For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡേറ്റ് കിട്ടാൻ വലിയ പാടില്ല, മലയാളത്തിൽ സിനിമ ചെയ്യാത്തത് ഇതുകൊണ്ട്, തുറന്ന് പറഞ്ഞ് ശോഭന...

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് ശോഭന. ഇപ്പോൾ സിനിമയിൽ അത്രയധികം സജീവമല്ലെങ്കിലും നടിയുടെ പഴയ ചിത്രങ്ങൾ ഇപ്പോഴും മിനിസ്ക്രീനിൽ കാഴ്ചക്കാരെ നേടുന്നുണ്ട്. 1984 ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ നട മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഏകദേശ 2000 വരെ മലയാള സിനിമയിൽ സജീവമായിരുന്നു ശോഭന. എന്നാൽ പിന്നീട് അഭിനയത്തിന് ചെറിയ ഇടവേള കൊടുത്ത് നൃത്തത്തിൽ കൂടുതൽ സജീവമാവുകയായിരുന്നു. മലയാളത്തിൽ മത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും നടി സജീവ സാന്നിധ്യമായിരുന്നു.

  അവസാനം കിടക്ക പങ്കിട്ട് ശിവനും അഞ്ജലി, ജയന്തിയുടെ പദ്ധതി പൊളിഞ്ഞു, പുതിയ കഥാഗതിയിൽ സാന്ത്വനം

  ഒരു ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ നടി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു. സുരേഷ് ഗോപിക്കൊപ്പമായിരുന്നു ശോഭന സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 2019 ൽ പുറത്ത് ഇറങ്ങിയ സൂപ്പർ ഹിറ്റ്ചിത്രമായിരുന്നു ഇത്. ശോഭനയും സുരേഷ് ഗോപിയുമായിരുന്നു ചിത്രത്തിന്‌റെ ഹൈലൈറ്റ്.

  ജീവിക്കാൻ പഠിപ്പിച്ച നായിക, ഈ ചിരി ഇനിയും ഉണ്ടാകട്ടെ, മഞ്ജുവിനോട് ആരാധകർ

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ശോഭനയെ കുറിച്ച് മണിയൻ പിള്ളരാജു പറഞ്ഞ വാക്കുകളാണ്. കൂടാതെ സിനിമ ചെയ്യാത്തതിനെ കുറിച്ചും ശോഭന പറയുന്നു. സീ കേരളം സംപ്രേക്ഷണം ചെയ്ത 'മധുരം ശോഭനം' എന്ന പരിപാടിയിലാണ് നടിയെ കുറിച്ചുള്ള ഓർമ നടൻ പങ്കുവെച്ചത്. ശോഭനയുടെ അഭിനയ ജീവിതത്തിന്റെ 38 വർഷങ്ങൾ ആഘോഷിക്കുന്ന പരിപാടിയാണ് മധുരം ശോഭനം. ഈ ഷോയിൽ വെച്ചാണ് ഒന്നിച്ചുള്ള സിനിമകളെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമൊക്കെ നടൻ വാചാലനവുന്നത്. വർഷങ്ങൾക്ക് ശേഷം "ലാസറും നീനയും" ഒന്നിച്ചപ്പോൾ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഇ‍ടം പിടിക്കുന്നത്.

  ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിൽ ശോഭന എത്തിയത് മുതലുള്ള ഓർമകൾ മണിയൻപിള്ള രാജു പങ്കുവെച്ചിരുന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...'' ഏപ്രിൽ 18 സിനിമയുടെ സമയത്ത് ബാലചന്ദ്രമേനോൻ പറഞ്ഞു, നായിക ഒരു പുതിയ പെൺകുട്ടിയാണെന്ന്. 15 വയസ്സുള്ള കുട്ടിയാണ്. 15 കാരി ഭാര്യയായിട്ടോ അതെങ്ങനെ ശരിയാകും എന്ന് ഞാൻ പറഞ്ഞു. മേനോൻ ഫോട്ടോ കാണിച്ചപ്പോൾ ഞാനൊന്ന് ഞെട്ടി. 15 വയസ്സേയുള്ളൂ, പക്ഷേ അതിസുന്ദരി, ലക്ഷണമൊത്ത പെൺകുട്ടി. സെറ്റിൽ സാരിയുടത്ത് വന്നപ്പോള്‍ 15 വയസ്സെന്ന് നിങ്ങള്‍ കള്ളം പറയുകയാണോ എന്ന് മേനോനോട് ചോദിച്ചു. അല്ല 10ൽ പഠിക്കുകയാണെന്ന് മേനോൻ തന്നോട് പറഞ്ഞുവെന്ന് നടൻ പറയുന്നു.

  ശോഭനയെ പോലെയുള്ള നായിക മലയാള സിനിമയിൽ വേറെയുണ്ടായിട്ടില്ലെന്നും മണിയൻ പിളള രാജു പറയുന്നു.
  ''ഞാൻ സാധാരണ എല്ലാം വെട്ടിതുറന്ന് പറയുന്നയാളാണ്. ആരേയും മണിയടിക്കുന്ന ആളുമല്ല . ശോഭന സിനിമയിൽ വന്നിട്ട് 38 വർഷമായി. ഇത്രയും സൗന്ദര്യവും ഇത്രയും ലക്ഷണവുമൊത്ത ഒരു പെൺകുട്ടിയെ അതിന് ശേഷം ഒരു നായികമാരിലും ഞാൻ കണ്ടിട്ടില്ലെന്നും മണിയൻ പിള്ള രാജു പറഞ്ഞു. ചേട്ടാ അങ്ങനെയൊന്നും പറയരുതെന്നാണ് ശോഭന പറഞ്ഞത്.

  തിരിച്ച് ശോഭനയും മണിയൻപിള്ള രാജുവുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇത്രയും വർഷമായിട്ടും മാറാത്ത ഒരേ ഒരു ചേട്ടൻ നിങ്ങളാണെന്നാണ് നടി പറഞ്ഞത്. താങ്കളുടെ സൗന്ദര്യത്തിന്‍റെ രഹസ്യം പറയാമോ എന്നും ശോഭന മണിയൻ പിള്ള രാജുവിനോട് ചോദിക്കുന്നുണ്ട്. ഞാൻ മോഹൻലാലും പ്രിയനുമൊക്കെയായിട്ട് ചേര്‍ന്ന് എടുത്ത പടമാണ് ഹലോ മൈഡിയര്‍ റോങ് നമ്പർ. വെള്ളാനകളുടെ നാട് ഞാൻ ഒറ്റയ്ക്കെടുത്തത്. അതിലെന്‍റെ നായികയായിരുന്നു ശോഭന. ആരെങ്കിലും സാരിയുടുത്തുവന്നാൽ കളക്ടറാകില്ല. അതിന് ചില എലഗെൻസൊക്കെയുണ്ട്, ഇവരുടെ ജീവിതമെടുത്ത് നോക്ക്, ഡാൻസിന് വേണ്ടി ഇത്രയും പാഷനായിട്ടുള്ളയൊരാളെ കണ്ടിട്ടില്ല, രാജു പറഞ്ഞു.

  ചേട്ടനെ കാണുമ്പോള്‍ എപ്പോഴും പോസിറ്റീവ് വൈബാണെന്നും ശോഭന രാജുവിനോട് പറ‍ഞ്ഞു. ശോഭന എന്‍റെ ഭാര്യയായി ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഏതാണെന്ന് പറയാമോ എന്നായി രാജു, ആര്യൻ എന്ന സിനിമയാണത്. താൻ നിര്‍മ്മിച്ച പാവാട എന്ന സിനിമയിൽ ഒരു പ്രധാന വേഷം അഭിനയിക്കാമോ എന്ന് ചോദിച്ച് ശോഭനയുടെ അടുത്ത് ചെന്നിരുന്നുവെന്നും എന്നാൽ ശോഭന സ്നേഹപൂർവ്വം ഒഴിവായെന്നും മണിയൻ പിള്ള രാജു പറയുന്നു.

  Recommended Video

  താളം പിടിക്കാന്‍ ഡ്രംസ് ഒന്നും ശോഭനയ്ക്ക് വേണ്ട-വീഡിയോ

  സിനിമ ചെയ്യാത്തത് വർക്കിലുളള മറ്റ് കമിന്റ്മെൻസ് കൊണ്ടാണെന്നും ശേഭന പറയുന്നുണ്ട്. ശോഭ സിനിമയിൽ സജീവമാവാത്തതിന്റെ കാരണം തിരിക്കിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.തന്നെ കൊണ്ടു വരൻ അത്ര വലിയ പാടില്ല എന്ന് പറഞ്ഞു കൊണ്ടാണ് കാരണം പറഞ്ഞത്. '' തനിക്ക് ഒു നോട്ടീസ് കൊടുക്കണം എന്നാൽ ഇവിടത്തെ കാര്യം അങ്ങനെയല്ല.പെട്ടെന്ന് ഡേറ്റ് കിട്ടും. വന്ന് ചോദിക്കും . അടുത്ത മാസത്തെ 30 ദിവസം വന്ന് ഡേറ്റ് ചോദിക്കും. അപ്പോൾ തനിക്ക് ചെയ്യാൻ പറ്റില്ല. നിരവധി കമിറ്റ്മെന്റ്സുണ്ടെന്ന് ശോഭന പറയുന്നു. എന്നാൽ അത് അല്ല ചെന്നൈയിൽ നിന്ന് വരാൻ മടിയാണെന്ന് മണിയൻ പിള്ള രാജു പറയുന്നു. അങ്ങനെയൊന്നുമില്ല. നമ്മളെല്ലാവരും അഭിനേതാക്കളാണ്. നല്ലൊരു ചിത്രം വന്നാൽ എന്തുകൊണ്ട് എന്നാണ് ശോഭന ചോദിക്കുന്നത്''.

  English summary
  Shobana Reveals Why She Is not Active in Malayalam cinema, Latest Conversation Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X