For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചരമക്കോളത്തിലും എൻ്റെ ഫോട്ടോ വന്നുവെന്ന് ഷെയിൻ നീഗം; കഞ്ചാവ് സിനിമകളിൽ അഭിനയിക്കുന്നോ, താരത്തിന്റെ മറുപടി

  |

  താരപുത്രന്‍ എന്നതിനെക്കാളും മലയാള സിനിമയിലെ യുവനടന്മാരില്‍ പ്രധാനിയാണ് ഷെയിന്‍ നീഗം. അഭിനയത്തില്‍ സജീവമാണെങ്കിലും ഇടയ്ക്ക് ഷെയിന്‍ വിവാദ നായകനായി മാറി. ഒരു സിനിമയുടെ നിര്‍മാതാവുമായി പരസ്യമായി വാക്കുതര്‍ക്കവും പ്രശ്‌നങ്ങളും വന്നതോടെ വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

  അതിന് ശേഷം പലരും ഷെയിനെ മോശക്കാരനായി ചിത്രീകരിക്കുക വരെ ചെയ്തിരുന്നു. അതില്‍ പ്രധാനപ്പെട്ട ആരോപണം ഷെയിന്‍ കഞ്ചാവ് പടങ്ങളില്‍ അഭിനയിക്കുകയാണെന്നതാണ്. അങ്ങനൊരു പടം തന്റേതായി പുറത്തിറങ്ങിയിട്ടുണ്ടോന്ന് സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ ഷെയിന്‍ ചോദിക്കുന്നു. ഷെയിൻ നായകനാവുന്ന പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടിയ്ക്ക് എത്തിയതായിരുന്നു താരം.

  ഷെയിന്റെ സിനിമകള്‍ കഞ്ചാവ് സിനിമകളാണോന്ന് ചോദിച്ചാലുള്ള മറുപടിയിങ്ങനെയാണ്..

  'കഞ്ചാവ് സിനിമകളില്‍ അഭിനയിക്കുകയാണെന്ന കമന്റ് ഞാനിതുവരെ കേട്ടിട്ടില്ല. അങ്ങനൊരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടില്ലെന്നും ഷെയിന്‍ പറയുന്നു. എന്റെ സിനിമകളൊക്കെ പ്രേക്ഷകര്‍ക്ക് വന്ന് കാണാന്‍ പറ്റുന്ന തരത്തിലുള്ളതാണെന്നും നടന്‍ വ്യക്തമാക്കി. എന്നാല്‍ സ്‌ക്രീനില്‍ പുകവലിയ്ക്കുന്നതും മദ്യാപാനം നടത്തുന്ന കഥാപാത്രങ്ങളായി ഷെയിനിന്റെ കഥാപാത്രങ്ങള്‍ ഒതുങ്ങുന്നതായിട്ടും അവതാരകന്‍ ആരോപിച്ചു'.

  Also Read: വിവാഹത്തിന് മുന്‍പ് അവളുടെ വീട്ടിലെത്തി സർപ്രൈസ് കൊടുത്തു; ഭാര്യയോട് നടത്തിയ പ്രണയാഭ്യര്‍ഥനയെ കുറിച്ച് വിശാഖ്

  വെയില്‍, വലിയ പെരുന്നാള്‍ തുടങ്ങിയ സിനിമകളാണ് അതിന് ഉദ്ദാഹരണമായി പറയുന്നത്. എന്നാല്‍ അതൊക്കെ ഭയങ്കര ഇമോഷന്‍സ് കാണിക്കേണ്ട പടമാണെന്നാണ് ഷെയിന്റെ അഭിപ്രായം. തിയറ്ററില്‍ ആള് വന്നില്ലെന്ന് പറയുന്നത് മെല്ലേ പോവുന്ന ചിത്രമാണത്.

  ആളുകള്‍ക്ക് അതെന്താണെന്ന് മനസിലാവാത്തത് കൊണ്ടാണ്. അതിലിപ്പോ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. അവര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. കമ്യൂണിക്കേറ്റ് ചെയ്യപ്പെടാത്തത് കൊണ്ടാണ് ആ സിനിമകള്‍ വലിയ പ്രേക്ഷകരെ സ്വാധീനിക്കാത്തതെന്നാണ് നടന്റെ അഭിപ്രായം.

  Also Read: വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ പിരിഞ്ഞു; തിരിച്ചുവരവിനെ കുറിച്ച് താരസുന്ദരി ശ്രിത ശിവദാസ്

  തിയറ്ററില്‍ സിനിമകള്‍ പരാജയപ്പെടുന്നത് വല്ലാത്ത വിഷമം തോന്നും. ഇടയ്ക്ക് ഡിപ്രഷന്‍ അടിച്ച് പോവാറുണ്ടെന്നും ഷെയിന്‍ പറയുന്നു. തുടക്കത്തില്‍ ചില ട്രോളുകളൊക്കെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.

  ഷെയിന്‍ നിഗം നിര്‍മാതാവിനെ ചതിച്ചുവെന്ന് സംവിധായകന്‍ പറയുന്നു. സംവിധായകനെ ചതിച്ചുവെന്ന് നിര്‍മാതാവ് പറയുന്നു.. ഇതിന്റെ നടുക്ക് ഒരു ചോദ്യചിഹ്നമായി ഷെയിന്‍ നില്‍ക്കുകയായിരുന്നല്ലോ എന്നും അവതാരകന്‍ ചോദിക്കുന്നുണ്ട്. 'അതൊരു ചതിക്കാലം ആയിരുന്നെന്ന് ഷെയിന്‍ പറയുന്നു. ഭൂതക്കാലം എന്നൊക്കെ പറയുന്നത് പോലെ അതൊരു ചതിക്കാലം ആയിരുന്നു.

  എന്തൊരു വാര്‍ത്തയാണ് അന്നൊക്കെ വന്നത്. പത്രത്തിന്റെ ഫ്രണ്ട് പേജിലൊക്കെ എന്റെ വാര്‍ത്ത വന്നു. അതുപോലെ ചരമക്കോളത്തില്‍ വരെ എന്റെ ഫോട്ടോ വന്നതായിട്ടും' തമാശരൂപേണ ഷെയിന്‍ പറയുന്നു.

  Also Read: ഗോപി സുന്ദറും അമൃതയും ബിഗ് ബോസില്‍ പോകുമോ? പൈസ കിട്ടുമെങ്കില്‍ തീര്‍ച്ചയായും പോകുമെന്ന് ഗോപി സുന്ദര്‍

  പണ്ടൊക്കെ യുവാക്കളാണ് എന്റെ കൂടെ വന്ന് ഫോട്ടോ എടുത്തിരുന്നത്. എന്നിലിപ്പോള്‍ പ്രായമുള്ളവര്‍ വരെ വരുന്നുണ്ട്. അവര്‍ എന്റെ സിനിമയൊന്നും കണ്ടിട്ട് വരുന്നതാവണമെന്നില്ല. ചിലപ്പോള്‍ വിവാദനായകന്‍ ആയത് കൊണ്ടാവുമെന്നും നടന്‍ പറഞ്ഞു.

  English summary
  Shane Nigam Opens Up About His Movie Selection And Trolls Against Him In Latest Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X