»   » ചതി, കൈക്കൂലി,ജീന്‍സ് അലക്കാറില്ലെന്ന് പോലും പറഞ്ഞു, ബോളിവുഡിനെ ഞെട്ടിച്ച താരങ്ങളുടെ കുറ്റസമ്മതം

ചതി, കൈക്കൂലി,ജീന്‍സ് അലക്കാറില്ലെന്ന് പോലും പറഞ്ഞു, ബോളിവുഡിനെ ഞെട്ടിച്ച താരങ്ങളുടെ കുറ്റസമ്മതം

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമാക്കാരെ കുറിച്ച് ഗോസിപ്പുകള്‍ പതിവാണ്. പല തരത്തിലുള്ള വ്യാജ വാര്‍ത്തകളും താരങ്ങളുടെ പേരില്‍ കെട്ടിചമച്ച് പ്രചരിക്കാറുണ്ട്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ചില സത്യങ്ങളുണ്ടായിരിക്കാം. എങ്കിലും സത്യം തുറന്ന് സമ്മതിക്കാന്‍ മടി കാണിക്കുന്നവരാണ് മിക്ക താരങ്ങളും.

തന്റെ കരിയറിനെ മോശമായി ബാധിക്കുമെന്ന് കരുതിയാണ് താരങ്ങള്‍ പല കാര്യങ്ങളും തുറന്ന് പറയാന്‍ മടി കാണിക്കുന്നത്. എന്നാല്‍ വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്ന മട്ടോടെ കുറ്റം സമ്മതിച്ച താരങ്ങളുണ്ട്. ഇവിടെയല്ല, ബോളിവുഡില്‍. അത് ആരൊക്കെയാണെന്ന് നോക്കാം.

Read Also: സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്നു, 100 കോടി മുതല്‍ മുടക്ക്, മലയാളത്തിന് അഭിമാനിക്കാം

തടി കൂടിയതുക്കൊണ്ട്, സോനം കപൂര്‍ സമ്മതിച്ചത്

ബോളിവുഡ് താരം സോനം കപൂര്‍ ആദ്യമായി ബിക്കിനി അണിഞ്ഞതിനെ കുറിച്ച് ഒത്തിരി വാര്‍ത്തകള്‍ വന്നിരുന്നു. ബിക്കിനി അണിയാന്‍ പാകത്തിനുള്ള ശരീരം താരത്തിനില്ലെന്നും സിനിമാ ലോകം പറഞ്ഞു. പ്ലെയേഴ്‌സ് എന്ന ചിത്രത്തില്‍ ബിക്കിനി അണിഞ്ഞതിന് ശേഷം സോനം കപൂര്‍ പറഞ്ഞതും അത് തന്നെയായിരുന്നു. തനിക്ക് ബിക്കിനി അണിഞ്ഞാല്‍ ഭംഗിയില്ല. ബിപാഷ, ദീപിക പദുക്കോണ്‍, അനുഷ്‌ക ശര്‍മ്മ എന്നിവരുടേതു പോലെയല്ല തന്റെ ബോഡി എന്നായിരുന്നു സോനം പറഞ്ഞത്.

ഞാന്‍ ചതിച്ചു-റണ്‍ബീര്‍ കപൂര്‍ പറഞ്ഞത്

ദീപികയുമായുള്ള റണ്‍ബീറിന്റെ പ്രണയ ബന്ധം തകരാന്‍ കാരണം കത്രീന കൈഫാണെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതിന് ശേഷമാണ് റണ്‍ബീര്‍ കുറ്റം സമ്മതിച്ചത്. താന്‍ ഒരാളെ പ്രണയിച്ച് ചതിച്ചിട്ടുണ്ട് എന്ന്.

ഹൃത്വിക് റോഷന്‍ പറഞ്ഞത്

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കുട്ടിക്കാലം അത്ര സുഖമുള്ളതായിരുന്നില്ല. താരത്തിന് സംസാരിക്കുമ്പോള്‍ ചെറിയ വിക്കുള്ളതായിരുന്നു അതിന് കാരണം. അതുക്കൊണ്ട് തന്നെ സംസാരിക്കുമ്പോള്‍ അധികം കട്ടിയുള്ള വാക്കുകള്‍ പറയാതിരിക്കാന്‍ താരം ശ്രദ്ധിച്ചിരുന്നു. പിന്നീട് ഒരവസരത്തില്‍ ഹൃത്വിക് റോഷന്‍ തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.

ഷാരൂഖ് പറഞ്ഞത്

ഒരു ടെലിവിഷന്‍ ഷോയില്‍ വച്ചായിരുന്നു കിങ് ഖാന്‍ ഇക്കാര്യം പറഞ്ഞത്. കൂട്ടുകാരെ എങ്ങനെ നല്ല രീതിയില്‍ കൊണ്ടു പോകണമെന്ന് തനിക്ക് അറിയില്ല. അക്കാരത്തില്‍ താന്‍ എപ്പോഴും പരാചിതനാണെന്ന് ഷാരൂഖ് പറഞ്ഞു.

കൈക്കൂലി നല്‍കിയത്, വിദ്യാ ബാലന്‍

കൈക്കൂലി കൊടുത്ത് പുതിയ വീട് വാങ്ങിയത് വിദ്യാ ബാലനും തുറന്ന് സമ്മതിച്ചിരുന്നു. മുംബൈയിലാണ് നടി കൈക്കൂലി നല്‍കി വീട് വാങ്ങിയത്.

തുണി അലക്കുന്നതിനെ കുറിച്ച്

ജീന്‍സ് അലക്കാന്‍ തീരെ താത്പര്യമില്ലെന്നാണ് കരീന കപൂര്‍ പറഞ്ഞത്. മാസങ്ങളോളം അലക്കാതെ ഉപയോഗിക്കാറുണ്ടെന്നും കരീന കപൂര്‍ പറഞ്ഞു.

English summary
Shocking Bollywood Celebrity Confessions.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam