കീലയും പങ്കെടുക്കാന്‍ എത്തിയിരുന്നു. അവിടെയുണ്ടായിരുന്ന ശീതള്‍ ക്ലാരിന്‍ എന്ന പെണ്‍കുട്ടിയെ കണ്ടതോടെയാണ് സ്വന്തം അനിയത്തിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഷക്കീല തുറന്നത്. ഷക്കീലയ്ക്ക് പിന്നാലെ അനിയത്തിയും സിനിമയിലേക്ക് എത്തിയെങ്കിലും ഇരുപത്തിമൂന്നാം വയസില്‍ മരിച്ചു.

  ഐറ്റം ഡാന്‍സിന് വേണ്ടി 5 കോടി വരെ വാങ്ങും; തെന്നിന്ത്യയിലെ നടിമാർ ഗ്ലാമറസ് വേഷത്തിന് വാങ്ങുന്ന തുക ഇത്രയുമാണ്

  തന്റെ അനിയത്തിയുടെ പേരും ശീതള്‍ എന്നായിരുന്നു. അവള്‍ ഇരുപത്തിമൂന്നാമത്തെ വയസില്‍ മരിച്ച് പോയെന്നും ശീതല്‍ ക്ലാരിനെ കണ്ടപ്പോള്‍ അവളുടെ ഓര്‍മ്മകള്‍ വന്നുവെന്നുമാണ് ഷക്കീല പറയുന്നത്. ഇപ്പോള്‍ ഈ ഷോ കാണുന്നത് ശീതളിനെ കാണാന്‍ വേണ്ടിയാണെന്ന് കൂടി നടി സൂചിപ്പിച്ചു. ഷക്കീലയുടെ അത്ര ഉയരത്തിലേക്ക് എത്തിയില്ലെങ്കിലും സഹോദരി ശീതളും സിനിമകളില്‍ അഭിനയിച്ചിരുന്നു. ചെറിയ വേഷമാണെങ്കിലും ശ്രദ്ധേയമായ ചിലതുണ്ട്.

  കല്യാണത്തിന് മുൻപ് സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഫോട്ടോ വാങ്ങി; അമ്മായിയമ്മയെ കുറിച്ച് ലക്ഷ്മിപ്രിയ

  ഇളയ ദളപതി വിജയ് നായകനായി അഭിനയിച്ച പൂവേ ഉനക്കാകെ എന്ന ചിത്രത്തിലെ 'ഓഹ് പ്യാരി പാനി പൂരി' എന്ന പാട്ടില്‍ ഷക്കീലയുടെ സഹോദരി ശീതള്‍ അഭിനയിച്ചിരുന്നു. താരസഹോദരിയുടെ മരണത്തെ കുറിച്ചോ മറ്റ് കാര്യങ്ങളോ ഷക്കീല സൂചിപ്പിച്ചില്ലെങ്കിലും അനിയത്തിയുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകളിലൂടെയാണ് നടി കടന്ന് പോവുന്നത്.

  മലയാള സിനിമ നശിച്ചു, അന്യ ഭാഷയിലെ ആണ്‍പ്പിള്ളേര്‍ വന്ന് കാശ് അടിച്ചു പോകുന്നു; ഒമര്‍ ലുലു

  Recommended Video

  ഞാന്‍ വലിക്കില്ല, കുടിക്കില്ല...റോബിന്റെ ശീലങ്ങള്‍ | *BiggBoss

  ട്രാന്‍സ് ജെന്‍ഡര്‍ പെണ്‍കുട്ടിയായ മിലയെ തന്റെ മകളായി ഏറ്റെടുത്ത് അവളുടെ കൂടെ ജീവിക്കുകയാണ് ഷക്കീലയിപ്പോള്‍. മാത്രമല്ല സാമൂഹിക പ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുമെല്ലാം ഷക്കീല സജീവമാണ്. ട്രാന്‍സ് ജെന്‍ഡര്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള അഭയകേന്ദ്രം ഷക്കീലയുടെ നേതൃത്വത്തിലുണ്ടായിരുന്നു. ഒരു കാലത്ത് സിനിമയിലൂടെ മോശം പേര് കേട്ടെങ്കിലും ഇന്ന് മാതൃകാപരമായി ജീവിക്കുകയാണ് നടി.

  Read more about: shakeela ഷക്കീല
  English summary
  Shakeela Opens Up The Story About Her Late Sister Sheetal In A Reality Show Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X