twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീനാഥിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ശാന്തി കൃഷ്ണ നല്‍കിയ മറുപടി, മറക്കണമെന്ന് വിചാരിച്ചാല്‍ അത് നടക്കും

    |

    മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശാന്തി കൃഷ്ണ. മലയാളത്തിലും തമിഴിലുമൊക്കെയായി സജീവമായ താരം ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. നായികയായാണ് മുന്‍പ് തിളങ്ങി നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അമ്മ വേഷത്തില്‍ മുന്നേറുകയാണ് ശാന്തി കൃഷ്ണ. നിദ്രയെന്ന ഭരതന്‍ ചിത്രത്തിലൂടെയായിരുന്നു ശാന്തി കൃഷ്ണ അഭിനയ രംഗത്ത് അരങ്ങേറ്റം നടത്തിയത്.

    മലയാളത്തില്‍ അരങ്ങേറിയതിന് ശേഷമായാണ് താരത്തിന് തമിഴില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചത്. വിവാഹത്തോടെയായിരുന്നു താരം അഭിനയ രംഗത്തുനിന്നും ഇടവേളയെടുത്തത്. എന്നാല്‍ അധികം വൈകാതെ തന്നെ തിരിച്ചെത്തുകയായിരുന്നു. നയം വ്യക്തമാക്കുന്നുവെന്ന ചിത്രത്തിലൂടെയായുരുന്നു തിരിച്ചെത്തിയത്. ജെബി ജംഗക്ഷനില്‍ പങ്കെടുത്തപ്പോള്‍ പങ്കുവെച്ച വിശേഷങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

    ചിരി വരും

    ചിരി വരും

    തന്റെ പഴയകാല സിനിമകള്‍ ടിവിയില്‍ കാണുമ്പോള്‍ കാണാറുണ്ടെന്ന് ശാന്തി കൃഷ്ണ പറയുന്നു. ആ സമയത്ത് ചാനല്‍ മാറ്റുകയോ ടിവി ഓഫ് ചെയ്യുകയോ ഒന്നും ചെയ്യാറില്ല. മക്കളേയും വിളിച്ച് കാണിച്ചുകൊടുക്കാറുണ്ട്. അമ്മ അന്ന് എങ്ങനെയിരിക്കുന്നുവെന്ന് കണ്ടോയെന്ന് അവരോട് ചോദിക്കാറുണ്ട്. അവര്‍ ഒന്ന് നോക്കി പോവും. ചില രംഗങ്ങളില്‍ കൈയ്യൊക്കെ ഡാന്‍സേഴ്‌സിന്റെ പോലെ പോവുന്നത് കണ്ട് ചിരു വരാറുണ്ട്. ഓവറായിപ്പോയോ എന്നൊക്കെ തോന്നാറുണ്ട്.

    സിനിമ തിരഞ്ഞെടുക്കുന്നത്

    സിനിമ തിരഞ്ഞെടുക്കുന്നത്

    സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശാന്തി കൃഷ്ണയ്ക്കുള്ള കഴിവിനെക്കുറിച്ചും ജോണ്‍ ബ്രിട്ടാസ് ചോദിച്ചിരുന്നു. കഥയേക്കാളുപരി മികച്ച ഗാനങ്ങളാണ് താന്‍ അഭിനയിച്ച ചിത്രങ്ങളിലുണ്ടായിരുന്നതെന്ന് താരം പറയുന്നു. പാട്ടുകളാണ് മിക്കവരും ഓര്‍ത്തിരിക്കുന്നത്. എപ്പോഴും നമ്മളെ ജീവിപ്പിച്ച് നിര്‍ത്തുന്നത് പാട്ടുകള്‍ കൂടിയാണ്. മംഗളം നേരുന്നുവെന്നുള്ളത് ആ ഒരു പിരീഡിലെ അവസാനത്തെ സിനിമയായിരുന്നു. ഋതുഭേദ കല്‍പ്പനയെന്ന ഗാനത്തെക്കുറിച്ചായിരുന്നു അവതാരകന്‍ ചോദിച്ചത്.

    ശ്രീനാഥിനെക്കുറിച്ച്

    ശ്രീനാഥിനെക്കുറിച്ച്

    ഈ കാണിച്ച ഗാനങ്ങളിലെല്ലാം ശ്രീനാഥുമുണ്ടായിരുന്നു. അത് പാസ്റ്റാണ്, കഴിഞ്ഞുപോയ കാര്യമാണ്. അങ്ങനെയാണ് താന്‍ വിശ്വസിക്കുന്നത്. ഇപ്പോഴത്തെ കാലം ആസ്വദിക്കുകയെന്നതാണ് തന്റെ പോളിസി. ഇപ്പോള്‍ പഴയകാലത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. പഴമയില്‍ നിന്നും മോചനം നേടിയതിന് ശേഷമായാണ് തിരിച്ചെത്തിയത്. ജീവിതത്തിലെ ഓരോ പാഠത്തില്‍ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്.

    വിജയപരാജയം

    വിജയപരാജയം

    ജീവിതത്തില്‍ പരാജയങ്ങളുണ്ടാവും. അത് വിജയത്തിന്റെ മുന്നോടിയായാണ്. കഴിഞ്ഞ കാലത്തെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്ന പ്രകൃതമല്ല തന്റേതെന്നും ശാന്തി കൃഷ്ണ പറയുന്നു. മറക്കണമെന്ന് ആലോചിക്കുന്ന കാര്യം വീണ്ടും വരാറുണ്ടെങ്കിലും അത് നിയന്ത്രിക്കാന്‍ കഴിയാറുണ്ടെന്നും താരം പറയുന്നു. നമ്മുടെ നിയന്ത്രണത്തിലാണ് ഇക്കാര്യം. മെഡിറ്റേഷനിലൂടെ മനസ്സിനെ നിയന്ത്രിക്കാനാവും. അന്ന് വേദനിപ്പിക്കുന്ന കാര്യമൊക്കെ ഇന്നിപ്പോള്‍ തമാശയായാണ് തോന്നുന്നതെന്നും ശാന്തി കൃഷ്ണ പറയുന്നു.

    English summary
    Shanthi Krishna's reply about Sreenath went viral again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X