Don't Miss!
- Automobiles
ഇനി സിഎൻജിയുടെ കാലമല്ലേ; കെഎസ്ആർടിസിയിൽ അടിമുടി മാറ്റങ്ങൾ
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
- News
പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കില്ല; കാരണം ഇത്
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
ശാലിനിയെപ്പോലെ ശ്യാമിലിയും തിരക്കിലാണ്! വീട്ടിലിരിപ്പ് ആഘോഷമാക്കി താരം! ചിത്രങ്ങള്‍ വൈറല്‍!
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ബാലതാരങ്ങളായിരുന്നു ശാലിനിയും ശ്യാമിലിയും. ഇവരുടെ സംസാരവും ഹെയര്കട്ടിംഗുമൊക്കെ അന്നത്തെ ട്രന്‍ഡായിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും തിളങ്ങിയിരുന്നു ഈ ചേച്ചിയും അനിയത്തിയും. മുന്‍നിര നായകന്മാരുടേയും നായികമാരുടേയുമൊക്കെ സ്നേഹഭാജനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു ഇരുവരും. ഇവരെപ്പോലെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ബാലതാരങ്ങള്‍ വേറെയുണ്ടോയെന്നതും സംശയമാണ്. നായികമാരായി ഇവര്‍ സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. ശാലിനിയും ശ്യാമിലിയും മാത്രമല്ല സഹോദരന് റിച്ചാര്‍ഡും ഈ രംഗത്ത് സജീവമാണ്.
രണ്ടാമത്തെ വയസ്സിലായിരുന്നു ശ്യാമിലി അഭിനയിച്ച് തുടങ്ങിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നഡയിലുമെല്ലാം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു ശ്യാമിലി വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചെത്തിയത്. വേറെയും ചില സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതിന് ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു താരം. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തുന്നുണ്ട് ശ്യാമിലി.

ശ്യാമിലിയുടെ പോസ്റ്റ്
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ശ്യാമിലി പുതിയ വിശേഷം പങ്കുവെച്ച് എത്തിയത്. ലോക് ഡൗണ്‍ ദിനങ്ങളിലും താന്‍ തിരക്കിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇതിനകം തന്നെ ശ്യാമിലിയുടെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അഭിനയം മാത്രമല്ല ചിത്രം വരയും പാഷനായി കൊണ്ടുനടക്കുന്ന ശ്യാമിലി ലോക് ഡൗണ്‍ സമയത്ത് ഇതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. താന്‍ വരച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് താരമെത്തിയത്. വീട്ടിലിരിക്കൂ, ക്രിയേറ്റീവ് ആകൂ, നിങ്ങളുടെ സ്കില്‍ മിനുക്കിയെടുക്കൂ, മികച്ച വേര്‍ഷനാക്കൂ, പാഷനെ പിന്തുടരുന്നത് നിര്ത്താതിരിക്കൂയെന്നുമായിരുന്നു ശ്യാമിലി കുറിച്ചത്.

പ്രദര്‍ശനത്തില്‍
അഭിനയം മാത്രമല്ല ചിത്രം വരയ്ക്കാനും തനിക്ക് കഴിയുമെന്ന് വളരെ മുന്‍പേ തന്നെ ശ്യാമിലി തെളിയിച്ചിരുന്നു. അടുത്തിടെയായിരുന്നു താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം താരം നടത്തിയത്. ബെംഗലുരുവിലെ ആര്‍ട് ഗാലറിയില്‍ വെച്ചായിരുന്നു പ്രദര്‍ശനം. എവി ഇളങ്കോയാണ് ചിത്രരചനയില്‍ ശ്യാമിലിയുടെ ഗുരു. 5 വര്‍ഷത്തെ പഠനത്തിനൊടുവിലായാണ് ശ്യാമിലി താന്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഡൈവേര്സ് പെര്‍സെപ്ഷന്‍സ് എന്ന് പേരിട്ട എക്സിബിഷനിലായിരുന്നു ശ്യാമിലിയും ഭാഗമായത്.

ചേച്ചി തിരക്കിലാണ്
ബാലതാരമായി മാത്രമല്ല നായികയായെത്തിയപ്പോഴും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയിരുന്നു ശാലിനിയെ. എന്നെന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള നിരവധി സിനിമളുടെ ഭാഗമാവാനുള്ള അവസരമായിരുന്നു താരത്തിന് ലഭിച്ചത്. അജിത്തുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു താരം. മക്കളുടെ കാര്യങ്ങളുമൊക്കെയായി കുടുംബിനി ജീവിതം ആസ്വദിക്കുകയാണ് താരം.

ചിത്രകാരി
ചേച്ചി കുടുംബജീവിതത്തില്‍ തിരക്കുകളിലായതിന് ശേഷമായാണ് ശ്യാമിലി നായികയായി എത്തിയത്. ഒയേ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ശ്യാമിലി എത്തിയത്. സിദ്ധാര്‍ത്ഥായിരുന്നു ഈ സിനിമയിലെ നായകന്. കുഞ്ചാക്കോ ബോബന്റെ നായികയായാണ് ശ്യാമിലി മലയാളത്തില്‍ തിരിച്ചെത്തിയത്. വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന ചിത്രത്തിലൂടെയായിരുന്നു വരവ്. തുടര്‍ന്നങ്ങോട്ട് ചില സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും വേണ്ടത്ര ശ്രദ്ധ നേടാനായിരുന്നില്ല. ഇതോടെയാണ് താരം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
-
ഞാനൊരു ഗേൾഫ്രണ്ട് മെറ്റീരിയൽ അല്ല! അതിന്റെ സമയം കഴിഞ്ഞു; പ്രേമിക്കാത്തതിന്റെ കാരണം പറഞ്ഞ് നമിത പ്രമോദ്
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര