twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോഹിതദാസിനോട് സംവിധാനം ചെയ്യരുതെന്ന് പറഞ്ഞിരുന്നു! കാരണം തുറന്നുപറഞ്ഞ് സിബി മലയില്‍

    By Prashant V R
    |

    മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള കൂട്ടുകെട്ടാണ് സിബി മലയില്‍-ലോഹിതദാസ് ടീം. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളെയെല്ലാം നായകന്മാരാക്കി ഈ കൂട്ടുകെട്ടില്‍ സിനിമകള്‍ വന്നിരുന്നു. ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവരുടെ സിനിമകള്‍ക്ക് ലഭിക്കാറുളളത്. പത്തിലധികം ചിത്രങ്ങള്‍ സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

    1994ല്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം സാഗരം സാക്ഷിയാണ് ഈ കൂട്ടൂകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ലോഹിതദാസ് തിരക്കഥാകൃത്തില്‍ നിന്നും സംവിധായകനായി മാറിയപ്പോഴാണ് സിബി മലയിലിനൊപ്പമുളള സിനിമകള്‍ കുറഞ്ഞത്. സംവിധായകനായി മാറിയ ശേഷം ലോഹിതദാസ് സിബി മലയിലിന് തിരക്കഥകള്‍ എഴുതി നല്‍കിയിരുന്നില്ല.

    അതേസമയം പൂര്‍ണമായും

    അതേസമയം പൂര്‍ണമായും സംവിധാനത്തിലേക്ക് തിരിയുന്നത് നല്ല സൂചനയല്ല എന്ന് താന്‍ ലോഹിതദാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് സിബി മലയില്‍ പറയുന്നു. ഒരു സംവിധായകന്‍ എല്ലാ തിരക്കഥാകൃത്തുക്കളെയും അങ്ങനെ അന്ധമായി വിശ്വസിക്കണം എന്നില്ല. പക്ഷേ ലോഹിതദാസിനെ അങ്ങനെ വിശ്വസിക്കാന്‍ എനിക്ക് കഴിയും.

    Recommended Video

    ലോഹി ഒരു ഓർമ്മക്കുറിപ്പ് | FilmiBeat Malayalam
    കാരണം ലോഹിതദാസ്

    കാരണം ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് എന്റെ മുന്നില്‍ വന്ന് എന്റെയടുത്ത് ആദ്യത്തെ തിരക്കഥ പറയുമ്പോള്‍ തുടങ്ങി എന്നിലുണ്ടായ ഒരു വിശ്വാസമുണ്ട്. ആ വിശ്വാസത്തിന് ഒരു ഘട്ടത്തില്‍പ്പോലും കോട്ടം സംഭവിച്ചിട്ടില്ല. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ എനിക്ക് നൂറ് ശതമാനം വിശ്വാസ യോഗ്യമാണ്. അടിസ്ഥാനപരമായി ഞങ്ങള്‍ മനസ്സ് കൊണ്ട് അകന്നില്ല.

    ഒരുപക്ഷേ തൊഴില്‍പരമായി

    ഒരുപക്ഷേ തൊഴില്‍പരമായി വ്യത്യസ്തമായി അകന്നിരുന്നു. വേറെ സിനിമകള്‍ ചെയ്തിട്ടുണ്ടാകും. പക്ഷേ വ്യക്തി എന്ന നിലയില്‍ എന്നെ അറിയാവുന്ന ലോഹിതദാസിനും എനിക്ക് അറിയാവുന്ന ലോഹിതദാസിനും മനസ്സുകള്‍ക്കിടയില്‍ ഒരു അകല്‍ച്ച ഈ നിമിഷം വരെയും ഉണ്ടായില്ല എന്നത് ഞങ്ങള്‍ക്ക് മാത്രം അറിയാവുന്ന ഒരു കാര്യമാണ്.

    അദ്ദേഹം സംവിധാനത്തിലേക്ക്

    അദ്ദേഹം സംവിധാനത്തിലേക്ക് തിരിയരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതിന്റെ കാരണം ഇതായിരുന്നു. അന്ന് മെയിന്‍സ്ട്രീം മലയാള സിനിമയിലെ പ്രഥമ എഴുത്തുകാരനാണ് ലോഹിതദാസ്. ആ നിലയില്‍ നിന്ന് സംവിധാനത്തിലേക്ക് കടന്നുവരുമ്പോള്‍ അത് ഒരു പരാജയമായി മാറിയാല്‍ ഒരു രണ്ടാം നിരയിലേക്ക് വീണുപോകുമെന്ന സൂചന ഞാന്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു.

    പക്ഷേ ഭൂതക്കണ്ണാടിയുടെ

    പക്ഷേ ഭൂതക്കണ്ണാടിയുടെ കഥ പറഞ്ഞപ്പോള്‍ ഇത് ലോഹി തന്നെ ചെയ്യണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്ന് കരുതി ഇനി എഴുതുന്ന എല്ലാ സിനിമകളും സംവിധാനം ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ലോഹിക്ക് മുന്‍പില്‍ അന്ന് ഞാന്‍ ഉദാഹരണമായി പറഞ്ഞത് ശ്രീനിവാസനെയായിരുന്നു. സിബി മലയില്‍ പറഞ്ഞു. അതേസമയം സൈഗാള്‍ പാടുകയാണ് എന്ന ചിത്രമാണ് സംവിധായകന്റെതായി ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയത്. നിവേദ്യമാണ് ലോഹിതദാസിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം.

    Read more about: sibi malayil lohithadas
    English summary
    Sibi Malayil Opens Up About Lohithadas And Mammootty Starrer Bhoothakkannadi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X