twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കത്തി താഴെ ഇടടാ' കിരീടത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിച്ചത് വെല്ലുവിളികളോടെ! സിബി മലയില്‍ പറയുന്നു!!

    |

    മോഹന്‍ലാലിന്റെ കരിയറിലെ ഹിറ്റ് സിനിമയായിരുന്നു കീരിടം. സിനിമ കണ്ടിറിങ്ങിയ എല്ലാവരെയും സങ്കടക്കടലാക്കി മാറ്റുന്ന ക്ലൈമാക്‌സ് ആയിരുന്നു സിനിമയിലുള്ളത്. മോഹന്‍ലാലും തിലകനുമടക്കമുള്ള താരങ്ങള്‍ തകര്‍ത്തഭിനയിച്ച കീരിടം 1989 ലായിരുന്നു റിലീസിനെത്തിയത്. കീരിടം ഹിറ്റായതോടെ സിനിമയ്ക്ക് ചെങ്കോല്‍ എന്ന പേരില്‍ രണ്ടാം ഭാഗവും നിര്‍മ്മിച്ചിരുന്നു.

    കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ? താരപുത്രന്‍ കാളിദാസ് ജയറാമിന്റെ ഉത്തരമിങ്ങനെ!!കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ? താരപുത്രന്‍ കാളിദാസ് ജയറാമിന്റെ ഉത്തരമിങ്ങനെ!!

     സീതയിലെ ഇന്ദ്രനെ കൊല്ലാന്‍ പോവുന്നു? ഫ്‌ളവേഴ്‌സിന്റെ റേറ്റിംഗ് അവസാനിക്കുമെന്ന് ആരാധകര്‍! സത്യമിതോ? സീതയിലെ ഇന്ദ്രനെ കൊല്ലാന്‍ പോവുന്നു? ഫ്‌ളവേഴ്‌സിന്റെ റേറ്റിംഗ് അവസാനിക്കുമെന്ന് ആരാധകര്‍! സത്യമിതോ?

    ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടിലെത്തിയ കീരിടവും ചെങ്കോലും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാണ്. കീരിടത്തെ കുറിച്ച് സംവിധായകനായ സിബി മലയില്‍ ഒരുപാട് അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കീരിടത്തില്‍ അഭിനയിക്കാന്‍ തിലകന്‍ ആദ്യം സമ്മതിച്ചിരുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. ഒരു ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു സിബി മലയിലിന്റെ തുറന്ന് പറച്ചില്‍.

    കിരീടം

    കിരീടം

    ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയാണ് കിരീടം. 1989 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, തിലകന്‍, മുരളി, മോഹന്‍രാജ്, പാര്‍വ്വതി, ശ്രീനാഥ്, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ജഗദീഷ്, മണിയന്‍പിള്ള രാജു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാമുക്കോയ, ശങ്കരാടി, കവിയൂര്‍ പൊന്നമ്മ, ഫിലോമിന, എന്നിങ്ങനെ വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണി നിരന്നത്. പോലീസ് കോണ്‍സ്റ്റബിളായ അച്യുതന്‍ നായരുടെയും മകന്‍ സേതുമാധവന്റെയും കഥയാണ് കീരിടത്തിലൂടെ പറയുന്നത്. കീരിടത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരമാര്‍ശം ലഭിച്ചിരുന്നു.

    സിബി മലയില്‍ പറയുന്നതിങ്ങനെ..

    സിബി മലയില്‍ പറയുന്നതിങ്ങനെ..

    കഥ എഴുതി തീര്‍ന്നപ്പോള്‍ തന്നെ ഈ വേഷം തിലകന്‍ ചേട്ടന്‍ ചെയ്യണമെന്ന് തന്നെയായിരുന്നു ഞങ്ങളുടെ ആഗ്രഹം. ലാലിന്റെ ഡേറ്റ് കിട്ടി. അങ്ങനെ തിലകന്‍ ചേട്ടന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. അദ്ദേഹം ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. അയ്യോ ഞാന്‍ ഇല്ല, ഈ സമയത്ത് നിക്ക് രണ്ട് പടങ്ങളുണ്ട്. ചാണക്യനും വര്‍ണവും. അത് തിരുവനന്തപുരത്താണ്. നിങ്ങള്‍ അവിടെ ഷൂട്ട് ചെയ്യുകയാണെങ്കില്‍ ഞാന്‍ ചെയ്യാമെന്നും തിലകന്‍ ചേട്ടന്‍ പറഞ്ഞു.

     കീരിടത്തിന്റെ ഷൂട്ടിംഗ്

    കീരിടത്തിന്റെ ഷൂട്ടിംഗ്

    പാലക്കാട് നെന്മാറയിലായിരുന്നു കീരിടത്തിന്റെ ക്ലൈമാക്‌സിന്റെ ലൊക്കേഷന്‍ ഞാന്‍ കണ്ടിരുന്നത്. പാലക്കാടൊന്നും വരാന്‍ പറ്റില്ല. തിരുവനന്തപുരത്താണെങ്കില്‍ മാത്രം ചെയ്യാമെന്ന് തിലകന്‍ ചേട്ടന്‍ പറഞ്ഞു. അതു കൂടാതെ കമ്മിറ്റ് ചെയ്ത രണ്ട് സിനിമകള്‍ക്ക് ഇടയ്ക്ക് സമയം ഉണ്ടെങ്കില്‍ മാത്രമാണ് ഈ സിനിമയ്ക്ക് വേണ്ടി താന്‍ വരൂ എന്നും അദ്ദേഹം പറഞ്ഞു. അതിന് കുഴപ്പമില്ലെന്നും ചേട്ടനില്ലെങ്കില്‍ ഈ സിനിമ നടക്കില്ലെന്നുമായിരുന്നു ഞാന്‍ മറുപടിയായി പറഞ്ഞത്.

    തിലകന്‍ ചേട്ടന്‍ വരുന്നത്..

    തിലകന്‍ ചേട്ടന്‍ വരുന്നത്..

    അങ്ങനെ അദ്ദേഹം കഥ കേട്ടു, ഇഷ്ടമായി. സിനിമയുടെ ചിത്രീകരണം തുടങ്ങി. തിലകന്‍ ചേട്ടന്‍ ഇടയ്ക്ക് വരും. ഒരു മണിക്കൂര്‍ ഷൂട്ട് ചെയ്ത് മടങ്ങും. പക്ഷെ തിലകന്‍ ചേട്ടന്‍ ഈ സിനിമയ്ക്ക് വേണ്ടി വളരെ കമ്മിറ്റഡ് ആയി നിന്നു. മറ്റ് സിനിമകളുടെ സെറ്റില്‍ നിന്നും അദ്ദേഹം നേരത്തെ നത്‌നെ ലാന്‍ഡ് ഫോണില്‍ നിന്നും വിളിക്കും. ഒരു മണിക്കൂറിനുള്ളില്‍ ഫ്രീയാകും. വണ്ടി വേഗം വിട്ടോളു എന്ന് വിളിച്ച് പറയും. തിലകന്‍ ചേട്ടന്‍ ആ കഥാപാത്രം ചെയ്തിരുന്നില്ലെങ്കില്‍ കിരീടത്തിന്റെ ഗതി തന്നെ മാറിപ്പോയെനേ. ഇപ്പോള്‍ മിമിക്രിക്കാരൊക്കെ അനുകരിക്കുന്ന ഡയലോഗ് ഇല്ലേ. 'കത്തി താഴെയിടടാ' എന്നത്.

     തിലകന് വേണ്ടിയുള്ള കാത്തിരിപ്പ്

    തിലകന് വേണ്ടിയുള്ള കാത്തിരിപ്പ്

    ആ സീന്‍ ആദ്യം എടുക്കുമ്പോള്‍ തിലകന്‍ ചേട്ടന്‍ ഇല്ല. ആ ഫൈറ്റിന്റെ അവസാനമാണല്ലോ തിലകന്‍ ചേട്ടന്‍ വരുന്നത്. രാവിലെ മുതല്‍ മോഹന്‍ലാലും കീരിക്കാടന്‍ ജോസും തമ്മിലുള്ള ഫൈറ്റ് ആണ് ഷൂട്ട് ചെയ്യുന്നത്. വൈകിട്ട് മൂന്ന് മണിയായപ്പോള്‍ നിര്‍മാതാവിനെ വിളിച്ച് പറഞ്ഞു. ഉടന്‍ തന്നെ തിലകന്‍ ചേട്ടനെ എനിക്ക് കിട്ടണമെന്ന്. കിരീടം ഷൂട്ട് നടക്കുന്നത് ആര്യനാട് ആണ്. വര്‍ണത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് വഞ്ചിയൂരും. അന്ന് വിളിച്ച് പറയാന്‍ മൊബൈല്‍ ഫോണ്‍ ഒന്നുമില്ല. കിരീടം ഉണ്ണിയോട് ഞാന്‍ പറഞ്ഞു 'വണ്ടിയുമായി അവിടെ കിടന്നോളാന്‍'.

     ഒടുവില്‍ തീരുമാനം തിലകന്‍ ചേട്ടന്റെ ആയിരുന്നു..

    ഒടുവില്‍ തീരുമാനം തിലകന്‍ ചേട്ടന്റെ ആയിരുന്നു..

    അവിടെയാണെങ്കില്‍ തിലകന്‍ ചേട്ടന്‍ സെറ്റില്‍ നിന്നും വിടുന്നുമില്ല. വര്‍ക്ക് തീരാനുണ്ടെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. കിരീടത്തിന്റെ ഷൂട്ടിംഗ് അന്ന് തീരുകയുമാണ്. ഷൂട്ടിംഗ് നടക്കുന്ന കവലയുടെ അടുത്തുള്ള ഫോണ്‍ ബൂത്തിലാണ് വിളി വരുന്നത്. അതും നോക്കി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷണ്‍മുഖന്‍ അണ്ണന്‍ നില്‍ക്കും. അവിടെ നിന്നും കിരീടം ഉണ്ണി മറ്റൊരു ബൂത്തില്‍ വിളിക്കും. അവസാനം തിലകന്‍ ചേട്ടന്‍ അവരോട് പറഞ്ഞു. നിങ്ങള്‍ എന്നെ വിട്ടില്ലെങ്കില്‍ ഞാന്‍ പോകുമെന്ന്.

    25 ദിവസത്തെ ഷൂട്ടിംഗ്

    25 ദിവസത്തെ ഷൂട്ടിംഗ്

    അങ്ങനെ നാല് മണിയ്ക്ക് അദ്ദേഹം അവിടെ നിന്നും തിരിച്ചു. രണ്ട് വണ്ടിയാണ് തിലകന്‍ ചേട്ടനെ കൊണ്ട് വരാന്‍ വേണ്ടി വിട്ടത്. അഞ്ച് മണിയായപ്പോള്‍ സെറ്റിലെത്തി. ചെറിയ ചാറ്റല്‍ മഴയുണ്ട്. ആ രംഗത്തില്‍ നിങ്ങള്‍ക്കത് കാണാം. പെട്ടെന്ന് തന്നെ അടുത്തുള്ളൊരു വീട്ടില്‍ കയററി തിലകന്‍ ചേട്ടന് മേക്കപ്പിട്ടു. ശരിക്കും ആ സിനിമയുടെ അവസാന ഷോട്ട്, ടോപ്പ് ആംഗിളില്‍ നിന്നും എടുത്തത് ലൈറ്റ് ഇലല്ാതിരുന്നത് കൊണ്ടാണ്. പക്ഷെ അത് നന്നാകുകയും ചെയ്തു. അങ്ങനെയാണ് അതൊക്കെ തീര്‍ക്കുന്നത്. സിനിമയുടെ ഷൂട്ടിംഗിന് ആകെ എടുത്തത് 25 ദിവസമാണെന്നും സിബി മലയില്‍ പറയുന്നു.

    English summary
    Sibi Malayil talks about Mohanlal's Kireedam climax
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X