»   » തല്ലിപ്പൊളി പടമെടുത്തിട്ടും പ്രേക്ഷകനെ കുറ്റം പറയുന്ന സംവിധായകരേ ഷാരൂഖ് ഖാന്‍ പറഞ്ഞത് അറിഞ്ഞോ?

തല്ലിപ്പൊളി പടമെടുത്തിട്ടും പ്രേക്ഷകനെ കുറ്റം പറയുന്ന സംവിധായകരേ ഷാരൂഖ് ഖാന്‍ പറഞ്ഞത് അറിഞ്ഞോ?

Posted By:
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകര്‍ക്ക് നിലവാരമില്ലെന്ന് പറഞ്ഞ് ജനറേഷന്‍ വ്യത്യാസമില്ലാതെ ചില സംവിധായകര്‍ പുച്ഛിച്ചിരുന്നു. നിലവാരമില്ലാത്ത സിനിമകള്‍ എടുക്കുകയും വിമര്‍ശിയ്ക്കപ്പെടുമ്പോള്‍ അത് പ്രേക്ഷകന്റെ നിലവാരമില്ലായ്മയായി ചിത്രീകരിയ്ക്കാനും മിടുക്കുള്ളവരാണ് ചില സിനിമ പ്രവര്‍ത്തകര്‍. എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയ ഷാരൂഖ് ഖാന്‍ മലയാളി പ്രേക്ഷകരെപ്പറ്റി പറഞ്ഞത് എന്താണെന്ന് അറിയാമോ?

ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര പ്രേക്ഷകര്‍ മലയാളികളാണെന്നാണ് കിംഗ് ഖാന്‍ പറഞ്ഞത്. താര ജാഡയൊന്നും പ്രകടമാക്കാത്ത താരത്തിന്റെ വാക്കുകളില്‍ മലയാളി പ്രേക്ഷകരോടുള്ള സ്‌നേഹം പ്രകടമായിരുന്നു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

മലയാളി പ്രേക്ഷകരെപ്പറ്റി ഷാരൂഖ് ഖാന്‍

ഇന്റര്‍ നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ (ഐഎഎ) ഇന്ത്യാ ഘടകത്തിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഷാരൂഖ് ഖാന്‍ മലയാളി പ്രേക്ഷകരെപ്പറ്റി മനസ് തുറന്നത്.

മലയാളി പ്രേക്ഷകരെപ്പറ്റി ഷാരൂഖ് ഖാന്‍

ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര പ്രേക്ഷകര്‍ മലയാളികളാണെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്

മലയാളി പ്രേക്ഷകരെപ്പറ്റി ഷാരൂഖ് ഖാന്‍


ആരാധകരുടെ പള്‍സ് അറിയാവുന്ന താരമാണ് ഷാരൂഖ് ഖാന്‍

മലയാളി പ്രേക്ഷകരെപ്പറ്റി ഷാരൂഖ് ഖാന്‍

ഉദ്ഘാടന വേദിയിലും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ലുങ്കി ഡാന്‍സിനൊപ്പം ഷാരൂഖ് ചുവട് വച്ചത് കൗതുകമായി

മലയാളി പ്രേക്ഷകരെപ്പറ്റി ഷാരൂഖ് ഖാന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മമ്മൂട്ടി തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികള്‍ ചടങ്ങിനെത്തും.

English summary
Sharukh Khan praises Malayali film viewers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam