»   » മേക്ക് ഓവര്‍ കൊണ്ട് ഞെട്ടിച്ച് മലയാളത്തിന്റെ പ്രിയ നടി! ആരെങ്കിലും വിശ്വസിക്കുമോ ഇതൊരു നടിയാണെന്ന്?

മേക്ക് ഓവര്‍ കൊണ്ട് ഞെട്ടിച്ച് മലയാളത്തിന്റെ പ്രിയ നടി! ആരെങ്കിലും വിശ്വസിക്കുമോ ഇതൊരു നടിയാണെന്ന്?

Posted By: Teresa John
Subscribe to Filmibeat Malayalam

സിനിമയ്ക്ക് വേണ്ടി വേഷം മാറുന്നുണ്ടെങ്കിലും ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത തരത്തില്‍ മേക്ക് ഓവര്‍ നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടി ശ്വേത മേനോന്‍. മുമ്പ് നടി ആണ്‍ വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ഇത്രയും വലിയ മാറ്റം ഉണ്ടാവുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.

കഴിഞ്ഞ ദിവസമാണ് ശ്വേതയുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത് വന്നത്. ശേഷം ഇതൊരു നടിയാണെന്നും ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ? എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നവല്‍ എന്ന ജുവല്‍ എന്ന സിനിമയിലെ ശ്വേത മേനോന്റെ ലുക്കായിരുന്നു പുറത്ത് വന്നിരുന്നത്.

മേക്ക് ഓവര്‍


പുതിയ സിനിമയ്ക്ക് വേണ്ടി മേക്ക് ഓവര്‍ നടത്തി ഞെട്ടിച്ചിരിക്കുന്നത് നടി ശ്വേത മേനോനാണ്. ഒറ്റ നോട്ടത്തില്‍ നോക്കിയാലും നന്നായി നോക്കിയാല്‍ പോലും ആര്‍ക്കും മനസിലാവില്ലായിരുന്നു.

ആണ്‍ വേഷം

അടുത്ത സിനിമയില്‍ ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ശേഷം സിനിമ റിലീസ് ചെയ്തിരുന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ശ്വേതയുടെ ലുക്ക് ഇപ്പോഴാണ് പുറത്ത് വന്നത്.

നവല്‍ എന്ന ജുവല്‍

ശ്വേത മേനോന്‍ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് നവല്‍ എന്ന ജുവല്‍. രഞ്ജിലാല്‍ ദാമോദരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇറാനി നടിയും


ചിത്രത്തില്‍ ശ്വേത മേനോന്റെ മകളുടെ വേഷത്തില്‍ ഇറാനി നടിയായ റീം കദേം ആണ് അഭിനയിക്കുന്നത്. നടിയാണ് ജുവല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇരട്ട കഥാപാത്രം

ചിത്രത്തില്‍ സാഹചര്യങ്ങള്‍ കൊണ്ട് ശ്വേത മേനോന് രണ്ട് കഥാപാത്രങ്ങളാവേണ്ടി വരികയാണ്. ഒപ്പം ഹിന്ദി നടനായ ആദില്‍ ഹുസൈന്‍ ഇറാനിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെ വേഷത്തിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വീഡിയോ സോംഗ്

ചിത്രത്തിലെ വീഡിയോ സോംഗ് പുറത്ത് വന്നിരുന്നു. അതില്‍ ശ്വേതയുടെ കഥാപാത്രം എന്തിനാണ് വേഷം മാറുന്നതെന്ന് വ്യക്തമായി കാണിച്ചിരിക്കുകയാണ്.

English summary
Shweta Menon's Look in Naval Enna Jewel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam