»   » സാറിന്റെ ഭാര്യയ്ക്കുള്ളതേ എനിക്കുമുള്ളൂ... ഞെട്ടിക്കുന്ന ഷോര്‍ട്ട് ഫിലിം.. ലക്ഷങ്ങളാണ് കാണുന്നത്!!

സാറിന്റെ ഭാര്യയ്ക്കുള്ളതേ എനിക്കുമുള്ളൂ... ഞെട്ടിക്കുന്ന ഷോര്‍ട്ട് ഫിലിം.. ലക്ഷങ്ങളാണ് കാണുന്നത്!!

Posted By: Kishor
Subscribe to Filmibeat Malayalam

മാറിടത്തിലേക്ക് തുറിച്ചുനോക്കിയ മേലുദ്യോഗസ്ഥനോട് സാറിന്റെ ഭാര്യയ്ക്കുള്ളതേ എനിക്കുമുള്ളൂ എന്ന് തന്റേടത്തോടെ വിളിച്ചുപറഞ്ഞ മീനാക്ഷിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എട്ട് ലക്ഷത്തിലധികം പേരാണ് ഹെര്‍ - ലെറ്റ് ദി വോയ്സ് ബി യുവേഴ്സ് എന്ന ഷോര്‍ട്ട് ഫിലിം ഏതാനും ദിവസങ്ങള്‍ കൊണ്ട് കണ്ടത്. ഷോര്‍ട്ട് ഫിലിമിനെക്കുറിച്ച് കൂടുതല്‍..

Read Also: ആണുങ്ങള്‍ സ്ത്രീകളുടെ മാറിടത്തില്‍ത്തന്നെ തുറിച്ച് നോക്കുന്നതിന് പിന്നില്‍.. ഇതാ 13 കാരണങ്ങള്‍!

Read Also: കമ്മട്ടിപ്പാടത്തിലെ ഗംഗ ശരിക്കും വിനായകന്‍ ആയിരുന്നില്ല.. പിന്നെയോ? വിജയകുമാറാണ് ഹീറോ!!

ഷോര്‍ട്ട് ഫിലിമെന്ന് വെച്ചാല്‍ ഇതാണ്

ഹെര്‍ - ലെറ്റ് ദി വോയ്സ് ബി യുവേഴ്സ് - എന്ന ഹ്രസ്വ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഈ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഓഫീസിന്റെ പശ്ചാത്തലത്തിലാണ് ലെറ്റ് ദി വോയ്സ് ബി യുവേഴ്സിന്റെ ചിത്രീകരണം.

പ്രതികരണങ്ങള്‍ കാണൂ

അമ്മയെ തല്ലിയാലും രണ്ട് പക്ഷം എന്നാണല്ലോ. ലെറ്റ് ദി വോയ്സ് ബി യുവേഴ്സിനും ഉള്ളടക്കത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. നോട്ടങ്ങള്‍ക്ക് പുരുഷന്മാരെ കുറ്റം പറയുന്നവരാണ് കൂടുതല്‍. അതേസമയം സ്ത്രീകള്‍ പ്രകോപനപരമായി വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് നോട്ടമെന്ന് പറയുന്നവരുമുണ്ട്.

നാടകീയമായ രംഗങ്ങള്‍

എവിടേയും സംഭവിക്കാവുന്ന കുറച്ച് രംഗങ്ങളോടെയാണ് ഷോര്‍ട്ട് ഫിലിം തുടങ്ങുന്നത്. പക്ഷേ ചിത്രീകരണം ഭയങ്കര നാടകീയം. അനാവശ്യമായി സീറ്റിലേക്ക് വിളിച്ചുവരുത്തി മാറിടത്തിലേക്ക് തുറിച്ചുനോക്കിയ മേലുദ്യോഗസ്ഥനോടാണ് മീനാക്ഷി എന്ന യുവതി പൊട്ടിത്തെറിച്ചു കൊണ്ട് ഇങ്ങനെ തുറിച്ചുനോക്കണ്ട, ഞാന്‍ അഴിച്ചുകാണിച്ച് തരാം എന്ന് പറയുന്നത്.

