twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനും ഫ്രാന്‍സിസും അങ്ങനെയാണെന്ന് ശ്രുതി രാമചന്ദ്രന്‍, ആ സിനിമയ്ക്ക് പ്രചോദനം ഞങ്ങളുടെ ജീവിതം

    |

    മലയാളത്തിലൂടെ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ സ്വന്തം താരമായി മാറിയവരിലൊരാളാണ് ശ്രുതി രാമചന്ദ്രന്‍. ഇത്തവണ മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ശ്രുതിയായിരുന്നു. കമല എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന് പുരസ്‌കാരം ലഭിച്ചത്. സണ്‍ഡേ ഹോളിഡേയിലെ തേപ്പുകാരിയെ അവതരിപ്പിച്ചതോടെയായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. ശ്രുതിയും ഭര്‍ത്താവ് ഫ്രാന്‍സിസും ചേര്‍ന്നാണ് ഇളമൈ ഇതോ ഇതോയെന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

    ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അപ്രതീക്ഷിതമായാണ് താനും എഴുത്തില്‍ പങ്കാളിയായതെന്ന് ശ്രുതി പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. തങ്ങള്‍ ഇരുവരും ചേര്‍ന്ന് തിരക്കഥയൊരുക്കിയെന്നറിഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. ഈ സമയത്താണ് ഒരുമിച്ച് സിനിമയില്‍ പ്രവര്‍ത്തിക്കാനാവുമെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞതെന്ന് താരം പറയുന്നു.

    കഥ എഴുതിയത്

    കഥ എഴുതിയത്

    എനിക്കും ഫ്രാൻസിസിനും 13 വർഷമായി പരസ്പരം അറിയാം. പക്ഷേ, ഞങ്ങളുടെ റോളുകൾ എപ്പോഴും വ്യത്യസ്തമായിരുന്നു. ഞാൻ അഭിനേതാവാണെങ്കിൽ ഫ്രാൻസിസ് എഴുത്തുകാരൻ. ഇപ്പോൾ ഞങ്ങളുടെ റോളുകൾ ഒന്നായി. സിനിമ ആമസോൺ പ്രൈമിൽ കണ്ട് അവസാനം ക്രെഡിറ്റിൽ ഞങ്ങളുടെ പേര് എഴുതിക്കാണിച്ചപ്പോൾ മനസ്സ് നിറഞ്ഞു. ആ അനുഭവം പറയാൻ വേറൊരു വാക്ക് എനിക്ക് അറിയില്ല. കാര്യം കഥയെഴുതിയത് ഞങ്ങളാണ്.

    അറിയില്ലായിരുന്നു

    അറിയില്ലായിരുന്നു

    ഇത് എഴുതിയത് ഞങ്ങൾ ഒരുമിച്ചാണെന്ന് പലർക്കും അറിയില്ലായിരുന്നു. അതു പലർക്കും വലിയ സർപ്രൈസ് ആയി. ഞാനും ഫ്രാൻസിസും വർക്ക് ചെയ്യുമ്പോൾ വളരെ ഓർഗാനിക് ആണ്. ഒരു ഐഡിയ ഞാൻ പറഞ്ഞാൽ ഫ്രാൻസിസ് അതു വികസിപ്പിക്കും. തിരിച്ചും അങ്ങനെ തന്നെ. പ്രഫഷനലി ഫ്രാൻസിസ് ഒരു എഴുത്തുകാരനാണ്. എന്തു വർക്ക് ആകും, എന്തു നടക്കില്ല എന്നതു സംബന്ധിച്ച് ഫ്രാൻസിസിന് കൃത്യമായ ധാരണയുണ്ടെന്നും ശ്രുതി പറയുന്നു.

    അന്വേഷണത്തിന്  ശേഷം

    അന്വേഷണത്തിന് ശേഷം

    ഫ്രാൻസിസും സുധ മാഡവും വേറൊരു പ്രൊജക്ടിന്റെ ചർച്ചകളിൽ ആയിരുന്നു. അപ്പോഴാണ് ആമസോണിന്റെ ഓഫർ എത്തിയത്. പ്രണയം, പ്രതീക്ഷ തുടങ്ങിയ ആശയങ്ങൾ പങ്കുവയ്ക്കുന്ന കഥയാണ് അവർക്ക് വേണ്ടിയിരുന്നത്. ഞാനും ഫ്രാൻസിസും അപ്പോൾ 'അന്വേഷണം' എന്ന സിനിമയുടെ ഹാങ്ങോവറിലായിരുന്നു. അത് അൽപം ഡാർക്ക് മൂവി ആയിരുന്നല്ലോ. അതിൽ നിന്നൊന്ന് മാറണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഈ സിനിമ എഴുതിയത്.

    ഒന്നിച്ച് പ്രവര്‍ത്തിക്കാനാവും

    ഒന്നിച്ച് പ്രവര്‍ത്തിക്കാനാവും

    ഒരു സ്ക്രിപ്റ്റ് പൂർത്തിയായാലും ഷൂട്ടിങ്ങിനു മുൻപ് അതിൽ ചെറിയ മാറ്റങ്ങൾ വരുമല്ലോ. അങ്ങനെ ഇരുന്ന് ഫ്രാൻസിസും ഞാനും ആശയങ്ങൾ രൂപീകരിച്ചപ്പോഴാണ് നമുക്ക് ഒന്നിച്ച് വർക്ക് ചെയ്യാൻ പറ്റുമെന്ന് തിരിച്ചറിഞ്ഞത്. ഭാര്യയും ഭർത്താവാണെന്നു പറഞ്ഞാലും ഒരുമിച്ച് വർക്ക് ചെയ്യുമ്പോൾ ചിലപ്പോൾ അടിച്ചു പിരിയും. 'അന്വേഷണം' നൽകിയ തിരിച്ചറിവായിരുന്നു ഞങ്ങൾക്കൊരുമിച്ച് വർക്ക് ചെയ്യാൻ പറ്റും എന്നത്.

    കല്യാണിയും കാളിദാസും

    കല്യാണിയും കാളിദാസും

    പ്രണയിക്കുമ്പോൾ നമുക്ക് എപ്പോഴും ചെറുപ്പമാണ് എന്നാണ് സിനിമ പറയുന്നത്. പ്രണയത്തിന്റെ വൈകാരിക നിമിഷങ്ങളിലാണ് കല്യാണിയും കാളിദാസും പ്രത്യക്ഷപ്പെടുന്നത്. ആ കഥാപാത്രങ്ങൾ റിയാലിറ്റിയിലേക്ക് എത്തുമ്പോൾ ജയറാമും ഉർവശിയും വരുന്നു. ഈ കാസ്റ്റിങ്ങിന്റെ ക്രെഡിറ്റ് സംവിധായികയ്ക്കാണ്. ഇത്തരത്തിലൊരു ആശയം ചർച്ചകളിലൂടെ പരുവപ്പെട്ടതാണ്.

    Recommended Video

    Best Actor Suraj Venjaramoodu response | FilmiBeat Malayalam
    ഞങ്ങളുടെ ജീവിതം

    ഞങ്ങളുടെ ജീവിതം

    ഈ സിനിമയിലെ പല സീനുകൾക്കും പ്രചോദനം ഞങ്ങളുടെ തന്നെ ജീവിതമാണ്. വീട്ടിൽ ഞാനാണ് ടവൽ ബെഡിലിടുന്നത്. ഫ്രാൻസിസ് ആണ് ഫ്രിഡ്ജിൽ സ്പൂൺ വയ്ക്കുന്നത്. അങ്ങനെ കുറെ ചെറിയ കാര്യങ്ങളുണ്ട്. അക്കാര്യത്തിൽ ഫ്രാൻസിസിന്റെ ബ്രില്ല്യൻസ് ശരിക്കും വർക്ക് ചെയ്തിട്ടുണ്ട്. പരസ്യമേഖലയിലാണ് ഫ്രാൻസിസ് വർക്ക് ചെയ്യുന്നത്. നിശ്ചിതസമയത്തിനുള്ളിൽ ഒരു കഥ മൊത്തം പറയുന്ന ടെക്നിക് ഫ്രാൻസിസിന് നന്നായി അറിയാമെന്നും ശ്രുതി രാമചന്ദ്രന്‍ പറയുന്നു.

    English summary
    Shruti Ramachandran about her working experience with husband Francis Thomas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X