Don't Miss!
- News
ദേവപ്രശ്ന പ്രവചനം ഫലിച്ചു; വർഷങ്ങൾ പഴക്കമുള്ള വിഗ്രഹം ക്ഷേത്രത്തിലെ മണിക്കിണറിൽ നിന്ന് കണ്ടെടുത്തു
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Sports
Ranji Trophy: തിരിച്ചുവരവില്‍ ശോഭിക്കാതെ ജഡേജ, ബാറ്റിങ്ങിലും ബൗളിങ്ങിലും ഫ്ളോപ്പ്
- Automobiles
ആര്‍ക്കും എസ്യുവി മുതലാളിയാകാം; 6 ലക്ഷം രൂപക്ക് എസ്യുവി വരുന്നു!
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
- Lifestyle
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- Finance
ക്രെഡിറ്റ് കാർഡ് മോഹം ഉള്ളിലുണ്ടോ? ഉപയോഗിക്കും മുൻപ് നിരക്കുകളും പിഴകളും അറിയാം
മമ്മൂട്ടിയും സൂര്യയും മോഹന്‍ലാലുമാണ് ഇക്കാര്യത്തില്‍ മാതൃക! സീനിയേഴ്സിനെക്കുറിച്ച് ഷംന കാസിം!
റിയാലിറ്റി ഷോകളിലൂടെ സിനിമയിലേക്കെത്തി താരങ്ങളായവര്‍ ഒരുപാടുണ്ട്. അക്കൂട്ടത്തിലരൊളാണ് ഷംന കാസിം. പൂര്‍ണ്ണ എന്ന പേരിലായിരുന്നു ഈ താരം അറിയപ്പെട്ടിരുന്നത്. സ്റ്റേജ് പരിപാടികളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളിലൊന്നാണ് താരത്തിന്രെ നൃത്തം. അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സറിലെ വിജയിയായിരുന്നു ഈ താരം. കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടിയിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്.
സുപ്രിയയല്ല മറ്റൊരു വനിത! സിനിമയില്‍ തന്നെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്! കാണൂ!
ഏറ്റെടുത്ത കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റം പ്രയത്നം നടത്തുന്ന താരങ്ങളിലൊരാളാണ് ഷംന കാസിം. സിനിമയ്ക്കായി താരം മൊട്ടയടിച്ച സംഭവത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞതാണ്. സഹനടിയായാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് നായികയായി മാറിയെങ്കിലും താരത്തിന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതോടെയാണ് താരം അന്യഭാഷകളിലേക്ക് ചേക്കേറിയത്. പതിവ് പോലെ തന്നെ തമിഴകം താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. കരിയര്‍ ബ്രേക്ക് ചിത്രം വരെ തമിഴകത്ത് നിന്നും ലഭിച്ചുവെന്നതാണ് പ്രധാന പ്രത്യേകത. തമിഴിലും തെലുങ്കിലുമൊക്കെ സജീവമായപ്പോഴും നൃത്തവേദിയില്‍ സജീവമാണ് ഷംന കാസിം.
പൃഥ്വിരാജ് മലയാളത്തിന്റെ ഷങ്കര്‍! ലൂസിഫര്‍ മേക്കിങ്ങിനെക്കുറിച്ച് സോഷ്യല്‍ മീഡിയ പറഞ്ഞത്? കാണൂ!

നര്ത്തകിയില് നിന്നും അഭിനേത്രിയിലേക്ക്
നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം തുടങ്ങിയത്. ഇതിന് പിന്നാലെയാണ് താരത്തിന് സിനിമയിലേക്കുള്ള അവസരം ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും താരം സജീവമാണ്. മമ്മൂട്ടിക്കും സൂര്യയ്ക്കുമൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷത്തിലാണ് ഷംന ഇപ്പോള്‍. ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയായിരുന്നു മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. കെവി ആനന്ദ് ചിത്രമായ കാപ്പാനിലൂടെയാണ് സൂര്യയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്.

മോഹന്‍ലാലും സൂര്യയും
തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളായ സൂര്യയ്ക്ക് കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അമ്മമഴവില്ലില്‍ മുഖ്യാതിഥിയായി എത്തിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ മലയാള സിനിമയെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. മികച്ച അവസരം ലഭിച്ചാല്‍ മലയാളത്തിലേക്കെത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മലയാളത്തിലല്ല തമിഴിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. കെവി ആനന്ദ് ചിത്രമായ കാപ്പാനില്‍ സൂര്യയും മോഹന്‍ലാലും ഒരുമിച്ചാണ് എത്തുന്നത്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി എത്തുന്ന സിനിമയില്‍ കമാന്‍ഡോയായാണ് സൂര്യ എത്തുന്നത്. ഈ സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ചാണ് ഷംന തുറന്നുപറഞ്ഞത്.

തമിഴിലെ സന്തോഷം
മലയാളത്തില്‍ നിന്നും തമിഴിലേക്കെത്തിയപ്പോള്‍ വലിയ താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാനായില്ലേയെന്ന് എല്ലാവരും ചോദിക്കാറുള്ളതായി ഷംന പറയുന്നു. വലിയ സ്റ്റാറിന്റെ സിനിമയില്‍ ഒരു വലിയ വേഷമാണ് ചെയ്തത്. കാപ്പാനില്‍ സമുദ്രക്കനിയുടെ ഭാര്യയായാണ് താനെത്തുന്നത്. എന്നാല്‍ കോംപിനേഷന്‍ സീനുകളെല്ലാം സൂര്യ സാറിനൊപ്പമായിരുന്നു. ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞുവെന്നും താരം പറഞ്ഞു. ഏഷ്യാനെറ്റ് അവാര്ഡിനിടയിലായിരുന്നു ഷംന പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

സൂര്യയ്ക്കൊപ്പമുള്ള അനുഭവം
ഷോയിലും മറ്റുമായി സൂര്യ സാറിനെ കണ്ടിട്ടുണ്ട്. നടികര്‍ സംഘം ഷോയിലൊക്കെ കാണുകയും സംസാരിക്കാറുമുണ്ട്. എന്നാല്‍ അത് പോലെയല്ല നമ്മള് വര്‍ക്ക് ചെയ്യുന്പോള്‍ വേറൊരു സ്റ്റൈലായിരിക്കും. അന്ന അനുഭവമായിരുന്നു. നമ്മുടെ ക്ലോസപ്പ് എടുക്കുകയാണെങ്കിലും ഒാപ്പോസിറ്റ് ഡയലോഗ് പുള്ളിക്കാരന് ക്യാമറയെ നോക്കിപ്പറയും. അത് അസിസ്റ്റന്റെ ഡയറക്ടേഴ്സിനെക്കൊണ്ടല്ല പറയിപ്പിക്കുന്നത്. അദ്ദേഹം തന്നെ അവിടെ എവിടെയെങ്കിലുമിരുന്നായിരിക്കും പറയുക.

സീനിയേഴ്സില്‍ നിന്നും പഠിച്ച പാഠം
ഭയങ്കര ഡെഡിക്കേഷനാണ്, അത് മമ്മൂക്കായായാലും ലാലേട്ടനായാലും സൂര്യ സാറായാലും അവരില്‍ നിന്നും കണ്ടുപഠിച്ച കാര്യം കൂടിയാണിത്. നമ്മളൊക്കെ ഭയങ്കര ലേസിയാണ്, ഒരു മിനിറ്റ് കിട്ടിയാല്‍ അവിടേയും ഇവിടേയും പോയിരിക്കും. കാരവാനില്‍ ഇരിക്കും. എന്നാല്‍ അങ്ങനെയൊന്നുമല്ല, സീനിയേഴ്സിനൊപ്പം പ്രവര്‍ത്തിക്കുന്പോഴാണ് പല കാര്യങ്ങളും പഠിക്കാനാവുന്നതെന്നും ഷംന പറയുന്നു.
തമിഴകത്തു നിന്നും മികച്ച അവസരങ്ങള്‍ തേടിയെത്തിയതോടെയാണ് ഷംന മലയാള സിനിമയെ ഉപേക്ഷിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളും അഭിനയ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളുമായിരുന്നു തന്നെത്തേടിയെത്തിയിരുന്നതെന്നും താരം പറഞ്ഞിരുന്നു.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യം
സിനിമയിലെത്തിയ കാലം മുതല്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. നിത്യേന അമ്മയും വീട്ടില്‍ ഇക്കാര്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട്. മുന്‍പ് മലയാളിയെ വേണ്ട നോര്‍ത്ത് ഇന്ത്യനെ കെട്ടിയാല്‍ മതിയെന്ന് താന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. തമാശയായാണ് അങ്ങനെ പറഞ്ഞത്. പക്ഷേ പിന്നീട് പ്രചരിച്ചത് അങ്ങനെയല്ലായിരുന്നു. ഡാന്‍സും അഭിനയവുമൊക്കെ പോത്സാഹിപ്പിക്കുന്നയാളായിരിക്കണം പങ്കാളി. മുസ്ലീമായതിനാല്‍ ആലോചനകള്‍ വരുമ്പോള്‍ തന്നെ വിവാഹത്തോടെ എല്ലാം നിര്‍ത്തണമെന്നും വീട്ടുകാരിയാവണമെന്നുമൊക്കെയാണ് അവരുടെ നിബന്ധനകള്‍. എന്നാല്‍ വീട്ടുകാരിയാവാനായി പ്രൊഫഷന് ഉപേക്ഷിക്കേണ്ടതുണ്ടോ, രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന ജീവിതത്തെക്കുറിച്ചാണ് ആലോചിക്കുന്നത്. പറ്റിയ ആലോചന വന്നാല്‍ വിവാഹം നടത്തുമെന്ന് ഷംന നേരത്തെ പറഞ്ഞിരുന്നു.

മൊട്ടയടിക്കാനും തയ്യാറായി
ബോയ്കട്ടായി മുടി വെട്ടണമെന്ന ആഗ്രഹം നേരത്തെ തന്നെ മനസ്സിലുണ്ടായിരുന്നു. എന്നാല്‍ ഒരു ഡാന്‍സറിനെ സംബന്ധിച്ചിടത്തോളം മുടി ഏറെ പ്രധാനപ്പെട്ട ഘടകമാണ്. ഇതിന് ശേഷമാണ് കൊടിവീരനില്‍ അഭിനയിക്കണമെങ്കില്‍ മൊട്ടയടിക്കണമെന്നറിഞ്ഞത്. കഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ അങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമില്ലെന്ന് തോന്നിയിരുന്നു. പിന്നീട് അമ്മയേയും ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രം പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്ക്കണമെന്നുണ്ടായിരുന്നു. മൊട്ടയടിച്ചതിന് ശേഷം കുറേ നല്ല കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിച്ചതെന്നും ഷംന പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ പിന്തുണ
സ്വന്തം കഥാപാത്രത്തെക്കുറിച്ച് മാത്രമല്ല മറ്റുള്ളവരെക്കൂടി കംഫര്‍ട്ടാക്കിയതിന് ശേഷമാണ് മെഗാസ്റ്റാര്‍ അഭിനയിക്കാറുള്ളത്. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് നിരവധി പേര് വാചാലരായിരുന്നു. കുട്ടനാടന്‍ ബ്ലോഗിനിടയില് ഒരു ഡയലോഗ് പറയാനായി താന്‍ ഏറെ ബുദ്ധിമുട്ടിയപ്പോള്‍ അദ്ദേഹം തന്നെയായിരുന്നു പിന്തുണച്ചതെന്ന് നേരത്തെ ഷംന പറഞ്ഞിരുന്നു. മമ്മൂട്ടി നല്കിയ ആത്മവിശ്വാസമാണ് നീന എന്ന പോലീസ് ഒാഫീസറെ മനോഹരമാക്കിയതെന്നും താരം പറയുന്നു. പോലീസുകാരിയൊക്കെയാവുമ്പോള് അല്‍പ്പം ഗമയൊക്കെ വേണ്ടേയെന്ന് പറഞ്ഞത് അദ്ദേഹമാണ് കൂടുതല്‍ ധൈര്യവും ആത്മവിശ്വാസവും നല്‍കിയത്. മികച്ച പ്രതികരണമായിരുന്നു താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചത്.
-
കൂടെ അഭിനയിച്ച എല്ലാവര്ക്കും കിട്ടിയിട്ടും എനിക്ക് മാത്രമില്ല; ആദ്യ സിനിമയ്ക്ക് ശേഷം വിഷാദത്തിലായെന്ന് സാനിയ
-
ആദ്യ ഗർഭത്തിൽ ഒരുപാട് സന്തോഷിച്ചു; പക്ഷെ സംഭവിച്ചത്; ഇത്തവണ അമ്മയോട് പോലും പറഞ്ഞില്ല; ദീപിക
-
'ആയിഷ ചെയ്യുന്ന സമയത്ത് പലരും എന്നോട് ഇത് ചോദിച്ചതാണ്, എന്റെ പാട്നർ അടിപൊളിയാണ്'; നടി രാധിക പറയുന്നു!