വഷളത്തരമുള്ള ഒരു സീനിയര്‍

ഒരു ഫയല്‍ തേടാന്‍ എന്ന ഭാവേന മീനാക്ഷിയെ കാബിനിലേക്ക് വിളിച്ചുവരുത്തുന്ന ശര്‍മയാണ് ഈ കഥയിലെ വില്ലന്‍. മീനാക്ഷിയുടെ ഫേസ്ബുക്ക് ഫോട്ടോകള്‍ നോക്കിക്കൊണ്ടായിരുന്നു ഇത്. ഫയല്‍ തപ്പിയെടുത്ത് മീനാക്ഷി ഉള്ളടക്കങ്ങള്‍ വിവരിക്കുമ്പോള്‍ മീനാക്ഷിയുടെ മാറിടത്തിലേക്കാണ് ശര്‍മ നോക്കുന്നത്.

സാറ് കഷ്ടപ്പെടേണ്ട കാര്യമില്ല

താന്‍ പറയുന്നതിലൊന്നുമല്ല മേലുദ്യോഗസ്ഥന് ശ്രദ്ധ എന്ന് മനസിലാക്കിയ മീനാക്ഷി നിങ്ങള്‍ എന്താണ് നോക്കുന്നത് എന്ന് ചോദിച്ചു. എന്റെ മാറിടത്തിലേക്കാണോ നിങ്ങള്‍ നോക്കുന്നത്. ഇത്ര കഷ്ടപ്പെട്ട് നോക്കേണ്ട കാര്യമില്ല. ഞാന്‍ തുറന്ന് കാണിക്കാം എന്ന് മീനാക്ഷി ശബ്ദമുയര്‍ത്തി.

എല്ലാവരും ശ്രദ്ധിക്കുന്നു

പലപ്രാവശ്യമായി നിങ്ങള്‍ ഇങ്ങനെ നോക്കുന്നത് ഞാന്‍ കാണുന്നു. ഇത്ര ബുദ്ധിമുട്ടുന്നത് എന്തിനാണ്, ഒരു വട്ടം ശരിക്ക് കണ്ടാല്‍ മതിയല്ലോ. ഇന്നാ കണ്ടോളൂ എന്ന് ഉച്ചത്തില്‍ പറഞ്ഞ് മീനാക്ഷി വസ്ത്രം അഴിക്കാന്‍ തുടങ്ങുന്നതോടെ ഓഫീസിലെ എല്ലാ ആളുകളും അവിടേക്ക് എത്തിനോക്കാന്‍ തുടങ്ങി.

എല്ലാവര്‍ക്കും ഉള്ളതേ ഉള്ളൂ

എനിക്ക് മാത്രമായി സ്‌പെഷ്യലായി ഒന്നുമില്ല. എല്ലാവര്‍ക്കും ഉളളതേ എനിക്കുമുള്ളൂ. സൈസില്‍ ചിലപ്പോ ചെറിയ വ്യത്യാസം ഒക്കെ കണ്ടേക്കാം. നിങ്ങളുടെ ഭാര്യയുടെ സൈസ് എത്രയാണ്. മുപ്പത്തിനാലോ അതോ മുപ്പത്തിയാറോ.. നിങ്ങള്‍ക്ക് അറിയാമായിരിക്കും അല്ലേ.

കാര്യം മനസിലായ ബോസ്

സംഗതി ഇത്രയും ആയതോടെ സോറി പറഞ്ഞ് രക്ഷപ്പെടാനായി ശര്‍മയുടെ ശ്രമം. എന്താ നിങ്ങള്‍ക്ക് നാണം വന്നോ എന്നായി മീനാക്ഷി. നിങ്ങളുടെ നോട്ടം കാരണം സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍ ധരിക്കുന്നത് പോലും തനിക്ക് നിര്‍ത്തേണ്ടി വന്നു എന്ന് പറഞ്ഞുകൊണ്ടാണ് മീനാക്ഷി അവസാനിപ്പിച്ചത്.

ലെറ്റ് ദി വോയ്സ് ബി യുവേഴ്സ് കാണാം

ആണ്‍നോട്ടങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന ലെറ്റ് ദി വോയ്സ് ബി യുവേഴ്സ് എന്ന ഷോര്‍ട്ട് ഫിലിം കാണൂ. ബോംബെ ഡയറീസാണ് ഈ ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത്.

English summary
Let the Voice be your's: Short film grabs Social media attention.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam