For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവം ഷൂട്ട് ചെയ്തതാണ് ക്രേസിയായി ചെയ്തത്; ചോദ്യം ഇഷ്ടപ്പെടാതെ പരിപാടിയിൽ നിന്ന് നടി ശ്വേത മേനോൻ ഇറങ്ങി പോയി

  |

  മലയാളത്തിലെ ഹോട്ട് നായിക എന്ന് പലരും വിശേഷിപ്പിക്കാറുള്ള നടിയാണ് ശ്വേത മേനോന്‍. ശക്തമായ അഭിപ്രായം പറഞ്ഞും മറ്റുമായി നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. ഇപ്പോള്‍ സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായി പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് താരം.

  അടുത്തിടെ ജീവ ജോസഫ് അവതാരകനായിട്ടെത്തുന്ന ക്രേസി സ്റ്റാര്‍സ് വിത്ത് ജീവ എന്ന പരിപാടിയില്‍ ശ്വേത എത്തിയിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ക്രേസിയായിട്ടുള്ള ചോദ്യങ്ങളാണ് ജീവ ചോദിക്കുന്നത്. എന്നാല്‍ പരിപാടിയുടെ ഇടയില്‍ നടി ഇറങ്ങി പോവുന്നതാണ് പുതിയ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. വിശദമായി വായിക്കാം...

  ജീവിതത്തില്‍ ഏറ്റവും ക്രേസിയായി ചെയ്തിട്ടുള്ളത് എന്താണെന്നാണ് ജീവ ചോദിച്ചത്..

  'എല്ലാവര്‍ക്കും അറിയുന്നത് പോലെ സ്വന്തം പ്രസവം ചിത്രീകരിച്ചതാണെന്ന്' ശ്വേത മറുപടിയായി പറഞ്ഞു. ഇനി അടുത്ത പ്രസവത്തിന് നോക്കാമെന്ന് കൂടി നടി കൂട്ടിച്ചേര്‍ത്തു. ഇത്രയും വിവാദങ്ങളൊക്കെ സൃഷ്ടിച്ചത് കൊണ്ട് ഇനിയും പ്രസവം ഷൂട്ട് ചെയ്യാന്‍ പേടിയുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നാണ് നടി പറയുന്നത്. 'ആ സമയത്ത് നമുക്ക് ബോധം ഒന്നും ഉണ്ടാവില്ലല്ലോ' എന്നായിരുന്നു തമാശരൂപേണ ശ്വേത പറഞ്ഞത്.

  Also Read: പാകിസ്താന്‍ നടനുമായി അമീഷ പട്ടേല്‍ പ്രണയത്തിലാണോ? ഇമ്രാന്റെ കൂടെയുള്ള വീഡിയോയുമായി നടി

  ശ്വേതയെ കുറിച്ച് കേട്ടതില്‍ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഗോസിപ്പ് ഏതാണ്?

  എന്നെ കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. സല്‍മാന്‍ ഖാനുമായി പ്രണയത്തിലാണെന്ന് മുന്‍പ് വാര്‍ത്ത വന്നിട്ടുണ്ട്. മലയാളത്തിലേക്ക് വരികയാണെങ്കില്‍ എല്ലാ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ എന്റെ വിവാഹമോചനം നടക്കാറുണ്ട്. ചില സമയത്ത് ഞാന്‍ ആത്മഹത്യ ചെയ്യാറുണ്ട്. വൃദ്ധസദനത്തിലാണ് ഞാനെന്നും വാര്‍ത്ത വന്നിട്ടുണ്ടെന്നും ശ്വേത പറയുന്നു.

  Also Read: എന്നെ പോലൊരു നടനെ വിവാഹം കഴിക്കുമോ? സൗന്ദര്യ മത്സരത്തില്‍ പ്രിയങ്ക ചോപ്രയെ കുഴപ്പിച്ച ഷാരൂഖിന്റെ ചോദ്യമിങ്ങനെ

  നടി എന്ന ലേബലും പ്രശസ്തിയും മറ്റെന്തെങ്കിലും കാര്യം നേടിയെടുക്കാന്‍ ഉപയോഗിച്ചിട്ടുണ്ടോ?

  തീര്‍ച്ചയായും, എല്ലാത്തിനും ഉപയോഗിക്കാറുണ്ട്. എവിടെലും പോയി ക്യൂ നില്‍ക്കേണ്ട സാഹചര്യം വന്നാല്‍ ഞാന്‍ ശ്വേത മേനോനാണെന്ന് പറഞ്ഞ് മുന്നോട്ട് വരും. അമ്പലത്തില്‍ പോവുമ്പോഴും അങ്ങനെയാണ്. ആ പേര് യൂസ് ചെയ്യാറുണ്ടെങ്കിലും അബ്യൂസ് ചെയ്യാറില്ലെന്ന് നടി വ്യക്തമാക്കുന്നു. വോട്ട് ചെയ്യാന്‍ പോവുമ്പോള്‍ മാത്രം ഞാനിത് ഉപയോഗിക്കാറില്ല. കാരണം എല്ലാവര്‍ക്കും ഒരുപോലെയുള്ള കാര്യമാണെന്ന് ശ്വേത പറഞ്ഞു.

  Also Read: ചെറുപ്പത്തിലെ ഭീകരമായി ഇതനുഭവിച്ചു; മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് എന്നീ കമന്റുകളോട് നടി ഗ്രേസ് ആന്റണി പറയുന്നത്

  ഏറ്റവും ഹോട്ട് നടനായി ശ്വേതയ്ക്ക് തോന്നിയത് അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുമാണ്.

  ഇനി രതി നിർവേദത്തിന് ഇനിയൊരു ഭാഗം വന്നാൽ ആരെ നായകനാക്കും എന്ന ചോദ്യത്തിന് ശ്വേത ജീവയോട് ദേഷ്യപ്പെട്ടിരുന്നു. ആ സിനിമ കാണാതെ അതിനെ പറ്റി ചോദ്യം ചോദിച്ചതിനെതിരെയാണ് നടി സംസാരിച്ചത്. ഇനിയും ഇതുപോലെയുള്ള മണ്ടൻ ചോദ്യം ചോദിച്ചാൽ ഞാൻ ഇറങ്ങി പോവുമെന്ന് തന്നെ നടി പറഞ്ഞു.

  ശേഷം മലയാളത്തിലെ ചില വാക്കുകൾ ഇംഗ്ലീഷാക്കി പറയാനാണ് ജീവ ആവശ്യപ്പെട്ടത്. മലയാളം അറിയാത്ത ശ്വേതയോട് കടുപ്പമുള്ള മലയാളം വാക്കുകൾ ചോദിച്ചതോടെ നടി ദേഷ്യപ്പെട്ടു. ഞാനൊരു മലയാളി അല്ലെന്നും എനിക്ക് മലയാളം അറിയില്ലെന്നും പറഞ്ഞ് നടി ഇറങ്ങി പോയി. ഇതോടെ ജീവ കരച്ചിലിൻ്റെ വക്കിലെത്തി. ഒടുവിൽ ജീവയെ പറ്റിക്കാനായി നടത്തിയ നാടകമാണെന്ന് ശ്വേത തന്നെ പറഞ്ഞതോടെയാണ് ഈ സീൻ അവസാനിച്ചത്.

  വീഡിയോ കാണാം

  English summary
  Shweta Menon Opens Up About Her Delivery Shooting And Crazy Things
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X