twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതൊന്നുമല്ല നടന്നത്! മീ ടൂ ഒന്നുമില്ലായിരുന്നു! വനിതാ സെല്ലിന്‍റെ ആദ്യ യോഗത്തെക്കുറിച്ച് ഷംന കാസിം

    |

    കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ചില താരങ്ങള്‍ ഉന്നയിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. കുറ്റാരോപിതനായ താരത്തെയും ആക്രമണത്തിന് ഇരയായ താരത്തെയും ഒരുപോലെ പരിഗണിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് വനിതാ താരങ്ങളും വിമന്‍ ഇന്‍ സിനിമ കലക്റ്റീവും രംഗത്തെത്തിയിരുന്നു. താരസംഘടനയായ എഎംഎംഎയില്‍ പ്രശ്‌നങ്ങളില്ലെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി വനിതാ സെല്‍ രൂപീകരിച്ചിട്ടുണ്ടെന്നുമറിയിച്ചത് അടുത്തിടെയായിരുന്നു. കുക്കു പരമേശ്വരന്‍, കെപിഎസി ലളിത, പൊന്നമ്മ ബാബു ഇവരാണ് വനിതാ സെല്ലിലെ ഭാരവാഹികള്‍.

    കിരീടത്തിന്റെ ആഘോഷവേളയില്‍ അവര്‍ അദ്ദേഹത്തെ അപമാനിച്ചു! ലോഹിതദാസിന്റെ ഭാര്യ പറയുന്നത്? കാണൂ!കിരീടത്തിന്റെ ആഘോഷവേളയില്‍ അവര്‍ അദ്ദേഹത്തെ അപമാനിച്ചു! ലോഹിതദാസിന്റെ ഭാര്യ പറയുന്നത്? കാണൂ!

    കൊച്ചിയില്‍ വെച്ച് വനിതാ സെല്ലിന്റെ ആദ്യയോഗം നടന്നിരുന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ മീ ടൂ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞുവെന്നും താരങ്ങളുടെ പേര് സഹിതമുള്ള വെളിപ്പെടുത്തല്‍ അമ്മയ്ക്ക് തലവേദനയായിരിക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍ അത്തരത്തിലൊരു സംഭവവും ഉണ്ടായിരുന്നില്ലെന്നും അതൊരു സൗഹൃദം യോഗം മാത്രമായിരുന്നുവെന്നും ഷംന കാസിം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

    ജ്യോതികയുടെയും മക്കളുടെയും പേര് കൈയ്യിലെഴുതി സൂര്യ! ഫാമിലിമാന് നിറഞ്ഞ കൈയ്യടി! കാണൂ!ജ്യോതികയുടെയും മക്കളുടെയും പേര് കൈയ്യിലെഴുതി സൂര്യ! ഫാമിലിമാന് നിറഞ്ഞ കൈയ്യടി! കാണൂ!

    വനിതാ സെല്ലിന്റെ ആദ്യ യോഗം

    വനിതാ സെല്ലിന്റെ ആദ്യ യോഗം

    പൊന്നമ്മ ബാബു, കെപിഎസി ലളിത, ലിസി ജോസ്, തെസ്‌നി ഖാന്‍, ബീന ആന്റണി, സീനത്ത്, ലക്ഷ്മി പ്രിയ, ഉഷ, പ്രിയങ്ക, ഷംന കാസിം തുടങ്ങിയവരായിരുന്നു വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ പങ്കെടുത്തത്. യോഗം കഴിഞ്ഞ് വീട്ടിലെത്തി ചാനലുകളിലൂടെയാണ് അത് വനിതാ സെല്ലിന്റെ യോഗമായിരുന്നുവെന്നറിഞ്ഞതെന്ന് ചിലര്‍ പറഞ്ഞിരുന്നുവെന്നായിരുന്നു നേരത്തെ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വനിതാ സെല്ലിന്റെ യോഗം എന്ന് പറഞ്ഞ് തന്നെയാണ് തങ്ങളെ വിളിച്ചതെന്നും മീടൂ വെളിപ്പെടുത്തലുകളൊന്നും നടന്നിട്ടില്ലെന്നും ഷംന കാസിം പറയുന്നു.

    മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല

    മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല

    തനിക്ക് ഇതുവരെ സിനിമയില്‍ നിന്നും മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. മോശം അനുഭവം വല്ലതും ഉണ്ടാവുകയാണെങ്കില്‍ അപ്പോള്‍ തന്നെ താന്‍ പ്രതികരിക്കുമെന്നും തന്റെ സുരക്ഷ തന്റെ കൈയ്യിലാണെന്നും അത് ഒരു സംഘടനയുടെ കൈയ്യിലല്ലെന്നും താരം പറയുന്നു. പ്രതിഫലം ലഭിക്കാതെ വരുമ്പോഴും വണ്ടിച്ചെക്ക് ലഭിക്കുമ്പോഴുമൊക്കെയാണ് സംഘടനയില്‍ പരാതി നല്‍കേണ്ടെന്നും ഷംന ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ പ്രശ്‌നം തുറന്നുപറയാന്‍ കഴിയാത്തവര്‍ക്ക് ഇനി വനിതാ സെല്ലിനെ സമീപിക്കാമെന്നും താരം അറിയിച്ചിട്ടുണ്ട്.

