For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരയില്‍ നിന്ന് കാണുന്നതല്ല കടല്‍, വല്ലാതെ ഭയപ്പെടുത്തി,അനുഭവം വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷൈന്‍ ടോം ചാക്കോ. സഹസംവിധായകനായി സിനിമ കരിയര്‍ തുടങ്ങിയ താരം പിന്നീട് മലയാള സിനിമയുടെ പ്രധാനഘടകമായി മാറുകയായിരുന്നു. കമലിന്റെ സംവിധാന സഹായി ആയി തുടങ്ങിയ ഷൈന്‍ ടോം ചാക്കോ ആദ്യം ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നതും ഗുരുവിന്റെ ചിത്രത്തിലൂടെയാണ്. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എനെ ചിത്രത്തില്‍ തല കാണിച്ചിരുന്നുവെങ്കിലും അഭിനയ ജീവിതം തുടങ്ങുന്നത് ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിന് ശേഷം നടനായും വില്ലനായും സഹനടനായും ഷൈന്‍ തിളങ്ങുകയായിരുന്നു.

  മമ്മൂക്കയെ വച്ച് പടം ചെയ്യാന്‍ ബോംബെയില്‍ നിന്ന് പിള്ളേര് വന്നിട്ടുണ്ട്, ബിഗ് ബിയെ കുറിച്ച് ഷൈന്‍

  ജിജോ ആന്റണി സംവിധാനം ചെയ്യുന്ന അടിത്തട്ടാണ് ഷൈന്‍ ടോം ചാക്കോയുടെ ഇനി വരാന്‍ പോകുന്ന ചിത്രം. സിനിമയുടെ പേര് പോലെ തന്നെ കടലുമായി ചിത്രത്തിന് വളരെ അടുത്ത ബന്ധമുണ്ട്. ഇപ്പോഴിത സിനിമയുടെ ചിത്രീകരണ അനുഭവം പങ്കുവെയ്ക്കുകയാണ് ഷൈന്‍ ടോം ചാക്കോ. ഫ്‌ലാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. കരയില്‍ നിന്നു കാണുന്നതല്ല കടല്‍. നടുക്കടലില്‍ ഓളം പോലും ഭയപ്പെടുത്തും എന്നാണ് താരം പറയുന്നത്. തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നെന്നും താരം പറയുന്നു.

  മരിച്ചു എന്ന വാര്‍ത്ത, പ്രതികരണവുമായി നടി മാലാ പാര്‍വതി, വയറ്റത്തടിക്കുന്നതിന് തുല്യമാണ്

  ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ ഇങ്ങനെ... '' ലോക്ഡൗണ്‍ സമയത്താണ് അടിത്തട്ടില്‍ അഭിനയിക്കുന്നത്. 20 ദിവസം കടലില്‍ ചിത്രീകരിക്കണം. പൂര്‍ണമായും നടുക്കടലില്‍ ചിത്രീകരിച്ച സിനിമ. വലിയൊരു അനുഭവം തന്നു അടിത്തട്ട്. നീണ്ടകരയിലായിരുന്നു ചിത്രീകരണം. ആദ്യത്തെ കുറച്ചു ദിവസം ബുദ്ധിമുട്ട് തോന്നി. കടലിന്റെ ഭീകരത മുന്നില്‍ കാണുമ്പോള്‍ ഭയം തോന്നും''.

  കരയില്‍ നിന്നു കാണുന്നതല്ല കടല്‍ എന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നു. നടുക്കടലില്‍ ഓളം പോലും ഭയപ്പെടുത്തും. ഉള്ള് കാറും. അതിലൂടെയാണ് ബോട്ടുകള്‍ ചരിഞ്ഞുപോകുന്നത്. രണ്ട് ദിവസം കഴിഞ്ഞു ഭയം മാറി പൊരുത്തപ്പെട്ടു. ചിത്രീകരണത്തിനായി കരയില്‍ നിന്ന് ബോട്ടില്‍ കടലിലേക്ക് പോകുകയായിരുന്നു. പിന്നെ കടലില്‍ത്തന്നെ. ബോട്ടില്‍ കടലില്‍ പോയി മീന്‍പിടിച്ച് ജീവിക്കുന്നവരുടെ രണ്ടു ദിവസത്തെ കഥയാണ് അടിത്തട്ട്.

  സിനിമ നല്‍കുന്ന പ്രതീക്ഷയും ഷൈന്‍ ടോം ചാക്കോ പങ്കുവെയ്ക്കുന്നുണ്ട്.സണ്ണിവെയ്ന്‍, പ്രശാന്ത്, ജയപാലന്‍, മുരുകന്‍ ഉള്‍പ്പെടെ ഞങ്ങള്‍ ഏഴ് പേരായിരുന്നു. പൊന്നാനിയില്‍ താമസിച്ചപ്പോള്‍ പളളിപ്പെരുന്നാളിന് അമ്പുപ്രദക്ഷിണത്തിന് അഴിമുഖം കടന്നുപോകുമ്പോള്‍ കടല്‍ കണ്ടിട്ടുണ്ട്. എന്നാല്‍ 22 കിലോമീറ്റര്‍ കടലിനുള്ളിലേക്ക് പോകുന്നത് ആദ്യമാണ്. എന്നെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്ന സിനിമയാണ് അടിത്തട്ട്. മികച്ച കഥാപാത്രമാകുമെന്നാണ് കരുതുന്നത്,' നടന്‍ പറഞ്ഞു.

  ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിത്തട്ട്. മികച്ച സാങ്കേതിക വിദ്യയോട് കൂടിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫും സിന്‍ട്രീസ്സയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം പാപ്പിനുവും എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ലയും നിര്‍വഹിക്കുന്നു. സംഗീതം നെസ്സര്‍ അഹമ്മദ്.

  Recommended Video

  ബീസ്റ്റിൽ ഞാനൊരു തമാശക്കാരൻ..ഷൈൻ ടോം ചാക്കോ പറയുന്നു

  പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 3 ന് ആണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. ഷൈന്‍ ടോമിനോടൊപ്പം തബു, ഫര്‍ഹാന്‍ ഫാസില്‍,സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി, നിസ്താര്‍ സേട്ട് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  English summary
  Shine Tom Chacko Opens up About his new Movie Adithattu Sea Shooting Experiance,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X