For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വഴുതനയിൽ ലൈംഗികത കൊണ്ടുവരാൻ ശ്രമിച്ചോ! വിവാദ ചോദ്യത്തിന് ഉത്തരവുമായി സംവിധായകൻ

|

ഹ്രസ്വചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മലയാളി പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം വഴുതന എന്ന ഹ്രസ്വ ചിത്രത്തെ കുറിച്ചാണ് . രചന നാരായണൻ കുട്ടി, ജയകുമാർ എന്നിവരാണ് ഹ്രസ്വചിത്രത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്. വഴുതനയ്ക്ക് കയ്യടിക്കുന്നതിനോടൊപ്പം തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു.

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേയ്ക്ക് ലൈംഗികാസക്തിയോടെ നോക്കുന്ന ചിലർക്ക് കൊടുക്കാവുന്ന മികച്ച മറുപടിയാണ് വഴുതന ചർച്ച ചെയ്യുന്നത്. എന്നാൽ ഹ്രസ്വചിത്രത്തിൽ അമിതമായ ലൈംഗികച്ചുവയുള്ള ഭാവ പ്രകടനങ്ങൾ ഉൾപ്പെടുത്തി എന്ന പേരിലുള്ള വലിയ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഹ്രസ്വചിത്രത്തിൽ ലൈംഗികത കൊണ്ടു വരാൻ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകൻ അലക്സ്. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ടീസറിൽ ലൈംഗിക ചുവയുള്ള രംഗങ്ങൾ ഉപയോഗിച്ചു എന്നു പറയുന്നതിനെ ഞാൻ എതിർക്കുന്നു,. ഹ്രസ്വചിത്രത്തിൽ സെക്സിന് വേണ്ടി താൻ ഒന്നും ചെയ്തിട്ടില്ല. അത് വഴുതന മുഴുവൻ കണ്ടാൽ മനസ്സിലാകും . കാര്യങ്ങളെ നെഗറ്റൂവ് രീതിയിൽ ചിന്തിക്കാതെ, രചനയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ ചിന്തിച്ചാൽ അതിൽ പോസിറ്റീവ് കാണാൻ സാധിക്കും. പലരും രചനയുടെ മുഖഭാഗങ്ങൾ അങ്ങനെ വേണ്ടിയിരുന്നില്ല എന്ന് പറയുന്നുണ്ട്. അതിനെ മുഴുവനായിട്ടല്ലെങ്കുലും കുറച്ചൊക്കെ അംഗീകരിക്കുന്നുണ്ട്. അതൊക്കെ നെഗറ്റീവ് അല്ലാതെ പോസിറ്റീവായി ചിന്തിക്കാനാണ് വിളിച്ചവരോടൊക്കെ ഞാൻ പറഞ്ഞത്.

ഒരു ചെറുകഥ വായിച്ചപ്പോൾ ഉണ്ടായ ചിന്തയിൽ നിന്നാണ് ഹ്രസ്വചിത്രം ഉണ്ടാകുന്നത്. ആ കഥ എഴുതിയ ആൾ തന്നെയാണ് ഹ്രസ്വചിത്രത്തിനായി തിരക്കഥ എഴുതിയതും. നെഗറ്റീവ് കമന്റുകളെ പോസിറ്റീവായിട്ടാണ് എടുക്കുന്നത്. തനിയ്ക്ക് കിട്ടിയ സബ്ജക്ട് എന്റേതായ നിലയിൽ അവതരിപ്പിച്ചു.

സ്ത്രീപക്ഷ സിനിമകൾ താൽപര്യമുളള ആളാണ താൻ. ഇതിനു മുൻപ് ചെയ്ത ആംബുലൻസ് എന്ന ഹ്രസ്വ ചിത്രവും അത്തരത്തിലുള്ളതാണ്. റേപ്പ് സീൻ ഉൾപ്പെടെ അതിൽ ഉണ്ടായിരുന്നു. എന്നാൽ ഒട്ടും മോശമാകാത്ത രീതിയിലാണ് താൻ അത് അവതരിപ്പിച്ചത്. ആംബുലൻസിൽ കലാഭവൻ മണിയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

ഹൈറേഞ്ചിലൂടെ അസ്വസ്ഥനായി മമ്മൂട്ടി!ആകാംക്ഷയുണർത്തി ഗാനഗന്ധർവനിലെ ഉന്തുപാട്ട്

രചനയെ തനിയ്ക്ക് നേരത്തെ ഇഷ്ടമായിരുന്നു. മറിമായം എന്ന പരമ്പരരയിലൂടെ ഇവരുടെ കഴിവുകൾ കണ്ടതായിരുന്നു. അതുപോലെ തന്നെയാണ് ജയകുമാറും. ആദ്യം വഴുതനങ്ങയിൽ രചനയെക്കാലും വലിയൊരു താരത്തെയാണ് പരിഗണിച്ചിരുന്നത്. എന്നാൽ ഈ ഹ്രസ്വചിത്രത്തിൽ ഇവർ രണ്ടും നന്നാകുമെന്ന് എനിയ്ക്ക് ഉറപ്പായിരുന്നു.

കോൺഫിഡൻസിനെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യരുത്! കലിപ്പിൽ ആസിഫ് അലി, വീഡിയോ പുറത്ത്

രചനയെ തനിയ്ക്ക് അടുത്ത പരിചയമില്ലായിരുന്നു. താരം മുൻപ് ചെയ്തിരുന്ന ഹ്രസ്വചിത്രമായ രണ്ടാമിടത്തിന്റെ സംവിധായകനാണ് താരംത്തെ പരിചയപ്പെടുത്തി തരുന്നത്. രണ്ടാമിടം തനിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് രചന കഥ ചോദിച്ചപ്പോൾ അയച്ചു കൊടുത്തത്. അത് കഴിഞ്ഞു നമ്മള്‍ ഇത് ചെയ്യുന്നു എന്ന് പറഞ്ഞാണ് രചന എനിക്ക് മറുപടി നല്‍കിയത്. വഴുതനങ്ങ ചെയ്യുന്നതിൽ രചനയ്ക്ക് ഒരു ടെൻഷനുമില്ലായിരുന്നു. ഇറങ്ങി കഴിഞ്ഞിട്ടും താരം അതീവ സന്തോഷവതിയാണെന്നാണ് താൻ അറിയുന്നത്. മോഹൻലാൽ സാർ ഉൾപ്പെടെയുളളവർ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നത്രേ.

English summary
Short Filim Vazhuthanaga Rachana Narayanan Kutty Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more