For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആകാശദൂത് ഹിറ്റായത് ഒരു തൂവാല കാരണം! 'പൊട്ടി പാളീസ്' ആയി നിന്ന സിനിമ വിജയിച്ചതിങ്ങനെ

  |

  മലയാള സിനിമയിലെ പ്രശസ്ത നിര്‍മാതാവും ഫിലിം ചേംബര്‍ മുന്‍ പ്രസിഡന്റുമായ രാജു മാത്യൂ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സെഞ്ച്വറി ഫിലിംസ് ഉടമ കൂടിയായ അദ്ദേഹം ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയിലൂടെയാണ് സെഞ്ച്വറി എന്ന പേരില്‍ നിര്‍മാണ കമ്പനിയുമായി എത്തുന്നത്. നിര്‍മാണത്തിനൊപ്പം ഒത്തിരി സിനിമകളും സെഞ്ച്വറി ഫിലിംസ് വിതരണത്തിന് എത്തിച്ചിരുന്നു.

  അതിലൊന്ന് മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് കുടുംബചിത്രം ആകാശദൂത് ആണ്. സിബി മലയില്‍ സംവിധാനം ചെയ്ത സിനിമ നൂറ്റിയമ്പത് ദിവസത്തോളം തിയറ്ററുകളില്‍ വിജയമായിരുന്നു. എന്നാല്‍ റിലീസിനെത്തി പതിനേഴ് ദിവസത്തോളം ആരും കേറിയിരുന്നില്ല. ഇവിടെ തുണയായത് രാജു മാത്യൂവിന്റെ ഇടപെടലായിരുന്നെന്ന് സിബി മലയില്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ രാജു മാത്യൂവിന്റെ വിയോഗത്തില്‍ ആകാശദൂതിന്റെ വിജയ രഹസ്യം വീണ്ടും തരംഗമാവുകയാണ്.

  ആകാശദൂത് ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്തി സിനിമയുടെ ലൊക്കേഷന്‍ നോക്കുവാനായി കാഞ്ഞങ്ങാട് പോയതായിരുന്നു. അന്നായിരുന്നു ആകാശദൂതിന്റെ റിലീസ്. അക്കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നതിനാല്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായം അറിയാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ നേരിട്ട് തിയറ്ററില്‍ പോവാന്‍ തീരുമാനിക്കുകയായിരുന്നു. വൈകുന്നേരം കണ്ണൂരിലെ കവിത തിയറ്ററില്‍ എത്തിയപ്പോള്‍ ഒരു മനുഷ്യന്‍ പോലുമില്ല. അവിടുത്തെ റപ്രസന്റിറ്റിവിനോട് ചോദിച്ചപ്പോള്‍ മാറ്റിനിക്ക് ഒരു 100 പേരുണ്ടായിരുന്നെന്ന് പറഞ്ഞു. ഫസ്റ്റ് ഷോയ്ക്ക് ആരുമില്ലേ എന്ന ചോദ്യത്തിന് 6.30 ന് പടം തുടങ്ങും അപ്പോള്‍ വരുമെന്നായിരുന്നു പറഞ്ഞിരുന്നത്. സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഉഗ്രന്‍ പടമാണെന്നും എല്ലാവരും കരച്ചിലായിരുന്നെന്നുമായിരുന്നു മറുപടി.

  അന്ന് രാത്രിയില്‍ ബംഗ്ലൂര്‍ക്ക് പോകുന്ന വഴി നിര്‍മാതാവിനെ വിളിക്കുമ്പോള്‍ അദ്ദേഹം കരച്ചിലായിരുന്നു. എല്ലാം പോയെന്നും ഒരിടത്ത് പോലും ആളില്ലെന്നും പറഞ്ഞു. നാളെ സിനിമ തിയറ്ററില്‍ നിന്നും മാറ്റുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. എനിക്ക് പേടിയൊന്നും തോന്നിയിരുന്നില്ല. സിനിമ ഓടുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നു. ഓരോ ഷോ കഴിയുമ്പോഴും ആള് കൂടും എന്ന് തന്നെ ഞാന്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. സുഹൃത്ത് കോക്കറോട് ചോദിച്ചപ്പോള്‍ മികച്ച പടമായിരുന്നെന്നാണ് മറുപടി ലഭിച്ചിരുന്നത്. സിനിമയുടെ രണ്ട് പാര്‍ട്ടനര്‍മാരോടും സിനിമ വിജയിക്കുമെന്നും പേടിക്കണ്ടെന്നും സിയാദ് പറഞ്ഞിരുന്നു. ബാംഗ്ലൂരില്‍ നിന്നും വീണ്ടും നിര്‍മാതാവിനെ വിളിച്ചപ്പോള്‍ കാര്യമായി മാറ്റാമെന്നും വന്നില്ലെന്നായിരുന്നു മറുപടി. പരസ്യം നിര്‍ത്തരുതെന്ന് പറഞ്ഞു.

  രണ്ട് ദിവസത്തിന് ശേഷം എറണാകുളത്ത് നിന്നും ഡിസ്ട്രിബ്യൂട്ടര്‍ സെഞ്ച്വറി രാജുവിനെയും നിര്‍മാതാക്കളെയും കണ്ടിരുന്നു. ഊ പടം വിട്ട് കളയരുതെന്നും ഇത് ഹിറ്റാകുന്ന പടമാണെന്നും പറഞ്ഞു. എന്നാല്‍ അവര്‍ക്ക് വിശ്വാസം തീരെ ഇല്ലായിരുന്നു. സിനിമയ്ക്ക് നല്ല അഭിപ്രായമാണെന്നും ആളുകള്‍ കരഞ്ഞോണ്ട് പോവുന്നുമുണ്ടായിരുന്നു. അക്കാലത്ത് മാരുതി കാര്‍ ഇറങ്ങി സമയമായിരുന്നു. ഒരു മത്സരം വെച്ച് മാരുതി കാര്‍ സമ്മാനമായി കൊടുക്കാമെന്നും തീരുമാനിച്ചിരുന്നു. ഒപ്പം തിയറ്ററില്‍ നിന്നും ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആകാശദൂത് എന്ന് പ്രിന്റ് ചെയ്ത തൂവാല കൂടി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

  ആളുകള്‍ സിനിമ കണ്ടിറങ്ങി വരുമ്പോള്‍ പറയുന്നത് കരഞ്ഞ് വല്ലാതായി പോയി എന്നായിരുന്നു. ആണുങ്ങള്‍ തൂവാല പോലുമില്ലാതെ കണ്ണ് തുടക്കുന്നത് കാഴ്ചയായിരുന്നു പിന്നെ കണ്ടത്. അങ്ങനെ ഈ തൂവാല കൊണ്ട് പുറത്തിറങ്ങുന്ന പെണ്ണുങ്ങള്‍ അടുത്ത ആളുകളോട് സിനിമയെ കുറിച്ച് പറഞ്ഞ് തുടങ്ങി. ഇന്നലെ ആകാശദൂത് എന്ന സിനിമയ്ക്ക് പോയി. കരഞ്ഞ് ഇടപാട് തീര്‍ന്നു. കര്‍ച്ചീഫ് തന്നിരുന്നത് കൊണ്ട് രക്ഷപ്പെട്ടു എന്നൊക്ക പറഞ്ഞ് തുടങ്ങി. അങ്ങനെ മൗത്ത് പബ്ലിസിറ്റി സിനിമയ്ക്ക് വലിയ പിന്തുണയായി. 17-ാമത്തെ ദിവസം കേരളത്തില്‍ ആകാശദൂത് ഹൗസ് ഫുള്‍ ആയി പ്രദര്‍ശനം നടത്തിയിരുന്നു. 150 ദിവസത്തോളം സിനിമ തിയറ്ററുകളില്‍ ഓടിയതിന് ശേഷമായിരുന്നു പോയത്. സിനിമ വിജയിപ്പിക്കാന്‍ വേണ്ടി സെഞ്ച്വറി രാജു അന്ന് ചെയ്ത തന്ത്രമയാിരുന്നു ഇതെന്നും സംവിധായകന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

  English summary
  Sibi Malayil Talks About Victory Of Akashadoothu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X