For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫ്രോഡ് റോള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ താല്‍പര്യപ്പെട്ടില്ല, അന്ന് സംഭവിച്ചത് പറഞ്ഞ് ഷിബു ചക്രവര്‍ത്തി

  |

  ഗാനരചയിതാവായും തിരക്കഥാകൃത്തായും മലയാളത്തില്‍ ശ്രദ്ധേയനായ ആളാണ് ഷിബു ചക്രവര്‍ത്തി. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള ഷിബു ചക്രവര്‍ത്തി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കായി പാട്ടുകള്‍ എഴുതിയിട്ടുണ്ട്. കൂടാതെ മനു അങ്കിള്‍, അഥര്‍വ്വം, നായര്‍ സാബ്, സാമ്രാജ്യം, അഭയം, ഏഴരക്കുട്ടം, പാര്‍വ്വതി പരിണയം, ചുരം ഉള്‍പ്പെടെയുളള സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തു. മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകര്‍ക്കൊപ്പം എല്ലാം ഷിബു ചക്രവര്‍ത്തി പ്രവര്‍ത്തിച്ചു. ഗാനരചന, തിരക്കഥ എന്നിവയ്ക്ക് പുറമെ പോസ്റ്റര്‍ ഡിസൈനറായും ഷിബു ചക്രവര്‍ത്തി ജോലി ചെയ്തു.

  mohanlal

  മോഹന്‍ലാലിന്റെ 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' സിനിമയുടെ സമയത്ത് നടന്ന ഒരനുഭവം പങ്കുവെക്കുകയാണ് ഷിബു ചക്രവര്‍ത്തി. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ 1988ലാണ് പുറത്തിറങ്ങിയത്. റൊമാന്റിക്ക് കോമഡി ചിത്രം ശ്രീനിവാസന്റെ തിരക്കഥയിലാണ് ഒരുങ്ങിയത്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, രഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ഷിബു ചക്രവര്‍ത്തിയുടെ രചനയില്‍ ഔസേപ്പച്ചന്‍ ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' സിനിമയില്‍ ഒരു കഥാപാത്രമാകാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചതോടെ സഹോദര സ്‌നേഹബന്ധം അടയാളപ്പെടുത്തേണ്ട പാട്ട് പെട്ടെന്ന് പ്രണയ ഗാനമാക്കേണ്ടി വന്നതിനെ കുറിച്ചാണ് ഷിബു ചക്രവര്‍ത്തി പറഞ്ഞത്. സഫാരി ചാനലിന്‌റെ പരിപാടിയിലാണ് അദ്ദേഹം മനസുതുറന്നത്. ആ പാട്ട് പിന്നീട് ഹിറ്റായി മാറിയെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു. 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' സിനിമയിലെ 'ഓര്‍മ്മകള്‍ ഓടി കളിക്കുവാന്‍' എന്ന പാട്ട് ആദ്യം സഹോദരി-സഹോദര ബന്ധത്തെ കുറിച്ച് എഴുതിയതായിരുന്നു.

  വെളുത്താല്‍ കൊളളില്ല, പഴയ ഇരുണ്ട നിറമാണ് നല്ലത് എന്നൊക്കെ പറയും', നെഗറ്റീവ് കമന്റുകളെ കുറിച്ച് മഞ്ജു

  സിനിമയില്‍ തട്ടിപ്പൊക്കെ നടത്തുന്ന ഒരു ഫ്രോഡ് കഥാപാത്രമായിരുന്നു മോഹന്‍ലാലിന്റേത്. അയാളുടെ അനിയത്തി മെഡിക്കല്‍ കോളജില്‍ പഠിക്കുന്നത് കൊണ്ട് പണത്തിനു കൂടുതല്‍ ആവശ്യമാണ്. സഹോദരി- സഹോദര ബന്ധം കാണിക്കുന്ന ഒരു ഗാനം വേണമെന്നു പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. കാരണം അന്നത്തെ സിനിമയിലെല്ലാം പ്രണയ ഗാനങ്ങള്‍ മാത്രമായിരുന്നു. അല്ലാതെയുള്ള സന്ദര്‍ഭങ്ങള്‍ കിട്ടുന്നത് അപൂര്‍വ്വമാണ്. പക്ഷേ എന്റെ സന്തോഷത്തിനു അധികം ആയുസ് ഉണ്ടായിരുന്നില്ല. അതിലെ ഫ്രോഡ് കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാല്‍ താത്പര്യപ്പെട്ടില്ല, ഷിബു ചക്രവര്‍ത്തി പറയുന്നു.

  അത് പിന്നെ ശ്രീനിവാസന്‍ ചെയ്യാന്‍ തീരുമാനിച്ചു. ശ്രീനിവാസന്‍ ചെയ്യാനിരുന്ന കഥാപാത്രം മോഹന്‍ലാലും. അതോടെ ആ പാട്ടിന്റെ വരികള്‍ മാറ്റി എഴുതുകയായിരുന്നു. മോഹന്‍ലാലും നായികയും തമ്മിലുള്ള പ്രണയത്തിനു വേണ്ടി ആ വരികള്‍ മാറ്റി എഴുതി. ''നിന്നെ അണിയിക്കാന്‍ താമര നൂലിനാല്‍ ഞാനൊരു പൂത്താലി തീര്‍ത്തു വെച്ചു'' എന്ന ഹിറ്റ് വരികള്‍ താന്‍ വളരെ മൂഡ് ഓഫില്‍ കടപ്പുറത്തിരുന്നു എഴുതിയതാണ്. അത് ആ ഗാനത്തിലെ ഏറ്റവും ഹിറ്റ് വരികളായി മാറി എന്നും ഷിബു ചക്രവര്‍ത്തി ഓര്‍ത്തെടുത്തു.

  കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥിന്‌റെ പുതിയ സീരിയല്‍, ജോയിന്‍ ചെയ്ത സന്തോഷം പങ്കുവെച്ച് കെ കെ മേനോന്‍

  Recommended Video

  മോഹൻ ലാലോ മമ്മൂട്ടിയോ? ആരാണ് കൂടുതൽ സമ്പന്നൻ

  മൂന്ന് പാട്ടുകളാണ് സിനിമയ്ക്കായി ഔസേപ്പച്ചന്‍ ഒരുക്കിയത്. എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, സുജാത മോഹന്‍, ജാനമ്മ ഡേവിഡ് തുടങ്ങിയവര്‍ ചിത്രത്തിലെ പാട്ടുകള്‍ പാടി. സെവന്‍ ആര്‍ട്‌സിന്‌റെ ബാനറില്‍ ജിപി വിജയകുമാര്‍ ആണ് 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' നിര്‍മ്മിച്ചത്. എസ് കുമാര്‍ ഛായാഗ്രഹണവും എല്‍ ഭൂമിനാഥന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. നെടുമുടി വേണു, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, കെപിഎസി ലളിത. എംജി സോമന്‍, കുതിരവട്ടം പപ്പു, ജഗതി ശ്രീകുമാര്‍, ഇന്നസെന്‌റ്, മണിയന്‍പിളള രാജു, കൊച്ചിന്‍ ഹനീഫ, ബോബി കൊട്ടാരക്കര, ജലജ ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തി.

  English summary
  Shibu Chakravarthy reveals unknown story of mohanlal's Mukunthetta Sumitra Vilikkunnu hit song
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X