»   » ദില്‍വാലെ തിരിച്ചടിയോ, എവര്‍ഗ്രീന്‍ ജോഡികളായ ഷാരൂഖ്-കാജോള്‍ ഹിറ്റ് ചിത്രങ്ങള്‍

ദില്‍വാലെ തിരിച്ചടിയോ, എവര്‍ഗ്രീന്‍ ജോഡികളായ ഷാരൂഖ്-കാജോള്‍ ഹിറ്റ് ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ എവര്‍ഗ്രീന്‍ ജോഡികളായ ഷാരൂഖും കാജോളും അഭിനയിച്ച ചിത്രങ്ങള്‍ എത്ര കണ്ടാലും മതിയാവില്ല. അത്രമാത്രമായിരുന്നു ഈ പ്രണയ ജോഡികളുടെ സിനിമ പ്രേക്ഷക മനസില്‍ സ്വാധീനിക്കുന്നത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖും കാജോളും വീണ്ടും ഒന്നിച്ച ഒരു ചിത്രം കൂടി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ദില്‍വാലെ. എന്നാല്‍ ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ കാര്യമായ വിജയവും നേടിയില്ല.

ഷാരൂഖ്-കാജോള്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ചില ചിത്രങ്ങളിലൂടെ ... തുടര്‍ന്ന് വായിക്കൂ...

ദില്‍വാലെ തിരിച്ചടിയോ, എവര്‍ഗ്രീന്‍ ജോഡികളായ ഷാരൂഖ്-കാജോള്‍ ഹിറ്റ് ചിത്രങ്ങള്‍

1995ല്‍ പുറത്തിറങ്ങിയ ഷാരൂഖ്-കാജോള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്ന ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേഗേ. ആദിത്യ ചോപ്ര സംവിധാനം ചെയ്ത ദില്‍വാലെ ദുല്‍ഹനിയാ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയായിരുന്നു. യാഷ് ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചത്.

ദില്‍വാലെ തിരിച്ചടിയോ, എവര്‍ഗ്രീന്‍ ജോഡികളായ ഷാരൂഖ്-കാജോള്‍ ഹിറ്റ് ചിത്രങ്ങള്‍

കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ ചിത്രം. ഷാരൂഖും കാജോളും നായികനായക വേഷത്തില്‍ എത്തിയ ഹാസ്യ പ്രണയ ചിത്രമാണ് കുച്ച് കുച്ച് ഹോതാഹേ.

ദില്‍വാലെ തിരിച്ചടിയോ, എവര്‍ഗ്രീന്‍ ജോഡികളായ ഷാരൂഖ്-കാജോള്‍ ഹിറ്റ് ചിത്രങ്ങള്‍

കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കബി ഖുഷി കബി ഹം. യാഷ് ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചത്.

ദില്‍വാലെ തിരിച്ചടിയോ, എവര്‍ഗ്രീന്‍ ജോഡികളായ ഷാരൂഖ്-കാജോള്‍ ഹിറ്റ് ചിത്രങ്ങള്‍

ഷാരൂഖും കാജോളും ഒന്നിച്ച മൈ നേയിം ഈസ് ഖാന്‍ പുറത്തിറങ്ങുന്നത് 2010ലാണ്.

ദില്‍വാലെ തിരിച്ചടിയോ, എവര്‍ഗ്രീന്‍ ജോഡികളായ ഷാരൂഖ്-കാജോള്‍ ഹിറ്റ് ചിത്രങ്ങള്‍

അബ്ബാസ് മുസ്താന്‍ സംവിധാനം ചെയ്ത ഷാരൂഖും കാജോളും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ബാസിഖര്‍ 1993ലാണ് റിലീസ് ചെയ്യുന്നത്. ഒരു ക്രൈം ത്രില്ലറായിരുന്നു ബാസിഖര്‍.

English summary
Sharukh Khan Kajol hit films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam