twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ചിത്രത്തില്‍ ദിലീപിന് ഡയലോഗ് ലഭിച്ചത് അങ്ങനെ, അനുഭവം പറഞ്ഞ് ഷിബു ചക്രവര്‍ത്തി

    By Midhun Raj
    |

    ചെറിയ റോളുകളില്‍ തുടങ്ങി പിന്നീട് മലയാളത്തിലെ ജനപ്രിയ താരമായി മാറിയ നടനാണ് ദിലീപ്. മിമിക്രി രംഗത്തുനിന്നും സിനിമയില്‍ എത്തിയ ദിലീപ് ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. എല്ലാതരം സിനിമകളും ചെയ്ത് നിരവധി ആരാധകരെ നേടാന്‍ നടന് സാധിച്ചു. ഹാസ്യത്തിന് പ്രാധാന്യമുളള ദിലീപ് ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ വലിയ വിജയമാണ് നേടിയത്. ദിലീപിന്‌റെ രണ്ടാമത്തെ ചിത്രമായിരുന്നു മമ്മൂട്ടി ജോഷി കൂട്ടുകെട്ടില്‍ ഇറങ്ങിയ സൈന്യം. 1993ല്‍ ഇറങ്ങിയ സിനിമയില്‍ ഒരു ചെറിയ റോളിലാണ് താരം എത്തിയത്.

    കരീന കപൂറിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു, കാണാംകരീന കപൂറിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു, കാണാം

    ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‌റെ പശ്ചാത്തലത്തിലുളള കഥ പറഞ്ഞ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം മുകേഷ്, പ്രിയ രാമന്‍, മോഹിനി, വിക്രം, ദിലീപ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. തിയ്യേറ്ററുകളില്‍ വിജയമായ മമ്മൂട്ടി ചിത്രം കൂടിയാണ് സൈന്യം. അതേസമയം സൈന്യം സമയത്തെ ദിലീപിനൊപ്പമുളള അനുഭവം പങ്കുവെക്കുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി.

    ഹൈദാരാബാദില്‍ വെച്ചായിരുന്നു

    സഫാരി ചാനലിന്‌റെ പരിപാടിയിലാണ് അദ്ദേഹം മനസുതുറന്നത്. ഹൈദരാബാദില്‍ വെച്ചായിരുന്നു സൈന്യത്തിന്‌റെ ഷൂട്ടിംഗ് എന്ന് ഷിബു ചക്രവര്‍ത്തി പറയുന്നു. അന്ന് ദിലീപ് എല്ലാദിവസവും എന്റെ കൂടെ നടക്കാന്‍ വരുമായിരുന്നു. മൊബൈല്‍ ഇല്ലാത്തതുകൊണ്ട് ഫോണ്‍ വിളിക്കാനൊക്കെ എസ് ടി ഡി ബൂത്തിലേക്ക് പോവും. രാത്രി പത്ത് മണിയാവുമ്പോള്‍ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കണമായിരുന്നു. ഞാനും ദിലീപും ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് നടക്കും.

    മിക്ക ദിവസങ്ങളിലും വൈകുന്നേരം നടക്കാന്‍

    മിക്ക ദിവസങ്ങളിലും വൈകുന്നേരം നടക്കാന്‍ ഇറങ്ങുമായിരുന്നു. ദിലീപും എന്റെ കൂടെ വരും. ദിലീപ് കൂടെ വരുന്നത് നമുക്കും സന്തോഷം ഉണ്ടാക്കുന്ന കാര്യമായിരുന്നു എന്നും ഷിബു ചക്രവര്‍ത്തി പറയുന്നു. കാരണം മിമിക്രി രംഗത്തുനിന്നുളള ആളായതുകൊണ്ട് എന്തെങ്കിലും തമാശകളൊക്കെ അവന്‍ പറയും. അതിന്‌റെ കൂടെ ദിലീപിന് ഒരു ദുരുദ്ദേശം കൂടെ ഉണ്ടായിരുന്നത് സൈന്യത്തിലെ പിളേളരുടെ ഗ്രൂപ്പിന് പറയത്തക്ക ഡയലോഗുകളൊന്നുമില്ല. പേരുകള് പോലും ആര്‍ക്കും കറക്ടായിട്ട് ഇല്ലായിരുന്നു.

    സൈന്യത്തില്‍ മമ്മൂട്ടിയുടെയും മുകേഷിന്‌റെയും

    സൈന്യത്തില്‍ മമ്മൂട്ടിയുടെയും മുകേഷിന്‌റെയും കഥകളുളള സമയത്ത് അവിടെ പഠിക്കുന്ന ട്രെയിനി പിളേളരാണ് ഇവര്. അപ്പോ അവര്‍ക്ക് കഥ പറയാന്‍ പോവാന്‍ പറ്റില്ല. കാരണം മെയിന്‍ കഥ അപ്പുറത്താണ് നില്‍ക്കുന്നത്. അപ്പോ ദിലീപ് എന്റെ അടുത്ത് വന്ന് എന്തെങ്കിലും ഡയലോഗ് ഉണ്ടാകുമോ എന്ന് ചോദിച്ചിരുന്നു. അങ്ങനെയാണ് ദിലീപിന് കൊക്കു തോമ എന്ന പേരിട്ട് കൊടുക്കുകയും അവന്‌റെ ട്രാക്ക് ഒരല്‍പ്പം ഉളളില്‍ നില്‍ക്കാന്‍ പറ്റുന്ന രീതിയിലുളള സ്‌പേസ് ഉണ്ടാക്കികൊടുകയും ചെയ്തത്, ഷിബു ചക്രവര്‍ത്തി ഓര്‍ത്തെടുത്തു.

    മമ്മൂക്കയെ കുറിച്ച് തോന്നിയിട്ടുളളത് അങ്ങനെ, ദിലീപ് ഒരുപാട് എക്‌സ്പ്ളോര്‍ ചെയ്യപ്പെടാത്ത ആക്ടര്‍: മുരളി ഗോപിമമ്മൂക്കയെ കുറിച്ച് തോന്നിയിട്ടുളളത് അങ്ങനെ, ദിലീപ് ഒരുപാട് എക്‌സ്പ്ളോര്‍ ചെയ്യപ്പെടാത്ത ആക്ടര്‍: മുരളി ഗോപി

    അന്ന് മെലിഞ്ഞ ശരീര പ്രകൃതമുളള ആളായിരുന്നു

    അന്ന് മെലിഞ്ഞ ശരീര പ്രകൃതമുളള ആളായിരുന്നു ദിലീപ്. മെലിഞ്ഞിരിക്കുന്ന ദിലീപ് തടി തോന്നിക്കാന്‍ വേണ്ടി അന്ന് പത്ത് നാല്‍പത്തിമൂന്ന് സെന്‍റി ഡിഗ്രി ഗ്രേഡ് ചൂടില്‍ കത്തിനില്‍ക്കുന്ന സ്ഥലത്ത് സെറ്റര്‍ ഷര്‍ട്ടിനുളളില്‍ ഇട്ടാണ് വന്നത്. നല്ല ചൂടുളള സമയത്ത് മുഴുവന്‍ ദിവസവും ദിലീപ് ആ സെറ്ററിട്ട് നിന്നു. അപ്പോ ആ ഒരു ഹാര്‍ഡ് വര്‍ക്ക് അതാണ് ദിലീപിനെ ആക്ടറാക്കിയത്. കാരണം മറ്റ് താരശരീരങ്ങള്‍ ആവശ്യപ്പെടുന്ന പോലുളള ശരീരമായിരുന്നില്ല ദിലീപിന്‌റെത്. സ്റ്റാര്‍ഡത്തിലേക്കുളള വളര്‍ച്ചയില്‍ ദിലീപിന്‌റെ ഹാര്‍ഡ് വര്‍ക്ക് തന്നെയായിരുന്നു കാരണം, ഷിബു ചക്രവര്‍ത്തി വ്യക്തമാക്കി.

    യഥാര്‍ത്ഥ പേര് ആരെങ്കിലും വിളിച്ചാല്‍ ​യഷ് നല്‍കാറുളള മറുപടി, തുറന്നുപറഞ്ഞ് കെജിഎഫ് താരംയഥാര്‍ത്ഥ പേര് ആരെങ്കിലും വിളിച്ചാല്‍ ​യഷ് നല്‍കാറുളള മറുപടി, തുറന്നുപറഞ്ഞ് കെജിഎഫ് താരം

    Recommended Video

    John Brittas about why Mammootty not get Padma Bhushan
    സൈന്യത്തിന് ശേഷം മാനത്തെ കൊട്ടാരം എന്ന

    സൈന്യത്തിന് ശേഷം മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലാണ് ദിലീപ് ആദ്യമായി നായകനാവുന്നത്. സിനിമ വിജയമായത് നടന്‌റെ കരിയറില്‍ വഴിത്തിരിവായി. തുടക്കകാലത്ത് സഹനടനായി കൂടുതല്‍ അഭിനയിച്ചെങ്കിലും പിന്നീട് നായകവേഷങ്ങള്‍ മാത്രമാണ് ദിലീപ് ചെയ്തത് മലയാളത്തിലെ മുന്‍നിര സംവിധായകരെല്ലാം ദിലീപിനെ നായകനാക്കി സിനിമകള്‍ ചെയ്തു. തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങള്‍ വന്നതോടെ ദിലീപ് സൂപ്പര്‍താര പദവിയില്‍ എത്തി.

    English summary
    Shibu Chakravarthy Opens Up How Dileep Gets Dialogue In Mammootty's Sainyam And His Dedication
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X