For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അതിന് മുമ്പ് ​ഗുഡ് മോണിം​ഗ് പോലും പറയാത്ത ​ഗീത; അഞ്ച് മിനുട്ട് കൊണ്ടാണ് ആ പ്രശ്നം പരിഹരിച്ചത്; പവർഫുൾ ലേഡി'

  |

  മലയാള സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി ആണ് ​ഗീത. ആന്ധ്രപ്രദേശ് സ്വദേശി ആയ ​ഗീതയ്ക്ക് മലയാളത്തിൽ വലിയ സ്വീകാര്യത ഒരു കാലത്ത് ഉണ്ടായിരുന്നു. പഞ്ചാ​ഗ്നി, ലാൽ സലാം, വാത്സല്യം തുടങ്ങിയ സിനിമകൾ വൻജന ശ്രദ്ധ നേടിയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ​ഗീതയ്ക്ക് മലയാളത്തിലാണ് നല്ല അവസരങ്ങൾ വന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ​ഗീത അഭിനയിച്ചിട്ടുണ്ട്.

  Also Read: 'ഉർവശിയെ വേണ്ടായെന്ന് അവർ പറഞ്ഞു, ഹീറോ ആരാണെന്ന് ഞാൻ ചോദിക്കാറില്ല, ആരുടേയും നിഴലിലല്ല'; ഉർവശി

  മലയാളത്തിൽ നടിക്ക് ലഭിച്ച സിനിമകൾ മിക്കതും ശ്രദ്ധിക്കപ്പെട്ടു. വൈശാലി, ആവനാഴി. അമൃതം​ഗമയ, ഒരു വടക്കൻ വീര​ഗാഥ, ലാൽ സലാം, അയ്യർ ദി ​ഗ്രേറ്റ്, ഇൻസ്പെക്ടർ ബൽറാം, സുഖമോ ദേവി, സായം സന്ധ്യ, ഋതുഭേദങ്ങൾ, തലസ്ഥാനം, അതിരാത്രങ്ങൾ ഏകലവ്യൻ തുടങ്ങിയ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്.

  ഇപ്പോഴിതാ ​ഗീതയെക്കുറിച്ച് സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നായർ സാബ് എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെ ഉണ്ടായ അനുഭവം ആണ് ​സിദ്ദിഖ് പങ്കുവെച്ചത്.

  Also Read: 'ദുൽഖറിനെ കാണാത്ത ദേഷ്യത്തിൽ അവൾ നിവിന്റെ മുഖത്തടിച്ചു, അന്ന് ഞാൻ ഒരുപാട് ടെൻഷനടിച്ചു'; അഞ്ജലി!

  'ഗീതയുടെ കൂടെ വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. നായർ സാബിൽ അഭിനയിക്കാൻ പോയി കശ്മീരിൽ നിന്നും തിരിച്ച് വരുമ്പോൾ എന്റെ ടിക്കറ്റ് മാത്രം ഓക്കെ അല്ല. അന്നീ തീവ്രവാദം ഒക്കെ വരുന്ന സമയം ആണ്'

  'മുകേഷും മണിയൻ പിള്ള രാജുവും വന്നിട്ട് പറഞ്ഞു ഇവിടെ വെച്ച് തീവ്രവാദികൾ വെടി വെച്ചാൽ ഏത് നമ്പറിൽ വിളിക്കണമെന്ന്. ഞാൻ പേടിച്ച് നിൽക്കുകയാണ്. എല്ലാവരും കൂടെ എന്നെ കളിയാക്കുന്നു. ഓരോരുത്തരും ടിക്കറ്റുമായി പോവുന്നു. ഞാൻ മാത്രം ഇങ്ങനെ നിൽക്കുന്നു'

  'ആ സിനിമയ്ക്ക് മുമ്പ് ​ഗീത എന്നോട് സംസാരിച്ചിട്ടില്ല. എപ്പോഴെങ്കിലും ​ഗുഡ് മോണിം​ഗ് പറഞ്ഞിട്ടുണ്ടോ എന്നെനിക്ക് സംശയം ആണ്. എന്നെ അവർ അറിയുക പോലുമില്ല. എന്ത് പറ്റി എന്ന് ​ഗീത ചോദിച്ചു. ഞാൻ പറഞ്ഞു ടിക്കറ്റ് ഓക്കെ അല്ലെന്ന്'

  'ഓക്കെ അല്ലെയാ, കൊട് എന്ന് പറഞ്ഞ് ശ്രീന​ഗർ എയർപോർട്ടിൽ പോയി എയർപോർട്ട് മാനേജരോട് സംസാരിച്ച് അഞ്ച് മിനുട്ട് കൊണ്ട് അത് ഓക്കെ അടിപ്പിച്ച് കൊണ്ട് വന്നു'

  അവർ വളരെ പവർഫുൾ ആയ സ്ത്രീ ആണ്. ഒരാളോട് എന്തെങ്കിലും കാര്യങ്ങൾ പ്രസന്റ് ചെയ്യാനൊക്കെ നല്ല മിടുക്കുള്ള ലേഡി ആണ്. ഉപ്പുകണ്ടം ബ്രദേഴ്സിൽ എന്റെ പെയർ ആയി അഭിനയിച്ചിട്ടുണ്ട്. വളരെ നല്ല അടുപ്പമാണ്. ഇപ്പോൾ അമേരിക്കയിൽ ആണ്. ഇടക്കാലത്ത് ഏതോ സിനിമയിൽ വന്നപ്പോഴും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, സിദ്ദിഖ് പറഞ്ഞതിങ്ങനെ. ചാനൽ കേരള ബോക്സ് ഓഫീസിനോടാണ് പ്രതികരണം.

  മമ്മൂട്ടി നായകൻ ആയെത്തിയ സിനിമ ആയിരുന്നു ​നായർ സാബ്. സുരേഷ് ​ഗോപി, മുകേഷ്, കുഞ്ചൻ തുടങ്ങി വൻ താര നിര സിനിമയിൽ അണി നിരന്നിരുന്നു. ​1989 ലാണ് സിനിമ പുറത്തിറങ്ങിയത്.

  എന്നാലും എന്റെളിയാ ആണ് സിദ്ദിഖിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് സിദ്ദിഖ്. സുരാജ് വെഞ്ഞാറമൂട്, ലെന, ​ഗായത്രി അരുൺ തുടങ്ങിയവരാണ് ,സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Read more about: geetha siddique
  English summary
  Siddique Open Up About His Friendship With Geetha; Shares A Memorable Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X