twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ ലെറ്റര്‍ പാഡ് കാണിച്ചാല്‍ 14 കോടി കിട്ടും! ആദ്യം താരാധിപത്യം പൊളിയണമെന്ന് സംവിധായകന്‍

    |

    ബിഗ് ബജറ്റ് സിനിമകളുമായി മലയാള സിനിമാ ഇന്‍ഡസ്ട്രിയും വളര്‍ച്ചയുടെ പാതയിലാണ്. എത്രയോ വര്‍ഷങ്ങളായി മോഹന്‍ലാലും മമ്മൂട്ടിയും താരരാജാക്കന്മാരായി വാഴുകയാണ്. ഇതിനിടെ യുവതാരങ്ങളും സൂപ്പര്‍ ഹിറ്റ് സിനിമകളുമായി സജീവമാവുകയാണ്. എന്നാല്‍ മലയാള സിനിമ ഭരിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണെന്ന് പറയുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശന്‍.

    ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മലയാള സിനിമാ ഇന്‍ഡസ്ട്രിയെ കുറിച്ച് അദ്ദേഹം മനസ് തുറന്നത്. ഇവിടെ താരാധിപത്യമാണ് ഉള്ളതെന്നും അത് മാറണമെന്നുമാണ് തന്റെ അഭിപ്രായമെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഏത് വേഷവും ചെയ്യാന്‍ തയ്യാറുള്ള ഫഹദ് ഫാസിലിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

     ശാന്തിവിള ദിനേശന്‍ പറയുന്നതിങ്ങനെ

    'പുതുമുഖ നടന്മാരാണ് ഇന്‍ഡസ്ട്രി ഭരിക്കുന്നതെന്ന് ആരാണ് പറഞ്ഞത്. മോഹന്‍ലാല്‍ ഒരു ലെറ്റര്‍ പാഡില്‍ ഒപ്പിട്ട് തരികയാണ്. 60 ദിവസം തരാമെന്ന് പറഞ്ഞ്, പ്രൊഡ്യൂസര്‍ക്ക് അപ്പോള്‍ കിട്ടും പതിനാല് കോടി രൂപ. ആ ലെറ്റര്‍ പാഡ് കാണിച്ചാല്‍ അപ്പോള്‍ തന്നെ 14 കോടി രൂപയുടെ ബിസിനസ് നടക്കാന്‍ പ്രാപ്തിയുള്ള നടനാണ് മോഹന്‍ലാല്‍. അപ്പോള്‍ ഇന്‍ഡസ്ട്രി ഭരിക്കുന്നത് ആരാ? അങ്ങേരല്ലേ?

     ശാന്തിവിള ദിനേശന്‍ പറയുന്നതിങ്ങനെ

    മാര്‍ക്കറ്റ് സറ്റൈഡിയായി നില്‍ക്കുന്നയാളല്ലേ അദ്ദേഹം. പടം പൊളിഞ്ഞാല്‍ പോലും പ്രൊഡ്യൂസര്‍ക്ക് ഒരു നഷ്ടവും വരില്ല. ഉദ്ദാഹരണമായി അവസാനം റിലീസ് ആയ ബിഗ് ബ്രദര്‍ തിയറ്ററില്‍ പരാജയമായി. എങ്കിലും മുഴുവന്‍ ബിസിനസില്‍ നിര്‍മാതാവിന് ലാഭം നല്‍കിയ ചിത്രമാണത്. ഒരു ലെറ്റര്‍ പാഡിന് പതിനാല് കോടി രൂപയാണെങ്കില്‍ അദ്ദേഹമല്ലേ സൂപ്പര്‍ താരമെന്നും സംവിധായകന്‍ ചോദിക്കുന്നു'. ശാന്തിവിള ദിനേശന്റെ വാക്കുകള്‍ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

    ശാന്തിവിള ദിനേശന്‍ പറയുന്നതിങ്ങനെ

    താരാധിപത്യത്തെ കുറിച്ച് തനിക്കുള്ള നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ് ശാന്തിവിള ദിനേശന്‍. 'മലയാള സിനിമയില്‍ മാറ്റം വരണമെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ കാശ് മുടക്കുന്നവന് വില ഉണ്ടാവണം. പക്ഷെ ഇവിടെ സംഭവിക്കുന്നത് താരങ്ങളുടെ കൈയിലാണ് സിനിമ. താരങ്ങള്‍ കഥ നിശ്ചയിക്കുന്ന സിനിമ എന്നെടുക്കുന്നോ അന്നാണ്. എനിക്ക് ഒരു വിഷയം കഥയാക്കി എങ്കില്‍ അതൊരു നടന്റെ അടുത്ത് എത്തി അദ്ദേഹം അംഗീകരിച്ചാല്‍ മാത്രമേ അത് സിനിമയാവുകയുള്ളു.

     ശാന്തിവിള ദിനേശന്‍ പറയുന്നതിങ്ങനെ

    അടുത്ത സിനിമ ഈ നോവലില്‍ നിന്നാണ് ചെയ്യുന്നതെന്ന് പറഞ്ഞാല്‍ അതിന് ചേരുന്ന താരങ്ങളെ വിളിക്കുകയാണ് ചെയ്തത്. അവരുടെ ഒരു മാസത്തെ ഡേറ്റ് വാങ്ങി ഷൂട്ട് ചെയ്യുകയായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ലല്ലോ സംഭവിക്കുന്നത്. കഥയും കാശും ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. താരാധിപത്യം പൊളിയാതെ ഒന്നും സംഭവിക്കില്ല. ഇനി അത് നടക്കുമോ എന്ന് അറിയില്ലെന്നും ദിനേശന്‍ പറയുന്നു.

     ശാന്തിവിള ദിനേശന്‍ പറയുന്നതിങ്ങനെ

    ഒരു വേഷം ചെയ്യാന്‍ പറ്റില്ലെന്ന് താരങ്ങള്‍ എങ്ങനെയാണ് പറയുക? ട്രാന്‍സ് പോലെയുള്ള സിനിമകള്‍ ചെയ്ത ഫഹദിന് നാഷണല്‍ അവാര്‍ഡ് മാത്രമല്ല ഇന്റര്‍നാഷണല്‍ അവാര്‍ഡ് വരെ കിട്ടണം. കുമ്പളങ്ങി നൈറ്റ്‌സിലെ വേഷവും അതുപോലെ മനോഹരമാക്കാന്‍ ഫഹദിന് കഴിഞ്ഞിരുന്നു. ചിത്രത്തില്‍ ഷേവ് ചെയ്യാന്‍ പറ്റില്ല, മുതലാളിയായി മാറിയിരിക്കുക അല്ല ഫഹദ് ചെയ്തത്. അങ്ങനെ കഥാപാത്രം കിട്ടിയാല്‍ ചെയ്ത് ഫലിപ്പിക്കാന്‍ മിടുക്ക് വേണമെന്നും അദ്ദേഹം പറയുന്നു.

    English summary
    Shanthivila Dineshan Talks About Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X