For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടനെ ആദ്യം കണ്ടപ്പോള്‍ ഞെട്ടി; കൈയ്യിലിരിക്കുന്ന കുഞ്ഞിനെ നോക്കണമെന്നാണ് പറഞ്ഞത്, ഷോണ്‍ റോമി

  |

  മലയാളത്തിന്റെ നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍, തുടങ്ങിയ വിശേഷണങ്ങള്‍ക്ക് അര്‍ഹനായ താരമാണ് മോഹന്‍ലാല്‍. വില്ലനായി അവതരിച്ച് ഇന്ന് മലയാള സിനിമയുടെ താരരാജാവായി മാറിയ മോഹന്‍ലാല്‍ 62-ാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകൡലൂടെ താരത്തിനുള്ള പിറന്നാള്‍ സന്ദേശങ്ങള്‍ നിറഞ്ഞു.

  മോഹന്‍ലാലാണ് തനിക്കേറ്റവും പ്രിയപ്പെട്ട നടനെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി ഷോണ്‍ റോമി. ലൂസിഫര്‍ സിനിമയില്‍ മോഹന്‍ലാലിനൊപ്പം പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഷോണിന് സാധിച്ചിരുന്നു. മോഹൻലാലിനൊപ്പം ഒന്നിച്ച് അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹത്തെ ആദ്യം കണ്ടുമുട്ടിയതിനെ പറ്റിയുമാണ് ഇടൈംസിന് നല്‍കിയ പ്രതികരണത്തിലൂടെ ഷോണ്‍ പങ്കുവെച്ചത്.

  'ലാലേട്ടനെ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ തീര്‍ച്ചയായും ഒരു ഞെട്ടലിലായിരുന്നു. പക്ഷേ, ലാലേട്ടന്‍ തീവ്രമായ ശാന്തതയിലാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തെ പോലൊരു ഇതിഹാസ നടനോടൊപ്പം ഒരേ രംഗത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ എനിക്ക് ശരിക്കും ആവേശമാണ് തോന്നിയയതെന്ന്' ഷോണ്‍ റോമി പറയുന്നു.

  ലൂസിഫറിന്റൈ ചിത്രീകരണത്തിനിടയില്‍ നടന്ന മറക്കാനാവാത്ത അനുഭവത്തെ കുറിച്ചും ഷോണ്‍ പറഞ്ഞു.

  'സിനിമയിലെ സുപ്രധാന സീക്വന്‍സുകളില്‍ ഒന്നില്‍ ഞാന്‍ കൈയില്‍ എടുത്തിരിക്കുന്ന കുഞ്ഞിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവായിരിക്കണമെന്ന് അദ്ദേഹം തമാശരൂപേണ എന്നോട് പറഞ്ഞു. എനിക്ക് കുഞ്ഞിനെ എടുത്ത് ശീലമില്ലാത്തത് കൊണ്ടാണ് സൂക്ഷിക്കണമെന്ന് ലാലേട്ടന്‍ പറഞ്ഞത്.

  Also Read: രണ്ടാം ഭാര്യയിലെ കുഞ്ഞിനെയും നോക്കാം; മുന്‍ഭര്‍ത്താവിനെ കളിയാക്കി ഡി ഇമ്മന്റെ ആദ്യ ഭാര്യ മോണിക

  ഒരു ദിവസം നീ ഫോണില്‍ നോക്കി ഇരിക്കുകയായിരിക്കും. അന്നേരം കുഞ്ഞിന്റെ കാര്യം പോലും മറന്ന് പോയേക്കും എന്നും അദ്ദേഹം എന്നോട് പറഞ്ഞു. മാത്രമല്ല, മോഹന്‍ലാല്‍ എന്റെ പ്രിയപ്പെട്ട നടനാണെന്നാണ് ഷോണ്‍ പറയുന്നത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഒരു സ്വപ്‌ന സാക്ഷാത്കാരമായി തോന്നിയെന്നും നടി വ്യക്തമാക്കി.

  Also Read: നീ കരുത്തുള്ളവളാണെന്ന് വീണ്ടും തെളിയിച്ചു, ആ നിന്റെ അടുത്താണോ ബിഗ് ബോസിന്റെ ടാസ്‌ക്, ധന്യയോട് ഭര്‍ത്താവ്

  ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് ഷോണ്‍ റോമി വെള്ളിത്തിരയിലെത്തുന്നത്. അനിത എന്ന കഥാപാത്രത്തിലൂടെ മികവുറ്റ പ്രകടനം നടി കാഴ്ച വെച്ചു. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിക്കുന്നതിനൊപ്പം മോഡലിങ് രംഗത്തും ഷോണ്‍ സജീവമായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് പടം ലൂസിഫറിലെ നടിയുടെ കഥാപാത്രവും ജനപ്രീതി നേടി കൊടുത്തു.

  Also Read: മോഹന്‍ലാലിന് സര്‍പ്രൈസ് നല്‍കി ബിഗ് ബോസ് ടീം, ഹൗസില്‍ പിറന്നാള്‍ ആഘോഷം, ചിത്രം കാണാം

  Recommended Video

  12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam

  ഏറ്റവുമൊടുവില്‍ പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം എന്ന ചിത്രത്തിലാണ് ഷോണ്‍ അഭിനയിച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു റോള്‍ ചെയ്യാന്‍ നടിയ്ക്ക് സാധിച്ചു. ഇനി കാളിദാസ് ജയറാമിന്റെ രജ്‌നി എന്ന സിനിമയിലാണ് ഷോണ്‍ റോമി അഭിനയിക്കുന്നത്. മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന ചിത്രം വിനില്‍ സ്‌കറിയ വര്‍ഗീസാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട റോളാണ് ഷോണിനെന്ന് അറിയുന്നു.

  English summary
  Shaun Romy Opens Up Her Working Experiance With Birthday Boy Mohanlal In Lucifer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X