twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫേസ്ബുക്ക് തെറി വിളി പേടിയാണ്! പുരുഷാധിപത്യം സിനിമയ്ക്ക് അകത്തും പുറത്തുമുണ്ടെന്ന് ശ്യാം പുഷ്‌കരന്‍

    |

    ഇന്ന് മലയാളികള്‍ ഏറ്റവുമധികം ആരാധിക്കുന്ന തിരക്കഥാകൃത്തുകളില്‍ ഒരാളാണ് ശ്യാം പുഷ്‌കരന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഇപ്പോള്‍ കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി ശ്യാം പുഷകരന്റെ തിരക്കഥയിലെത്തിയ സിനിമകളെല്ലാം നൂറ് ശതമാനം വിജയം നേടിയവയായിരുന്നു. എന്നാല്‍ തന്റെ സിനിമ ടിവി യില്‍ കണ്ടാല്‍ എഴുന്നേറ്റ് ഓടാറുണ്ടെന്ന് പറയുകയാണ് ശ്യാം പുഷ്‌കരനിപ്പോള്‍.

    മനോരമ യുവ ആലപ്പുഴയില്‍ സംഘടിപ്പിച്ച തിരക്കഥാ സംഭാഷണത്തില് ആയിരുന്നു ശ്യാമിന്റെ തുറന്ന് പറച്ചില്‍. ചില ഹിറ്റ് സിനിമകള്‍ കാണുമ്പോള്‍ അത് എഴുതാന്‍ പറ്റിയില്ലല്ലോ എന്ന് വിഷമം തോന്നും. 1983, സ്റ്റീവ് ലോപ്പസ് തുടങ്ങിയവയൊക്കെ ഞാന്‍ എഴുതിയെങ്കില്‍ കൂടുതല്‍ തകര്‍ത്തേനെ. എന്നാണ് എന്റെ ശക്തവും വിനീതവുമായ അഭിപ്രായം.

    shyam-pushkaran

    പുരുഷാധിപത്യം സിനിമയ്ക്ക് അകത്തും പുറത്തുമുണ്ട്. മീ ടൂവിനെ ഗൗരമായിട്ടാണ് കാണുന്നതെന്നും ഡബ്ല്യൂസിസി അക്കാര്യത്തില്‍ നാഴികകല്ലാണെന്നും ശ്യാം പുഷ്‌കരന്‍ പറയുന്നു. വിവാദങ്ങള്‍ കുറച്ച് മാത്രമേ എന്നെ ബാധിച്ചിട്ടുള്ളു. വിവാദങ്ങളെ പേടിയാണ്. തകര്‍ന്ന് പോകും. അപ്പോള്‍ ഫേസ്ബുക്ക് അക്കൗണ്ടുകളോക്കെ ഡിലീറ്റ് ചെയ്യും. വര്‍ഷങ്ങളായി എന്ത് പോസ്റ്റ് ചെയ്താലും തെറി കേള്‍ക്കുന്നവരെ ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നും.

    ഇന്റര്‍വ്യൂ ഒന്നും അധികം കൊടുക്കേണ്ടെന്നാണ് ദിലീഷ് പോത്തനെ പോലെയുള്ള സുഹൃത്തുക്കള്‍ പറയാറുള്ളത്. ഞാനെന്തെങ്കിലും പറയും. ആളുകള്‍ ഫേസ്ബുക്കില്‍ പൊങ്കാലയിടും. അടുത്തിടെ എനിക്കെതിരെ പൊങ്കാല പൊട്ടിപുറപ്പെട്ട കാര്യം താനറിയുന്നത് വീടിനടുത്തുള്ള ക്ഷേത്രത്തിലെ പൊങ്കാല ഉദ്ഘാടനം ചെയ്യുന്നതിനിടെയാണെന്നും ശ്യാം പറയുന്നു.

    English summary
    Shyam Pushkaran talks about his movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X