For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത്തരം രംഗങ്ങള്‍ ചെയ്യാന്‍ കഴിയില്ല; വലിയ പ്രൊജക്ട് നഷ്ടമായതിനെ കുറിച്ച് ഷംന കാസിം

  |

  മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂര്‍ണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്നത്. 2004ല്‍ പുറത്തിറങ്ങിയ 'മഞ്ഞുപോലൊരു പെണ്‍കുട്ടി' എന്ന ചിത്രത്തിലൂടെയാണ് സിനമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്.

  ഫെമിനിസ്റ്റാണ്, കൊല്ലമാണ് സ്വദേശം, ബിഗ് ബോസില്‍ എത്തിയ റിയാസ് സലീം ആരാണ്, അത്ര ചില്ലറക്കാരനല്ല

  എം പത്മകുമാര്‍ സംവിധാനം ചെയ്ത വിസിതിരനാണ് ഷംനയുടേതായി പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം. പത്മകുമാറിന്റെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജോസഫിന്റെ തമിഴ് പതിപ്പാണ് വിസിതിരന്‍. ഷംനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ സെലക്ടീവായിട്ടാണ് ഷംന സിനിമകള്‍ ചെയ്യുന്നത്. ഇപ്പോഴിത വേണ്ടെന്ന് വെച്ച വലിയ സിനിമയെ കുറിച്ച് പറയുകയാണ് നടി. ബിഹൈന്‍ഡ് വുഡ്‌സ് ടിവി യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  ബിഗ് ബോസ് ഹൗസിലേയ്ക്ക് രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, റിയാസിനോടൊപ്പം നടി പാര്‍വതിയുടെ സഹോദരനും

  ഷംനയുടെ വാക്കുകള്‍ ഇങ്ങനെ...' ചില കാര്യങ്ങള്‍ കൊണ്ട് ഒരു വലിയ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. ആ ചിത്രത്തിലെ ചില രംഗങ്ങളില്‍ അഭിനയിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് തോന്നി. ന്യൂഡായി അഭിനയിക്കേണ്ട ചില ഭാഗങ്ങളുണ്ടായിരുന്നു. അത്തരം രംഗങ്ങള്‍ ഞാന്‍ ചെയ്യില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. അത് എത്ര വലിയ സിനിമയാണെങ്കിലും അത് ചെയ്യാന്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഞാന്‍ എനിക്ക് തന്നെ വെച്ച ചില നിയന്ത്രണങ്ങളുണ്ട്', ഷംന കാസിം പറഞ്ഞു.

  'ആ ചിത്രം ഒ.ടി.ടി റിലീസായിരുന്നു. വളരെ നല്ല ഓഫറായിരുന്നു. പക്ഷേ സിനിമയില്‍ ആ കഥാപാത്രം ഒരു പ്രത്യേകരംഗത്ത് ന്യൂഡായി അഭിനയിക്കേണ്ടതുണ്ട്. ആ രംഗം ആ സിനിമയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതുമാണ്.ഈ പ്രൊജക്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നതില്‍ എനിക്ക് വളരെ വിഷമമുണ്ടായി. പക്ഷേ സിനിമയെ സംബന്ധിച്ച് ഇത് ഏറെ പ്രധാനപ്പെട്ട സീനുമാണ്. പക്ഷേ എനിക്കത് ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു ഞാന്‍ സംവിധായകനോട് പറഞ്ഞു. ഒരു ആത്മവിശ്വാസമില്ലാതെ അവിടെ പോയി അതിനെ ഞാന്‍ നശിപ്പിക്കാന്‍ പാടില്ലല്ലോ. ആ രംഗം വളരെ പ്രധാനമാണ്. പക്ഷേ എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. ആ വലിയ പ്രോജക്റ്റ് നഷ്ടമായതില്‍ എനിക്ക് വളരെ വിഷമമുണ്ട്'; ഷംന കാസിം കൂട്ടിച്ചേര്‍ത്തു.

  തുടക്ക കാലത്ത് നേരിടേണ്ടി വന്ന വെല്ലുവിളിയെ കുറിച്ചും ഷംന ഇതേ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു നടി എന്ന നിലയില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഷംന പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...' ഒരു നായിക എന്ന നിലയില്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് ഒരു സ്വകാര്യ ജീവിതമില്ല. നിങ്ങള്‍ ഒരു ഓഫീസില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളാണെങ്കില്‍ അസുഖം വന്നാല്‍ അവധിയെടുക്കാം. അതേസമയം, ഒരു സിനിമയില്‍ നമുക്ക് അസുഖമായാലും വര്‍ക്കിന് പോകണം. ഒരു സിനിമയില്‍ വളരെയധികം പണം നിക്ഷേപിച്ചിട്ടുണ്ടാവും. അവിടെ ഷൂട്ടിംഗ് സെറ്റ് റെഡിയായിരിക്കും, ഒരുപാട് ആര്‍ട്ടിസ്റ്റുകളും വന്നിട്ടുണ്ടാവും. അസുഖമാണ്, അല്ലെങ്കില്‍ പനിയാണെന്ന് കരുതി നമുക്ക് കിടക്കാന്‍ പറ്റില്ല. ഞങ്ങള്‍ക്ക് ജോലിക്ക് പോകണം' ഷംന പറയുന്നു.

  ട്രോളുകളെ കുറിച്ചും കേള്‍ക്കേണ്ടി വന്നരുന്ന ഗോസിപ്പ് വാര്‍ത്തകളെ കുറിച്ചും ഷംന തുറന്ന് പറയുന്നുണ്ട്. 'ട്രോളുകളെ ഭയന്ന് സംസാരിക്കാന്‍ തന്നെ പേടിയാണ്. ഏതെങ്കിലും ഒരു വാചകം തെറ്റായി പോയാല്‍ അപ്പോള്‍ തുടങ്ങും ട്രോളുകള്‍. അതുപോലെ നമ്മള്‍ ഒരാളുടെ കൂടെ കോഫി കുടിക്കാന്‍ പോയത് കണ്ടാല്‍, ഞാന്‍ അവരെ ഡേറ്റ് ചെയ്യുന്നുണ്ട് എന്ന വാര്‍ത്ത വരും. ഇതൊന്നും കൂടാതെ നമ്മള്‍ എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ പെട്ടെന്ന് ആരെങ്കിലും സെല്‍ഫി ചോദിക്കുമ്പോള്‍ ഇപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ തീര്‍ന്നു.നമുക്ക് ആറ്റിറ്റിയൂഡാണെന്ന് പറയും. ചിലപ്പോള്‍ ഫ്‌ളൈറ്റിന്റെ അവസാന കോളിനായിരുന്നു അവിടെ എത്തുക'. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഷംന കാസിം അഭിമുഖത്തില്‍ പറയുന്നു.

  English summary
  Shamna Kasim Opens Up About She Don't Do Glamour Movie Role,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X