For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുലിയ്ക്ക് വേണ്ടി ഇറക്കിവിട്ട മലയാള സിനിമകളെ തിരിച്ചുകൊണ്ടുവരണ്ടേ...?

  By Aswini
  |

  തമിഴ് നാട്ടില്‍ നിന്ന് ഒരു പുലി ഇറങ്ങുന്നുണ്ടെന്ന് കേട്ട് ഇവിടെയുള്ള മികച്ച ചിത്രങ്ങളെയൊക്കെ തിയേറ്ററില്‍ നിന്നും ഓടിച്ചിവിടുകയായിരുന്നു. എന്നിട്ടിപ്പോള്‍ പുലി വന്നിട്ടെന്തായി...?? തമിഴ്‌നാട്ടില്‍ ഏതെങ്കിലും ഒരു മലയാള സിനിമയ്ക്ക് ഇത് പോലെ സ്വീകരണം ലഭിയ്ക്കുന്നുണ്ടോ, ഏതെങ്കിലുമൊരു മലയാളി സിനിമാ നടനെ അവരിതുപോലെ ജീവന്‍ കൊടുത്ത് ആരാധിക്കുന്നുണ്ടോ...ങേ ഹേ..

  പക്ഷെ മലയാളി അങ്ങനെയാണ്. എപ്പോഴും അന്യസംസ്ഥാന സാധനങ്ങളോടാണ് അവന് താത്പര്യം. അരിയും പഞ്ചസാരയും പച്ചക്കറി സാധനങ്ങളും എന്തിന് ഒടുവില്‍ തൊഴിലാളികളെ വരെ അന്യസംസ്ഥാനത്തില്‍ നിന്നും ഇറക്കുമതി ചെയ്തു. അങ്ങനെ നോക്കുമ്പോള്‍ വെറും മൂന്ന് നാല് മലയാള സിനിമകള്‍ പുലിയെ പോലെ ഒരി ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി മാറ്റി നിര്‍ത്തിയതില്‍ ബാല്യം അത്രയ്‌ക്കൊന്നുമങ്ങ് പകച്ചു പോകേണ്ടതില്ല.

  തമിഴ്, ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളെ പാടേ കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് തുടച്ചുമാറ്റണം എന്ന് പറയുന്നില്ല. പരിഗണന കൂടുതല്‍ നല്‍കേണ്ടത് മലയാള സിനിമയ്ക്കാണെന്ന് മാത്രം. ബിഗ് ബജറ്റെന്നും സൂപ്പര്‍സ്റ്റാറെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ മലയാളി മനസ്സങ്ങ് വീണുപോകും. ഇത്തരത്തിലുള്ള സിനിമ മലയാളത്തില്‍ ഇറങ്ങുന്നില്ലെന്നാണ് വാദം. ഇറങ്ങിയാല്‍ ആരെങ്കിലും അംഗീകരിക്കുമോ?. ഇവിടെ, ഡബിള്‍ ബാരല്‍ പോലുള്ള സിനിമകള്‍ക്ക് പുലിയ്ക്ക് നല്‍കി അത്രയെങ്കിലും പ്രാധാന്യം നല്‍കിയോ?

  Also Read: പുലിയിറങ്ങി, ഐന്‍ പിന്‍വാങ്ങുന്നു; ഒരുപാട് സന്തോഷം, സിദ്ദാര്‍ത്ഥ് ശിവ പറയുന്നു

  ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ഐന് ആകെക്കൂടെ കിട്ടയത് കേരളത്തിലെ മൂന്ന് സര്‍ക്കാര്‍ തിയേറ്ററുകളാണ്. പുലിയുടെ വരവ് പ്രമാണിച്ച് അതില്‍ രണ്ട് തിയേറ്ററുകളില്‍ നിന്ന് ചിത്രം എടുത്തുമാറ്റി. പുലി റിലീസുമായി ബന്ധപ്പെട്ട് വിജയകരമായി പ്രദര്‍ശനം തുടര്‍ന്നിരുന്ന ചില നല്ല മലയാള സിനിമകളുടെ ഷോ കുറച്ചു. ആ ചിത്രങ്ങള്‍ തിരിച്ചുകൊണ്ടു വരേണ്ടത് മലയാളികളുടെ ആവശ്യമല്ലേ.

  പുലി വന്നപ്പോള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിയോടിയതോ, ഇറക്കിവിടാന്‍ ശ്രമിച്ചതോ ആയ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം

  എന്നു നിന്റെ മൊയ്തീന്‍

  പുലിയ്ക്ക് വേണ്ടി ഇറക്കിവിട്ട മലയാള സിനിമകളെ തിരിച്ചുകൊണ്ടുവരണ്ടേ...?

  പുലിയുടെ വരവ് നേരിയ തോതിലെങ്കിലും കഴിഞ്ഞ രണ്ട്് ദിവസമായി എന്നു നിന്റെ മൊയ്തീനെയും ബാധിച്ചിട്ടുണ്ട്. തലസ്ഥാനത്തെ തിയേറ്ററുകളിലൊക്കെ 'പുലി' ക്കളിയായിരുന്നത്രെ ഈ ദിവസങ്ങളില്‍. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ മികച്ച അഭിപ്രായം തേടി പ്രദര്‍ശനം തുടരുമ്പോഴാണ് പുലി ഇറങ്ങിയത്.

  കോഹിനൂര്‍

  പുലിയ്ക്ക് വേണ്ടി ഇറക്കിവിട്ട മലയാള സിനിമകളെ തിരിച്ചുകൊണ്ടുവരണ്ടേ...?

  ആസിഫ് അലിയും അപര്‍ണ വിനോദും താരജോഡികളായെത്തിയ വിനയ് ഗോവിന്ദിന്റെ കോഹിനൂറും മോശമല്ലാത്ത അഭിപ്രായമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും നേടിയത്. പുലിയുടെ വരവ് കോഹിനൂറിനെ കാര്യമായി ബാധിച്ചു.

  ലൈഫ് ഓഫ് ജോസൂട്ടി

  പുലിയ്ക്ക് വേണ്ടി ഇറക്കിവിട്ട മലയാള സിനിമകളെ തിരിച്ചുകൊണ്ടുവരണ്ടേ...?

  പുലിയുടെ വരവ് വിപരീതമായി ബാധിച്ച മറ്റൊരു മലയാള സിനിമയാണ് ജീത്തു ജോസഫ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി. ജീവിതത്തിന്റെ നനവ് തൊട്ട ചിത്രത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്.

  ഉറുമ്പുകള്‍ ഉറങ്ങാറില്ല

  പുലിയ്ക്ക് വേണ്ടി ഇറക്കിവിട്ട മലയാള സിനിമകളെ തിരിച്ചുകൊണ്ടുവരണ്ടേ...?

  ജിജു അശോകനാണ് ഉരുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രം സംവിധാനം ചെയ്തത്. ചെമ്പന്‍ വിനോദും വിനയ് ഫോര്‍ട്ടും അനന്യയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് പുലിയുടെ റിലീസ് ആയപ്പോഴേക്കും ഷോകള്‍ കുറഞ്ഞു

  ഐന്‍

  പുലിയ്ക്ക് വേണ്ടി ഇറക്കിവിട്ട മലയാള സിനിമകളെ തിരിച്ചുകൊണ്ടുവരണ്ടേ...?

  ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ഐന് ആകെക്കൂടെ കിട്ടയത് കേരളത്തിലെ മൂന്ന് സര്‍ക്കാര്‍ തിയേറ്ററുകളാണ്. പുലിയുടെ വരവ് പ്രമാണിച്ച് അതില്‍ രണ്ട് തിയേറ്ററുകളില്‍ നിന്ന് ചിത്രം എടുത്തുമാറ്റി.

  English summary
  Should get back Malayalam films which expelled for Vijay's Puli
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X