twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്ക്ക് പകരം ശബ്ദം കൊടുത്തത് ഷമ്മി തിലകന്‍; ആ ട്വിസ്റ്റ് നടന്ന സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞ് താരം

    |

    നടന്‍ എന്നതിലുപരി ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ഏറെ താരങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള താരമാണ് ഷമ്മി തിലകന്‍. അന്യഭാഷയില്‍ നിന്നെത്തുന്ന പ്രകാശ് രാജ്, രഘുവരന്‍, തുടങ്ങിയ നടന്മാര്‍ക്ക് മാത്രമല്ല മലയാളത്തില്‍ പ്രേം നസീര്‍ മുതല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് വരെ പല സിനിമകളിലായി ഷമ്മി തിലകന്റെ ശബ്ദം നല്‍കിയിട്ടുണ്ട്.

    പൂക്കൾക്കിടയിലെന്ന പോലെ മനോഹരിയായി മൌനി റോയി, ചിത്രങ്ങൾ കാണാം

    മമ്മൂട്ടി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് സൂപ്പര്‍ ഹിറ്റ് സിനിമയില്‍ തന്നെയാണ് ഷമ്മി തിലകന്റെ ശബ്ദം കൂടി കൊടുക്കേണ്ടി വന്നത്. രസകരമായ കാര്യം വളരെ കുറച്ച് സീനുകളില്‍ മാത്രമേ ഇതുള്ളു എന്നതാണ്. ബാക്കി മമ്മൂട്ടി തന്നെ ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം ശബ്ദം കൊടുത്ത് ഷമ്മി തിലകന്‍ സഹായിക്കുകയായിരുന്നു. മനോരമ പുറത്ത് വിട്ട റിപ്പോര്‍ട്ടിലെ രസകരമായ കാര്യങ്ങള്‍ വായിക്കാം...

     മമ്മൂട്ടിയ്ക്ക് ശബ്ദം കൊടുത്ത് ഷമ്മി തിലകന്‍

    നടന്‍ മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രമായ പുട്ടുറുമീസായി അഭിനയിച്ച ചിത്രമാണ് വിജി തമ്പിയുടെ സൂര്യ മാനസം. ആ കഥാപാത്രത്തിന്റെ ശബ്ദം വളരെ വേറിട്ടതായിരുന്നു. മമ്മൂട്ടി തന്നെയാണ് ആ കഥാപാത്രത്തിന് ശബ്ദം നല്‍കിയത്. എന്നാല്‍, ഏതാനും ചില സീനുകളില്‍ പുട്ടുറുമീസിന് വേണ്ടി ഷമ്മി തിലകന്റെ ശബ്ദം നല്‍കിയിട്ടുണ്്. സൂര്യ മാനസത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച രഘുവരന് ശബ്ദം നല്‍കാനാണ് ഷമ്മി തിലകനെ വിളിപ്പിച്ചത്. അങ്ങനെ സ്റ്റുഡിയോയിലെത്തി രഘുവരന് ശബ്ദം നല്‍കുന്നതിനിടെയില്‍ മമ്മൂക്കയുടെ ഒരു സീനിലെ ഡയലോഗ് വെറുതെ മൈക്കിലൂടെ പറഞ്ഞു.

      മമ്മൂട്ടിയ്ക്ക് ശബ്ദം കൊടുത്ത് ഷമ്മി തിലകന്‍

    ആ സീന്‍ മമ്മൂക്ക നേരത്തെ ഡബ്ബ് ചെയ്തതാണ്. സ്റ്റുഡിയോയുടെ കണ്‍സോളില്‍ ഇരുന്ന വിജി തമ്പി പെട്ടെന്ന് മൈക്കിലൂടെ വിളിച്ച് ചോദിച്ചു- ഷമ്മീ മമ്മൂക്ക വന്നിട്ടുണ്ടോന്ന്. ഞാന്‍ ഇല്ലെന്ന് പറഞ്ഞു. മമ്മൂക്കയുടെ ശബ്ദം കേട്ടല്ലോ എന്നായി വിജി തമ്പി. ഞാനാണ് ആ ഡയലോഗ് പറഞ്ഞതെന്ന് പറഞ്ഞപ്പോള്‍ പിന്നെ വിജി ഒന്നും മിണ്ടിയില്ല. അങ്ങനെ ഡബ്ബിങ് പൂര്‍ത്തിയാക്കി വീട്ടിലെത്തി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ വിജി തമ്പിയുടെ ഫോണ്‍ വന്നു.

     മമ്മൂട്ടിയ്ക്ക് ശബ്ദം കൊടുത്ത് ഷമ്മി തിലകന്‍

    ഷമ്മീ, ഡബ്ബിങ് കുറച്ച് ഭാഗം തീര്‍ക്കാനുണ്ടല്ലോന്ന്. ഞാന്‍ ഞെട്ടി. ഡബ്ബിങ് സ്‌ക്രീപ്റ്റ് നോക്കി, എന്റെ ഭാഗമെല്ലാം പൂര്‍ത്തിയാക്കി, അത് മാര്‍ക്ക് ചെയ്ത് വച്ചാണ് ഞാന്‍ തിരിച്ച് വന്നത്. ഞാന്‍ ഇക്കാര്യം ഉറപ്പിച്ച് പറഞ്ഞു. അപ്പോള്‍ വിജി തമ്പി പറഞ്ഞു, രഘുവരന്റെ ഡയലോഗ് അല്ല. മമ്മൂക്കയുടെ ഒന്ന് രണ്ട് സീനുകളാണ് ബാക്കിയുള്ളത്. അത് വന്ന് ഡബ്ബ് ചെയ്യണം. ഞാന്‍ വീണ്ടും ഞെട്ടി. മമ്മൂക്കയുടെ സീന്‍ ഡബ്ബ് ചെയ്യുക എന്ന സാഹസം ശരിയാകില്ലല്ലോ. മമ്മൂക്കയില്ലേന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന് അത്യാവശ്യമായി ഷൂട്ടിങ്ങിന് പോകണം. കുറച്ച് ഭാഗം കൂടി തീര്‍ക്കാനുണ്ടെന്ന് വിജി പറയുമ്പോള്‍ അത് ശരിയാകില്ല, ഞാന്‍ അത് ചെയ്താല്‍ പരാതിയാകുമെന്ന് പറഞ്ഞു.

     മമ്മൂട്ടിയ്ക്ക് ശബ്ദം കൊടുത്ത് ഷമ്മി തിലകന്‍

    ഇല്ല ഷമ്മീ, മമ്മൂക്ക പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞെങ്കിലും എനിക്ക് വിശ്വാസമായില്ല. മമ്മൂക്ക പറഞ്ഞാല്‍ ചെയ്യാമെന്ന് ഞാനും പറഞ്ഞു. എങ്കില്‍ മമ്മൂക്കയ്ക്ക് ഫോണ്‍ കൊടുക്കാമെന്ന് പറഞ്ഞ് വിജി തമ്പി മമ്മൂക്കയുടെ കൈയില്‍ ഫോണ്‍ കൊടുത്തു. ആ ഞാനാ. അതങ്ങ് ചെയ്‌തേര്. എന്ന് മമ്മൂക്ക ഒറ്റ വാക്കില്‍ അനുമതി തന്നു. ഒന്നോ രണ്ടോ സംഭാഷണങ്ങളും സംഘട്ടത്തിനിടയിലെ ചില ഇഫക്ടുകളുമാണ് ഞാന്‍ മമ്മൂക്കയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതെന്ന് ഷമ്മി തിലകന്‍ പറയുന്നു.

    Recommended Video

    കളര്‍ കൊടുത്തപ്പോള്‍ ദേ മമ്മൂക്ക ദുൽഖറായി | FilmiBeat Malayalam
    ഞങ്ങള്‍ക്ക് പറയാനുള്ളത്...

    ഞങ്ങള്‍ക്ക് പറയാനുള്ളത്...

    അനശ്വര നടന്‍ തിലകന്റെ മക്കളില്‍ ഒരാളാണ് ഷമ്മി തിലകന്‍. അഭിനയത്തിലൂടെയാണ് കരിയര്‍ തുടങ്ങിയതെങ്കിലും 1990 കള്‍ മുതല്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും വര്‍ക്ക് ചെയ്യുന്നുണ്ട്. കടത്തനാടാന്‍ അമ്പാടി എന്ന ചിത്രത്തിലൂടെ പ്രേം നസീറിനാണ് ആദ്യം ഷമ്മി ശബ്ദം പകരുന്നത്. മറ് ഭാഷയില്‍ നിന്നെത്തിയ താരങ്ങളാണ് ഷമ്മി കൂടുതലായി ശബ്ദം കൊടുത്തത്. ഏറ്റവുമൊടുവില്‍ ഒടിയന്‍ എന്ന ചിത്രത്തില്‍ തമിഴ് നടന്‍ പ്രകാശ് രാജിന്റെ ഡബ്ബ് ചെയ്തതും ഷമ്മി തിലകനായിരുന്നു.

    English summary
    Shammi Thilakan Opens Up He Lend Voice For Mammootty In Sooryamanasam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X