    ആ സംബോധനയില്‍ എന്ത് തെറ്റാണ്?

    ആ സംബോധനയില്‍ എന്ത് തെറ്റാണ്?

    പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരായിരുന്നു അമ്മയ്ക്ക് കത്ത് നല്‍കിയത്. ദിലീപിന്റെ പുന:പ്രവേശത്തെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യണമെന്നും ഇക്കാര്യത്തില്‍ വിയോജിപ്പറിയിച്ച് സംഘടനയില്‍ നിന്നും രാജി വെച്ചവരെ തിരിച്ചുവിളിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഇവര്‍ കത്ത് നല്‍കിയത്. ഇതിന് പിന്നാലെയായി ഇവരെയും ഉള്‍പ്പെടുത്തി അമ്മയുടെ യോഗം നടത്തിയിരുന്നു. ആ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിനിടയില്‍ മോഹന്‍ലാല്‍ താരങ്ങളെ നടിമാര്‍ എന്നായിരുന്നു സംബോധന ചെയ്തത്. തങ്ങള്‍ക്ക് പേറുണ്ടെന്നും വര്‍ഷങ്ങളായി സിനിമയിലുള്ള മോഹന്‍ലാല്‍ തങ്ങളെ നടിമാര്‍ എന്നാണ് സംബോധന ചെയ്തതെന്നും രേവതി കുറ്റപ്പെടുത്തിയിരുന്നു. താന്‍ അറിയപ്പെടുന്നത് നടിയായാണെന്നും ആ സംബോധനയില്‍ തെറ്റൊന്നും തോന്നുന്നില്ലെന്നും താരം പറയുന്നു.

    ഇനിയുള്ള പരാതികള്‍ക്കായി

    ഇനിയുള്ള പരാതികള്‍ക്കായി

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ദുരനുഭവത്തെക്കുറിച്ചാണ് പല താരങ്ങളും തുറന്നുപറഞ്ഞത്. എന്നാല്‍ അന്ന് നടന്ന സംഭവങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവരാനായല്ല സെല്‍ രൂപീകരിച്ചതെന്നും അങ്ങനെ ചെയ്യുന്നത് അല്‍പ്പത്തരമാണെന്നും താരം വിലയിരുത്തുന്നു. അന്ന് കൃത്യമായി പ്രതികരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ക്ക് ഫീല്‍ഡില്‍ നിന്നും പിന്‍വാങ്ങുകയെങ്കിലും ചെയ്തൂടായിരുന്നോയെന്നും താരം ചോദിക്കുന്നു. ഇത്രയും വര്‍ഷം ഈ ചൂഷണം സഹിച്ച് അവരെങ്ങനെ സിനിമയില്‍ നിന്നുവെന്നാണ് തന്റെ ചോദ്യമെന്നും താരം പറയുന്നു.

     അമ്മയെപ്പോലെയാണ്

    അമ്മയെപ്പോലെയാണ്

    കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സൗഹൃദ യോഗം മാത്രമായിരുന്നു അത്. വര്‍ഷത്തിലൊരിക്കലായി ഒതുങ്ങാതെ ഇടയ്ക്ക് യോഗം ചേരുമെന്നും പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള ഒരു ഇടമാണ് ഇതെന്നും അറിയിക്കുക മാത്രമാണ് ചെയ്തത്. യോഗത്തിലേക്ക് വിളിക്കുമ്പോള്‍ തന്നെ വനിതാ സെല്ലിന്റെ കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നുവെന്നും താരം പറയുന്നു.

    തിരുവനന്തപുരത്ത് വെച്ച് വിപുലമായ യോഗം

    തിരുവനന്തപുരത്ത് വെച്ച് വിപുലമായ യോഗം

    അന്ന് നടന്നത് ചെറിയൊരു യോഗം മാത്രമായിരുന്നുവെന്നും തിരുവനന്തപുരത്ത് വെച്ച് വിപുലമായ യോഗം ചേരുമെന്നും താരം അറിയിച്ചിട്ടുണ്ട്. വനിതാ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയായിരിക്കും ആ യോഗമെന്നും താരം പറയുന്നു. ഈ സെല്ലിന്റെ തലപ്പത്തിരിക്കുന്നവരെല്ലാം എല്ലാവര്‍ക്കും വേണ്ടപ്പെട്ടവരാണെന്നും അവരോടൊക്കെ എന്തും തുറന്നുപറയാന്‍ പറ്റുമെന്നും ഷംന പറയുന്നു.

    English summary
    Shamna Kasim about Vanitha Cell meeting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X