twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശരിയ്ക്കും സർവം താളമയം തന്നെ!! ജിവി പ്രകാശിനോടൊപ്പം അപർണ്ണ തകർത്തു, ആദ്യ പ്രതികരണമിങ്ങനെ...

    അപർണ്ണ ബാലമുരളിയെ കൂടാതെ മലയാളി താരങ്ങളായ നെടുമുടി വേണു, വിനീത് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്

    |

    18 വർഷങ്ങൾക്ക് ശേഷം പ്രശസ്ത്ര സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സർവം താളമയം. സംഗീതത്തിന് പ്രധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം ഇന്ന് പ്രദർശനത്തിനെത്തിയിരിക്കുകയാണ്. ജിവി പ്രകാശ് നായകനാകുന്ന ചിത്രത്തിൽ മലയാളി പ്രേക്ഷകരുടെ പ്രിയനായിക അപർണ്ണ ബാലമുരളിയാണ് നായികയായി എത്തുന്നത്.

     sarvvam thalamayam

    ടൊവീനോ പ്രശസ്തിക്ക് വേണ്ടി വെള്ളപ്പൊക്കം ഉണ്ടാക്കി!! താരത്തെ ട്രോളി പിഷാരടി, കാണൂടൊവീനോ പ്രശസ്തിക്ക് വേണ്ടി വെള്ളപ്പൊക്കം ഉണ്ടാക്കി!! താരത്തെ ട്രോളി പിഷാരടി, കാണൂ

    അപർണ്ണ ബാലമുരളിയെ കൂടാതെ മലയാളി താരങ്ങളായ നെടുമുടി വേണു, വിനീത് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. രവി യാദവ് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത് എആർ റഹ്മാനാണ്. 2000 ൽ മമ്മൂട്ടി, ഐശ്വര്യ റായ്, തമ്പു, അജിത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം ചെയ്ത കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മികച്ച പ്രതീക്ഷയോടെയാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

    പോത്തേട്ടൻ ബ്രില്ലൻസിനെ വാഴ്ത്തി ബോളിവുഡ്!! ഇതിനെക്കാൾ ഒരു മികച്ച ചിത്രം കാണിക്കൂ...പോത്തേട്ടൻ ബ്രില്ലൻസിനെ വാഴ്ത്തി ബോളിവുഡ്!! ഇതിനെക്കാൾ ഒരു മികച്ച ചിത്രം കാണിക്കൂ...

     ശരിയ്ക്കും താളം മയം തന്നെ

    ശരിയ്ക്കും താളം മയം തന്നെ

    പേര് പോലെ തന്നെയാണ് ചിത്രവും. സംഗീതവുമായി അടുത്ത് നിൽക്കുന്ന ചിത്രമാണിത്. സംഗീതത്തിനോടൊപ്പം വ്യക്തമായ രാഷ്ട്രീയവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ദലിത് വിഭാഗത്തിൽപ്പെട്ട പീറ്റർ എന്ന യുവാവ് വാദ്യോപകരണങ്ങളുടെ താൽപര്യം മൂലം മൃദംഗം പഠിക്കാൻ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. സവർണ്ണ മേധാവിത്വമുളള സമൂഹത്തിൽ ഒരു ദലിതൻ കടന്നു വരുമ്പോൾ അയാൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.

     മികച്ച പ്രതികരണം

    മികച്ച പ്രതികരണം

    19 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജീവ് മേനോൻ സിനിമ മേഖലയിലേയ്ക്ക് കടന്നു വരുന്നത്. മികച്ച രണ്ടാം വരവായിരുന്നു. മികച്ച പ്രോക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രങ്ങൾ പോലെ തന്നെ ഈ ചിത്രവും സൂപ്പർ ഹിറ്റാകുമെന്നാണ് പ്രേക്ഷക പ്രതികരണം.

     എആർ റഹ്മാമന്റെ സംഗീതം

    എആർ റഹ്മാമന്റെ സംഗീതം

    രാജീവ് മേനോൻ ചിത്രങ്ങളിലെ മറ്റൊരു ഹൈലൈറ്റാണ് എആർ റഹ്മാൻ സംഗീതം. ഇക്കുറിയും പ്രേക്ഷകരെ സംഗീതത്തിന്റെ മറ്റൊരു ലോകത്ത് ചിത്രം കൊണ്ടെത്തിക്കുകയായിരുന്നു. റഹ്മാൻ സംഗീതം ചിത്രത്തിന്റെ ഭംഗി കുറച്ചു കൂടി വർധിപ്പിച്ചു. ചിത്രം പുറത്തിറങ്ങും മുൻപ് റിലീസ് ചെയ്ത പാട്ടിന്റെ ലിറിക്കൽ വീഡിയോ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

     മലായളി സാന്നിധ്യം

    മലായളി സാന്നിധ്യം

    ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് മലയാളി സാന്നിധ്യമായിരുന്നു. അപർണ്ണ ബാലമുരളി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൂടാതെ ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാണ് നെടുമുടി വേണുവും വിനീതും അവരിപ്പിച്ചിരിക്കുന്നത്.പാലക്കാട് വെമ്പു അയ്യര്‍ എന്ന മൃദംഗ വിദ്വാന്‍റെ കഥാപാത്രമാണ് നെടുമുടി വേണു അവതരിപ്പിക്കുന്നത്. വെമ്പു അയ്യരുടെ കീഴില്‍ മൃദംഗം അഭ്യസിക്കാന്‍ പല വഴികളും നോക്കുന്ന കഥാപാത്രമാണ് പീറ്റര്‍. വെമ്പു അയ്യരുടെ പ്രധാന ശിഷ്യനായ മണി അയ്യരുടെ കഥാപാത്രത്തിൽ വിനീതും തിളങ്ങിയിട്ടുണ്ട്.

    English summary
    Showtimes for Sarvam Thaala Mayam audiece response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X