»   » ബാലതാരമായി സിനിമയിലെത്തിയ ശാലിന്‍ സോയ ഇപ്പോള്‍ സുന്ദരിയായി വളര്‍ന്നു! ചിത്രങ്ങള്‍ കാണാം!!!

ബാലതാരമായി സിനിമയിലെത്തിയ ശാലിന്‍ സോയ ഇപ്പോള്‍ സുന്ദരിയായി വളര്‍ന്നു! ചിത്രങ്ങള്‍ കാണാം!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബാലതാരമായി സിനിമയിലെത്തി പിന്നീട് മോഡലായും അവതാരകയായും തിളങ്ങി നിന്ന നടിയാണ് ശാലിന്‍ സോയ. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന ടെലിവിഷന്‍ പരമ്പരയിലെ വില്ലത്തിയുടെ വേഷത്തിലെത്തിയതോടെയാണ് ശാലിന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ശേഷം പല സിനിമകളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന സോയ നിരവധി ഷോര്‍ട്ട് ഫിലിംസിലും അഭിനയിച്ചിരുന്നു.

റിമ കല്ലിങ്കല്‍ നീഗ്രോ ആയോ? ചിത്രം കണ്ടാല്‍ ആരും ഒന്ന് അതിശയിക്കും!!!

ദിലീഷ് പോത്തന്റെ സിനിമയിലെ ആ രണ്ട് ആയുധങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?

ഇപ്പോള്‍ നിരവധി സിനിമകളിലഭിനയിച്ച ശാലിന്‍ അഭിനയത്തിന് പുറമെ സംവിധാന രംഗത്തും ചുവട് വെച്ചിരിക്കുകയായിരുന്നു. ശാലിന്‍ സംവിധാനം ചെയ്ത റെലവേഷന്‍ എന്ന ഷോര്‍ട്ട് ഫിലിം പുറത്തിറക്കിയിരുന്നു. നടിയുടെ വിശേഷങ്ങളറിയാം..

ശാലിന്‍ സോയ

2004 ലായിരുന്നു ബാലതാരമായി ശാലിന്‍ സോയ അഭിനയ രംഗത്തെക്ക് കടന്ന് വന്നത്. ആദ്യം രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ശാലിന്‍ ശ്രദ്ധിക്കപ്പെട്ടത് ഒരുവന്‍ എന്ന ചിത്രത്തിലുടെയായിരുന്നു.

വില്ലത്തിയായി ശാലിന്‍

സിനിമയില്‍ ബാലതാരമായിട്ടാണ് അഭിനയിച്ചിരുന്നതെങ്കിലും ഏഷ്യാനെറ്റ് ചാനലിലെ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലുടെ വില്ലത്തി വേഷം ചെയ്തും ശാലിന്‍ ജനശ്രദ്ധ നേടിയെടുത്തിരുന്നു.

ടെലിവിഷന്‍ പരമ്പരകള്‍

ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ്, സൂര്യയിലെ കുടുംബയോഗം, ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍, ഹലോ മായാവി, ജയ്ഹിന്ദിലെ സൂര്യകാന്തി എന്നിങ്ങനെ പല ടെലിവിഷന്‍ പരിപാടികളിലും ശാലിനുണ്ടായിരുന്നു.

നിരവധി സിനിമകള്‍

ശാലിന്‍ സഹനടിയായും മറ്റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരുപാട് സിനിമകള്‍ പിന്നീട് വന്നിരുന്നു. മാണിക്കല്ല്, വിശുദ്ധന്‍, മല്ലു സിംഗ് എന്നിങ്ങനെ നിരവധി സിനിമകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശാലിനായിരുന്നു.

സംവിധായകയായും ശാലിന്‍

അഭിനയത്തിന് പുറമെ സംവിധാനത്തിലും ശാലിന്‍ കഴിവ് തെളിയിച്ചിരുന്നു. റെവലേഷന്‍ എന്ന ഹ്രസ്യചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് ശാലിന്‍ സംവിധാനത്തിലും ചുവട് വെച്ചിരുന്നത്.

അഭിനയത്തിനെക്കാളും ഇഷ്ടം സംവിധാനത്തിനോട്

ശാലിന് അഭിനയത്തിനെക്കാളും ഇഷ്ടം സംവിധാനത്തിനോടാണെന്നാണ് പറയുന്നത്. മുമ്പ് ഒരു പരിചയവും ഇല്ലാതെയായിരുന്നു ശാലിന്‍ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരുന്നത്.

രണ്ട് സിനിമകളുടെ തിരക്കില്‍

ബദുറല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍, സാധാരണക്കാരന്‍ എന്നീ രണ്ട് സിനിമകളിലാണ് ശാലിന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

English summary
Shalin Zoya's Latest photo

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam