For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ സൂപ്പര്‍ സ്റ്റാറാക്കുന്നതും ഇതാണ്! വേണ്ട സമയത്ത് മാത്രം ആ സ്വഭാവമെന്ന് ഷംന കാസിം! കാണൂ!

  |

  ഏറ്റെടുത്ത കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റം പ്രയത്‌നം നടത്തുന്ന താരങ്ങളിലൊരാളാണ് ഷംന കാസിം. സിനിമയ്ക്കായി താരം മൊട്ടയടിച്ച സംഭവത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞതാണ്. സഹനടിയായാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് നായികയായി മാറിയെങ്കിലും താരത്തിന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതോടെയാണ് താരം അന്യഭാഷകളിലേക്ക് ചേക്കേറിയത്. പതിവ് പോലെ തന്നെ തമിഴകം താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. കരിയര്‍ ബ്രേക്ക് ചിത്രം വരെ തമിഴകത്ത് നിന്നും ലഭിച്ചുവെന്നതാണ് പ്രധാന പ്രത്യേകത.

  പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി സുമംഗലിയാവുന്നു! ഇനിയുള്ള ജീവിതം അനൂപിനൊപ്പം! വിവാഹം ഒക്ടോബറില്‍!

  തമിഴകത്തു നിന്നും മികച്ച അവസരങ്ങള്‍ തേടിയെത്തിയതോടെയാണ് ഷംന മലയാള സിനിമയെ ഉപേക്ഷിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളും അഭിനയ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളുമായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്ന് താരം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്ത ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെ താരം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. മമ്മൂട്ടി നല്‍കിയ പിന്തുണയെക്കുറിച്ച് താരം നേരത്തെ വാചാലയായിരുന്നു.

  കാവ്യ മാധവനെ അപമാനിച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കി ദിലീപും സംഘവും! അന്ന് ആ ലൊക്കേഷനില്‍ സംഭവിച്ചത്?

   സ്വന്തം സുരക്ഷ നമ്മുടെ കൈയ്യില്‍

  സ്വന്തം സുരക്ഷ നമ്മുടെ കൈയ്യില്‍

  മലയാള സിനിമയില്‍ നിരവധി പ്രശ്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കുന്നത് കാണുമ്പോള്‍ വല്ലാതെ സങ്കടമുണ്ട്. സിനിമയെന്നത് ഒരു കുടുംബമാണ്. മുന്‍പുണ്ടായിരുന്നവരും ഇപ്പോഴുള്ളവരുമൊക്കെയായി ഇതൊരു കുടുംബമാണ്. സ്വന്തം കുടുംബത്തെക്കുറിച്ച് മറ്റൊരാള്‍ പുറമെ നിന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് വിഷമം തോന്നാറില്ലേ, അതുപോലെ തന്നെയാണ് ഇക്കാര്യവും. ചിലതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഭയമുണ്ട്. സ്വന്തം സുരക്ഷ നമ്മുടെ കൈയ്യിലാണ്. ആരൊക്കെ കൂടെയുണ്ടായാലും സംഭവിക്കേണ്ടത് സംഭവിക്കും. എന്നാല്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപെട്ട് വിവാദമുണ്ടാക്കാനോ ചര്‍ച്ചകളുണ്ടാക്കാനോ നമ്മള്‍ കാരണമാവാതിരിക്കുക.

  വിവാഹാലോചനകള്‍ നടക്കുന്നു

  വിവാഹാലോചനകള്‍ നടക്കുന്നു

  സിനിമയിലെത്തിയ കാലം മുതല്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. നിത്യേന അമ്മയും വീട്ടില്‍ ഇക്കാര്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട്. മുന്‍പ് മലയാളിയെ വേണ്ട നോര്‍ത്ത് ഇന്ത്യനെ കെട്ടിയാല്‍ മതിയെന്ന് താന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. തമാശയായാണ് അങ്ങനെ പറഞ്ഞത്. പക്ഷേ പിന്നീട് പ്രചരിച്ചത് അങ്ങനെയല്ലായിരുന്നു. ഡാന്‍സും അഭിനയവുമൊക്കെ പോത്സാഹിപ്പിക്കുന്നയാളായിരിക്കണം പങ്കാളി. മുസ്ലീമായതിനാല്‍ ആലോചനകള്‍ വരുമ്പോള്‍ തന്നെ വിവാഹത്തോടെ എല്ലാം നിര്‍ത്തണമെന്നും വീട്ടുകാരിയാവണമെന്നുമൊക്കെയാണ് അവരുടെ നിബന്ധനകള്‍. എന്നാല്‍ വീട്ടുകാരിയാവാനായി പ്രൊഫഷന്‍ ഉപേക്ഷിക്കേണ്ടതുണ്ടോ, രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന ജീവിതത്തെക്കുറിച്ചാണ് ആലോചിക്കുന്നത്. പറ്റിയ ആലോചന വന്നാല്‍ വിവാഹം നടക്കുമെന്ന് ഷംന പറയുന്നു.

  മമ്മൂട്ടിയുടെ ഡയലോഗ്

  മമ്മൂട്ടിയുടെ ഡയലോഗ്

  നാല് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് മലയാള സിനിമയിലേക്കെത്തിയത്. കുട്ടനാടന്‍ ബ്ലോഗില്‍ പോലീസ് ഓഫീസറായാണ് എത്തേണ്ടതെന്നറിഞ്ഞപ്പോള്‍ ഏറരെ പരിഭ്രമിച്ചിരുന്നു. തന്റെ ഉയരം കഥാപാത്രത്തിന് അനുയോജ്യമായിരിക്കുമോയെന്നതായിരുന്നു ആശങ്ക. മൊട്ടയടിച്ചതിന് ശേഷം മുടി വരുന്നതേയുണ്ടായിരുന്നുള്ളൂ. അതിനാല്‍ ഹെയര്‍ സ്‌റ്റൈല്‍ കഥാപാത്രത്തിന് അനുയോജ്യമായ രീതിയിലായിരുന്നു. ചിത്രത്തിലുടനീളം പോലീസ് വേഷം ധരിക്കാനാവില്ലെന്ന് സംവിധായകനോട് പറഞ്ഞിരുന്നു. കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ മാറ്റാമെന്ന് അദ്ദേഹം ഉറപ്പ് തന്നിരുന്നു. പോലീസുകാരത്തി കൊള്ളാമല്ലോ എന്ന് മമ്മുക്ക പറഞ്ഞപ്പോഴാണ് തനിക്ക് ആത്മവിശ്വാസം ലഭിച്ചത്. ഇതോടെയാണ് മിക്ക സീനുകളിലും പോലീസ് വേശത്തില്‍ തന്നെയെത്തിയത്.

  മൊട്ടയടിച്ചതിന് ശേഷം സംഭവിച്ചത്

  മൊട്ടയടിച്ചതിന് ശേഷം സംഭവിച്ചത്

  ബോയ്കട്ടായി മുടി വെട്ടണമെന്ന ആഗ്രഹം നേരത്തെ തന്നെ മനസ്സിലുണ്ടായിരുന്നു. എന്നാല്‍ ഒരു ഡാന്‍സറിനെ സംബന്ധിച്ചിടത്തോളം മുടി ഏറെ പ്രധാനപ്പെട്ട ഘടകമാണ്. ഇതിന് ശേഷമാണ് കൊടിവീരനില്‍ അഭിനയിക്കണമെങ്കില്‍ മൊട്ടയടിക്കണമെന്നറിഞ്ഞത്. കഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ അങ്ങന ചെയ്യുന്നതില്‍ കുഴപ്പമില്ലെന്ന് തോന്നിയിരുന്നു. പിന്നീട് അമ്മയേയും ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രം പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കണമെന്നുണ്ടായിരുന്നു. മൊട്ടയടിച്ചതിന് ശേഷം കുറേ നല്ല കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിച്ചതെന്നും താരം പറയുന്നു.

  ഗോപിക ചേച്ചിയുടെ ഉപദേശം

  ഗോപിക ചേച്ചിയുടെ ഉപദേശം

  സഹനടിയായി അഭിനയിചത്ച് തുടങ്ങിയതിന് ശേഷം പിന്നീട് തന്നെത്തേടിയെത്തിയതെല്ലാം അത്തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. സിനിമയെക്കുറിച്ച് കൃത്യമായ ധാരണയുമുണ്ടായിരുന്നില്ല ആ സമയത്ത്. പച്ചക്കുതിരയില്‍ ഗോപിക ചേച്ചിയോടൊപ്പമാണ് അഭിനയിച്ചത്. ആ സമയത്താണ് ചേച്ചിയുടെ മാതാപിതാക്കള്‍ ഇനി ഷംനയെ അനിയത്തി റോളിലേക്ക് വിടരുതെന്ന് അമ്മയോട് പറഞ്ഞത്. അവള്‍ നായികയായി വരട്ടെ, ഒരു ഗ്യാപ് കൊടുക്കൂവെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇതോടെയാണ് ക്യാരക്റ്റര്‍ റോള്‍ ചെയ്യരുതെന്ന് മനസ്സിലാക്കിയതെന്നും താരം പറയുന്നു. സ്റ്റേജ് ഷോയുമായി മുന്നേറുന്നത് കൊണ്ടാണ് സിനിമയില്‍ നിന്നും നല്ല അവസരങ്ങള്‍ ലഭിക്കാത്തതെന്നായിരുന്നു മറ്റൊരു പ്രധാന വിമര്‍ശനം. എന്നാല്‍ നൃത്തത്തെ ഉപേക്ഷിക്കാന്‍ തനിക്കൊരിക്കലും കഴിയില്ലെന്ന് താരം വ്യക്തമാക്കുന്നു.

  മമ്മൂട്ടിയെ സൂപ്പര്‍ സ്റ്റാറാക്കുന്ന ഘടകം

  മമ്മൂട്ടിയെ സൂപ്പര്‍ സ്റ്റാറാക്കുന്ന ഘടകം

  യുവതാരങ്ങളെല്ലാം ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയെന്ന കാര്യം. പൊതുവെ അദ്ദേഹം നല്ല സ്ട്രിക്ടാണെന്ന് എല്ലാവരും പറയാറുണ്ട്. ഒരു നല്ല അധ്യാപകന്‍ എപ്പോഴും സ്ട്രിക്ടായിരിക്കാറില്ലേ, അത് പോലെയാണ് ഇതും. കുട്ടനാടന്‍ ബ്ലോഗില്‍ സീനിയര്‍ താരങ്ങളുള്ളപ്പോള്‍ താരതമ്യേന തുടക്കക്കാരായ തങ്ങള്‍ പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത്തരത്തില്‍ നല്ലൊരു ടീച്ചറാണ് മമ്മുക്ക. വേണ്ട സമയത്ത് മാത്രമേ അദ്ദേഹം കാര്‍ക്കശ്യക്കാരാനാവാറുള്ളൂ. ഒരുപക്ഷേ ഇതായിരിക്കാം. അദ്ദേഹത്തെ സൂപ്പര്‍ സ്റ്റാറാക്കിയത്.

  മമ്മൂട്ടിയുടെ സപ്പോര്‍ട്ട്

  മമ്മൂട്ടിയുടെ സപ്പോര്‍ട്ട്

  സ്വന്തം കഥാപാത്രത്തെക്കുറിച്ച് മാത്രമല്ല മറ്റുള്ളവരെക്കൂടി കംഫര്‍ട്ടാക്കിയതിന് ശേഷമാണ് മെഗാസ്റ്റാര്‍ അഭിനയിക്കാറുള്ളത്. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് നിരവധി പേര്‍ വാചാലരായിരുന്നു. ചിത്രത്തില്‍ ഒരു ഡയലോഗ് പറയാനായി താന്‍ ഏറെ ബുദ്ധിമുട്ടിയപ്പോള്‍ അദ്ദേഹം തന്നെയായിരുന്നു പിന്തുണച്ചതെന്ന് നേരത്തെ ഷംന പറഞ്ഞിരുന്നു. മമ്മൂട്ടി നല്‍കിയ ആത്മവിശ്വാസമാണ് നീനയെ മനോഹരമാക്കിയതെന്നും താരം പറയുന്നു. പോലീസുകാരിയൊക്കെയാവുമ്പോള്‍ അല്‍പ്പം ഗമയൊക്കെ വേണ്ടേയെന്ന് പറഞ്ഞത് അദ്ദേഹമാണ് കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവും നല്ഡകിയത്. ഹരിയുടെ ആരാണ് നീനയെന്നറിയാന്‍ കുട്ടനാടന്‍ ബ്ലോഗ് കാണാനായി കാത്തിരിക്കണമെന്നും താരം പറയുന്നു.

  English summary
  Shamna Kasim about her experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X