twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലുമായി അഭിനയിക്കുമ്പോള്‍ അത് പ്രശ്നമില്ലായിരുന്നു, തന്റെ വലിയ പ്രയാസത്തെ കുറിച്ച് ശോഭന

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ഇപ്പോഴും ശോഭനയും പഴയ ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. തെന്നിന്ത്യയിൽ ഒട്ടുമിക്ക നായകന്മാർക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം ശോഭനയ്ക്ക് ലഭിച്ചിരുന്നു. മോഹൻലാൽ മമ്മൂട്ടി, ജയറാം എന്നിവരുടെ ഭാഗ്യ നായികയായിരുന്നു താരം. ഇപ്പോഴിത സിനിമാഭിനയത്തിലെ ഏറ്റവും വലിയ പ്രശ്നം വെളിപ്പെടുത്തുകയാണ് താരം. സിനിമയില്‍ ഡയലോഗ് മെമ്മറി ചെയ്യുക എന്നതായിരുന്നു ഏറ്റവും പ്രയാസമായ സംഗതി.

    sobhana

    മലയാള സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും സംഭാഷണങ്ങള്‍ ബൈ ഹാര്‍ട്ട് ചെയ്യുക എന്നത് ഏറെ പ്രയാസമായിരുന്നുവെന്നും പ്രോംറ്റിംഗ് ഇല്ലാതെ തനിക്ക് സംഭാഷണങ്ങള്‍ പറയാന്‍ കഴിയുമായിരുന്നില്ലെന്നും മലയാള സിനിമയിലെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ശോഭന പറയുന്നു. മലയാളത്തിൽ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും സംഭാഷണങ്ങള്‍ ബൈ ഹാര്‍ട്ട് ചെയ്യുക എന്നത് ഏറെ പ്രയാസമായിരുന്നു. പ്രോംറ്റിംഗ് ഇല്ലാതെ തനിക്ക് സംഭാഷണങ്ങള്‍ പറയാന്‍ കഴിയുമായിരുന്നില്ലെന്നും തന്റെ സിനിമ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ശോഭന പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

    'ഞാന്‍ മലയാള സിനിമ ചെയ്യുമ്പോള്‍ നല്ല സ്പീഡിലാണ് കാര്യങ്ങള്‍ ചെയ്യുന്നത് . ഡയലോഗ് മെമ്മറി എന്നത് എന്നെ സംബന്ധിച്ച് വലിയ ഒരു കടമ്പയായിരുന്നു. പിന്നെ അന്ന് ഡയലോഗ് മെമ്മറി ചെയ്യാന്‍ കഴിയുന്നവര്‍ ഉള്‍പ്പടെ പ്രോംറ്റിംഗ് ചെയ്താണ് സംഭാഷണങ്ങള്‍ പറഞ്ഞിരുന്നത്. ലാലിനെ പോലെ സംഭാഷണങ്ങള്‍ ബൈ ഹാര്‍ട്ട് ചെയ്തു അഭിനയിക്കുമ്പോള്‍ എന്റെ ഈ മിസ്റ്റേക്ക് എനിക്ക് ഒരു പ്രോബ്ലമായി തോന്നിയിട്ടില്ല. ഇനി ലാലിന് അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ സിനിമയില്‍ മാത്രമേ എനിക്ക് ഈ പ്രശ്നമുള്ളൂ. സ്റ്റേജ് പെര്‍ഫോം ചെയ്യുമ്പോള്‍ എത്രയോ വര്‍ഷം മുന്‍പ് ചെയ്ത പീസ്‌ വര്‍ക്കൊകെ ഞാന്‍ നല്ല മെമ്മറിയോടെ ചെയ്യും. സിനിമയില്‍ എന്ത് കൊണ്ടോ പ്രോംറ്റിംഗ് ഇല്ലാതെ സംഭാഷണങ്ങള്‍ കാണാതെ പഠിച്ചു പറയുക എന്നത് എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു'. ശോഭന പറയുന്നു.

    അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് ശോഭന.1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയിൽ എത്തുന്നത്. പിന്നീട് അടൂർ ഗോപാലകൃഷ്ണൻ, ജി.അരവിന്ദൻ, കെ.ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്‌നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക ശേഷം ശോഭന വീണ്ടും മലയാളത്ത ലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭ ന വീണ്ടും എത്തിയത്. സുരേഷ് ഗോപിക്ക് ഒപ്പമായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

    Read more about: mohanlal sobhana
    English summary
    Shobhana About The Difficulties Of Memorizing Her Malayalam Movie Dialogue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X