For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ഭാര്യ തന്നെയാണ് ഇക്കാര്യം പറഞ്ഞത്; 56 കാരനായ നടനുമായി പ്രണയത്തിലായതിനെക്കുറിച്ച് ശീതൾ

  |

  സെലിബ്രിറ്റികളുടെ പ്രണയവും വിവാഹവുമെല്ലാം എപ്പോഴും ചർച്ച ആവാറുണ്ട്. പലപ്പോഴും താരങ്ങളും തങ്ങളുടെ പങ്കാളികളും തമ്മിലുള്ള പ്രായ വ്യത്യാസവും വലിയ തോതിൽ സംസാര വിഷയമാവാറുണ്ട്. പ്രിയങ്ക ചോപ്ര-നിക് ജോനാസ്, മലൈക അറോറ- അർജുൻ കപൂർ, നസ്രിയ നസീം ഫഹദ് ഫാസിൽ തുടങ്ങി നിരവധി താരങ്ങൾ ഇത്തരത്തിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ താരങ്ങളിൽ മിക്കവരും ഇതിനെതിരെ രം​ഗത്ത് വന്നിട്ടുമുണ്ട്. അടുത്തിടെ ആണ് തെന്നിന്ത്യൻ നടൻ ബബ്ലൂ പൃഥിരാജും കാമുകി ശീതളും ഇത്തരത്തിൽ ചർച്ചയായത്.

  Also Read: കല്യാണം കഴിക്കാതെ ഗര്‍ഭിണിയായോന്ന് അധികമാരും ചോദിച്ചില്ല; കൂട്ടുകാരികള്‍ പോലും ചീത്ത വിളിച്ചെന്ന് സയനോര

  55 കാരനാണ് ബബ്ലൂ പൃഥിരാജ്. ശീതളിന്റെ പ്രായം 24 ഉം. ആദ്യ വിവാഹത്തിൽ ബബ്ലൂ പൃഥിരീാജിന് ഒരു മകനുണ്ട്. ഓട്ടിസം ബാധിച്ച മകന് ശീതളിനേക്കാൾ പ്രായവും ഉണ്ട്. ഇത്തരം പല വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് ബബ്ലൂ പൃഥിരാജിനെതിരെ സൈബർ ആക്രമണം നടന്നിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് ഇദ്ദേഹം മറുപടിയും നൽകി. താൻ ഭാര്യയുമായി വേർപിരിഞ്ഞിട്ട് വർഷങ്ങൾ ആയി. മകന്റെ ചെലവിനുള്ള തുക മുടങ്ങാതെ നൽകുന്നുണ്ട് എന്നായിരുന്നു ബബ്ലൂ പൃഥീരാജ് വ്യക്തമാക്കിയത്.

  Also Read: വാപ്പ മരിച്ചത് ഉമ്മ അറിഞ്ഞില്ലെന്ന് റഹ്മാന്‍; രോഹിണിയും ശോഭനയും റഹ്മാന്റെ കാമുകിമാരായിരുന്നോ? മറുപടിയിങ്ങനെ

  ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബബ്ലുവിന്റെ കാമുകി ശീതൾ. താൻ കാരണം അല്ല ബബ്ലൂ പൃഥീരാജ് ആദ്യ ഭാര്യയുമായി വേർപിരിഞ്ഞതെന്ന് ശീതൾ വ്യക്തമാക്കി. ആറ് വർഷത്തോളമായി ഇരുവരും വേർപിരിഞ്ഞിട്ട്.

  അതിന് ശേഷമാണ് ഞാൻ കടന്നു വരുന്നത്. അതിന് മുമ്പേ താൻ ഒറ്റപ്പെടൽ അനുഭവിക്കുന്നെന്ന് അദ്ദേഹം ആ​ദ്യ ഭാര്യയോട് പറഞ്ഞിരുന്നു. എനിക്ക് പങ്കാളി വേണം, ഞാൻ നിന്റെയടുത്തേക്ക് തിരിച്ചു വരികയാണെന്ന് പറഞ്ഞു. ഒരു പങ്കാളിയെ കണ്ട് പിടിക്കൂ എന്നാണ് അവർ അദ്ദേഹത്തോട് പറഞ്ഞത്. അവർക്ക് അവരുടേതായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

  അദ്ദേഹമാണ് എന്നെ പ്രൊപ്പോസ് ചെയ്തത്. ആദ്യം ഐലവ് യു പറഞ്ഞത് അദ്ദേഹം ആണ്. എന്റെ പിറന്നാളിന്. ജീവിതത്തെക്കുറിച്ച് ഭയം ഇല്ലാതെയില്ല. അത് എല്ലാവർക്കും ഉണ്ട്. വിമർശനങ്ങളെ ചിരിച്ചു തള്ളുന്നു. നല്ല പങ്കാളിയെ കിട്ടിയിരിക്കുമ്പോൾ ഇതേക്കുറിച്ചൊന്നും ആലോചിക്കേണ്ട കാര്യമില്ല.

  മോശമായ കമന്റുകൾ എനിക്ക് നേരെ വന്നിരുന്നു. സ്വപ്നത്തിൽ പോലും ചിന്തിക്കാത്തത്. എന്താണ് പറയുന്നതെന്ന് ആളുകൾക്ക് ബോധ്യം വരണമെന്ന് കരുതിയാണ് അടിത്തിടെ പോസ്റ്റ് ഇട്ടത്. നിങ്ങൾക്ക് ഞങ്ങളെ ഇഷ്ടം ആണെങ്കിൽ സ്നേഹിക്കുക. ഇഷ്ടമല്ലെങ്കിൽ മാറി നിൽക്കുക.

  ജീവിതം വളരെ ഹ്വസ്രമാണ്. മറ്റൊരാൾക്ക് നേരെ കല്ലെറിയാതിരിക്കുക. അവനവന്റെ ലക്ഷ്യം മനസ്സിലാക്കുക. പോസിറ്റീവ് ആയിരിക്കുക എന്നതാണ് എല്ലാവരോടും തനിക്ക് പറയാനുള്ളതെന്നും ശീതൾ പറഞ്ഞു. ബിഹൈന്റ്വുഡ്സ് ടിവിയോടാണ് പ്രതികരണം. സമാന പ്രതികരണം ആയിരുന്നു നേരത്തെ ബബ്ലൂ പൃഥിരാജും നടത്തിയത്. ഒറ്റപ്പെടുന്നത് കഠിനകരമാണെന്നും മനസ്സിനിഷ്ടപ്പെട്ട പങ്കാളിയോടൊപ്പം കഴിയാനാണ് താൻ താൽപര്യപ്പെടുന്നതെന്നും നടൻ വ്യക്തമാക്കിയിരുന്നു.

  താരത്തിന് പിന്തുണ അറിയിച്ച് കൊണ്ട് നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ വിമർശനങ്ങൾ കാര്യമാക്കരുതെന്നും സ്വന്തം ജീവിതം ജീവിക്കൂ എന്നുമാണ് നടനോട് ആരാധകർ പറയുന്നത്. തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ബബ്ലൂ പൃഥിരാജ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

  Read more about: viral
  English summary
  Sheetal Reacted To Criticizers For Dating 56 Year Old Actor Babloo Prithiveeraj; Says Spread Positivity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X