For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പലരും പറഞ്ഞപ്പോഴും കാര്യമാക്കിയില്ലെന്ന് ഷാലിന്‍ സോയ, മമ്മി കൈയ്യോടെ പിടിച്ച് വഴക്ക് പറഞ്ഞു

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഷാലിന്‍ സോയ. ദീപാറാണിയെന്ന വില്ലത്തിയായെത്തിയ നടിക്ക് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് ചേക്കേറുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ അടുത്തിടെ വൈറലായി മാറിയിരുന്നു. 68 കിലോയില്‍ നിന്നും 55 ലേക്ക് മാറിയിരിക്കുകയാണ് താരം.

  കുട്ടിക്കാലം മുതലേ തന്നെ നന്നായി ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ബീഫും പൊറോട്ടയും തുടങ്ങി ജാപ്പനീസ് ഫുഡ് വരെ ആസ്വദിച്ച് കഴിക്കുമായിരുന്നു. അങ്ങനെയാണ 68 കിലോയിലേക്കെത്തിയത്. ചബ്ബി ലുക്കില്‍ താന്‍ ശരിക്കും കംഫര്‍ട്ടായിരുന്നുവെന്നും ഷാലിന്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  തടിയെക്കുറിച്ച്

  തടിയെക്കുറിച്ച്

  പലരും എന്റെ തടിയെക്കുറിച്ച് നെഗറ്റീവ് കമന്റുകൾ പറഞ്ഞുതുടങ്ങിയെന്നും, ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ലെന്നും ഷാലിന്‍ പറയുന്നു. പക്ഷേ, പതിയെ അതെന്നെ ബാധിച്ചുതുടങ്ങി. ഒരുവേള, ഈ തടി എന്റെ കരിയറിനെപ്പോലും ബാധിച്ചേക്കുമെന്നു ഞാൻ ഭയപ്പെട്ടു തുടങ്ങി.അപ്പോഴൊന്നും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നില്ല. പല പ്രൊജക്റ്റുകളുടെ തിരക്കിൽ മുങ്ങിനടക്കുമ്പോഴും തടിയുടെ പേരിലുള്ള വിമർശനങ്ങൾ മനസ്സിലങ്ങനെ മായാതെ കിടന്നു.

   ലോക് ഡൗണ്‍ സമയത്ത്

  ലോക് ഡൗണ്‍ സമയത്ത്

  അങ്ങനെയിരിക്കുമ്പോഴാണ് ലോക്‌ഡൗൺ തുടങ്ങിയത്. ഡയറ്റ് ചെയ്യാനും വ്യായാമത്തിനുമൊക്കെ ആവശ്യത്തിനു സമയം. നേരത്തേ എന്റെ സുഹൃത്തുക്കളുമൊക്കെയായി വണ്ണം കുറയ്ക്കുന്ന കാര്യം ചർച്ച ചെയ്യുമ്പോൾ പലരും കീറ്റോ ഡയറ്റിനെക്കുറിച്ച് മതിപ്പോടെ പറഞ്ഞുകേട്ടു. ഒരുപാട് നാളത്തേക്ക് ഈ ഡയറ്റ് എടുക്കുന്നത് റിസ്കാണെങ്കിലും കുറഞ്ഞ സമയം കൊണ്ടു തന്നെ നല്ല ഫലം കിട്ടുമെന്ന് പലരും അനുഭവങ്ങൾ പങ്കുവച്ചിരുന്നു. അതുകൊണ്ടൊക്കെ തന്നെ ഞാൻ കീറ്റോ ഡയറ്റ് തന്നെയാണ് തീരുമാനിച്ചത്.

  കീറ്റോ ഡയറ്റ്

  കീറ്റോ ഡയറ്റ്

  കീറ്റോ ചെയ്ത സമയത്ത് നല്ല റിസൽട്ടു കിട്ടി. എന്നാൽ, കീറ്റോ അധികം നീട്ടുന്നത് ആരോഗ്യകരമല്ലല്ലൊ. അതുകൊണ്ട് 45 ദിവസം കഴിഞ്ഞ് ലോ കാർബ് ഡയറ്റിലേക്കു മാറി. കാർബ്സ് ഇല്ലാത്ത കീറ്റോയിൽ നിന്നും ലോ കാർബ് ഡയറ്റിലേക്കുള്ള മാറ്റം വളരെ സൂക്ഷിച്ചാണ് ചെയ്തത്. ഒറ്റയടിക്ക് ചോറ് കഴിച്ചുതുടങ്ങുകയല്ല ചെയ്തത്. ഏതെങ്കിലും ഒരു നേരം ബ്രൗൺ ബ്രെഡ് അല്ലെങ്കിൽ ഏതെങ്കിലും കാർബ് കഴിച്ചുതുടങ്ങി. പതിയെ നമ്മുടെ ശരീരത്തിന് ഡയറ്റ് ട്രാൻസിഷൻ മനസ്സിലാകുമെന്നും താരം പറയുന്നു.

  വര്‍ക്കൗട്ടൊന്നുമില്ല

  വര്‍ക്കൗട്ടൊന്നുമില്ല

  കീറ്റോ എടുത്തിരുന്ന 45 ദിവസം വലിയ വർക്ഔട്ട് ഒന്നും ചെയ്തിരുന്നില്ല. ലഘു യോഗാസനങ്ങൾ മാത്രം ചെയ്തു. 10-15 തവണ സൂര്യനമസ്കാരം ചെയ്യുമായിരുന്നു. ലോ കാർബ് ഡയറ്റിന്റെ സമയത്താണ് വ്യായാമം ആരംഭിച്ചത്. കാർഡിയോ വ്യായാമങ്ങളാണ് ചെയ്തത് അധികവും. ട്രെഡ്മിൽ, സൈക്ലിങ് ഒക്കെ ചെയ്തു. വളരെ കർശനമായി ഇത്ര മണിക്കൂർ എന്നൊന്നും വിചാരിച്ചില്ല. അങ്ങനെ പട്ടാളച്ചിട്ടയിൽ ഞാനൊട്ടും കംഫർട്ടബിളും അല്ല.

  എന്താണ് ശാലിന് സംഭവിച്ചത്? | filmibeat Malayalam
  മമ്മി പറഞ്ഞത്

  മമ്മി പറഞ്ഞത്

  കീറ്റോ ഡയറ്റ് തുടങ്ങി 20 ദിവസം ആയപ്പോഴേക്കും മമ്മി കയ്യൊടെ പിടികൂടി. കഴിക്കുന്ന വിഭവങ്ങളൊക്കെ വച്ച് ഇത് കീറ്റോ അല്ലേയെന്നു ചോദിച്ചു. പിന്നെ, ഗൂഗിൾ ചെയ്ത് അതിനെക്കുറിച്ച് വായിച്ച് സൈഡ് എഫക്റ്റ്സിനെക്കുറിച്ചുള്ള നീണ്ട ലിസ്റ്റുമായി വന്നു. മുടി പോകും, ക്ഷീണമാകും എന്നിങ്ങനെ..എന്നാൽ കീറ്റോ എടുത്തിട്ടും എനിക്ക് അത്തരം പ്രശ്നങ്ങളൊന്നും വന്നില്ല. ഞാൻ ധാരാളം വെള്ളം കുടിച്ചിരുന്നുവെന്നും താരം പറയുന്നു.

  Read more about: shalin zoya
  English summary
  Shalin Zoya Revealed Her Weight Loss Journey From 68kg To 55kg
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X