Don't Miss!
- News
കേരളത്തില്‍ ബിജെപിക്കിടമില്ലാത്തത് നികത്താന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു; ആഞ്ഞടിച്ച് സിപിഐ മുഖപത്രം
- Finance
വില കുതിക്കും മുമ്പെ നോക്കിവെച്ചോളൂ; ഉടന്‍ ബോണസ് ഓഹരി പ്രഖ്യാപിക്കുന്ന 5 കമ്പനികള്‍
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
- Travel
സുഹൃത്തുക്കള്‍ക്കൊപ്പം പോകാം ഇന്ത്യ കാണാന്‍... ആഘോഷമാക്കാം വാരാന്ത്യ യാത്രകള്‍
ചർച്ചയായ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് സിദ്ദിഖ് , താൻ ഉദ്ദേശിച്ചത് ഇതാണ്...
നടൻ സിദ്ദിഖിന്റെ ഫേസ് ബുക്ക് പോസ്റ്റ് സിനിമ ലോകത്ത് വലിയ ചർച്ചയായിരുന്നു. അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടൻ പങ്കുവെച്ച പോസ്റ്റ് വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ പ്രതികരിച്ച് നടൻ മണിയൻപിള്ള രാജുവും ഷമ്മി തിലകനും രംഗത്ത് എത്തിയിരുന്നു. താരങ്ങളുടെ പ്രതികരണം വലിയ ചർച്ചയായതോടെ സംഭവത്തിൽ പ്രതികരിച്ച് സിദ്ദിഖ് രംഗത്ത് എത്തിയിരിക്കുകയാണ്. മാധ്യമപ്രവ്ർത്തകരുടെ ചോദ്യത്തിനായിരുന്നു സിദ്ദിഖിന്‌റെ മറുപടി.

നടന്റെ വാക്കുകൾ ഇങ്ങനെ'' 'ഇലക്ഷന്‍ ആകുമ്പോള്‍ ചില ആളുകള്‍ ജയിക്കണമെന്ന് നമുക്ക് ആഗ്രഹം കാണും. പ്രചാരണത്തോടനുബന്ധിച്ച് കുറച്ച് ആളുകളില്‍ ശ്രദ്ധ കൊടുക്കണം. ഔദ്യോഗിക പാനല്‍ എന്നൊന്നുമില്ല. ആകെ കുറച്ച് പേരുമായി ഇത് ആലോചിച്ചു. അമ്മയുടെ ഒരുപാട് മെമ്പേഴ്‌സുമായി ആലോചിച്ചതിന് ശേഷമാണ് ഇന്നയാളുകള്‍ വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നി.
ലളിതമായി ജീവിതത്തിൽ ഒന്നായി, 2021ൽ പുതിയ ജീവിതം തുടങ്ങിയ താരങ്ങൾ, ചിത്രം കാണാം...
അങ്ങനെയാണ് അവരെ അപ്രോച്ച് ചെയ്യുന്നത്. അതിനു ശേഷം വേറെ ചിലര്‍ മത്സരരംഗത്തേക്ക് വന്നു. അവരെ മറുപാനലായൊന്നും കണ്ടിട്ടില്ല. എങ്കിലും ഞങ്ങള്‍ ഇന്നയിന്നയാളെ പ്രസന്റ് ചെയ്യുന്നു. അവരെ വിജയിപ്പിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ചില കാര്യങ്ങള്‍ ഇലക്ഷന്റെ പ്രചരണത്തിനായി ചെയ്തു എന്നല്ലാതെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആരേയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചും ചെയ്തതല്ല,' സിദ്ദിഖ് പറഞ്ഞു.
തന്നെ ഭാനുമതിയാക്കിയത് ഐ വി ശശി, ആ രണ്ട് നടിമാർക്ക് വേണ്ടി മോഹൻലാലും രഞ്ജിത്തും വാശി പിടിച്ചു
സിദ്ദിഖിന്റെ പോസ്റ്റിനെ വിമർശിച്ച് നടൻ മണിയൻപിള്ള രാജുവും ഷമ്മി തിലകനും രംഗത്ത് എത്തിയിരുന്നു.''എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സിദ്ദിഖ് പോസ്റ്റിട്ടത് ശരിയായില്ലെന്നാണ് മണിയൻപിള്ള രാജു പറഞ്ഞു. . ഇതില്‍ ശക്തമായ പ്രതിക്ഷേധമുണ്ട്. വളരെ മോശമായ കാര്യമാണ് സിദ്ദിഖ് ചെയ്തത്. മത്സരം നടക്കുന്നത് സംഘടനയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. നീണ്ട കാലത്തിന് ശേഷമാണ് അമ്മയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാത്തവര്‍ പോലും ഇപ്പോള്‍ വിളിച്ചു വോട്ട് ചോദിക്കുന്ന നിലയായി. ആരേയും താഴ്ത്തിക്കെട്ടി ഞാന്‍ വോട്ടു ചോദിച്ചിട്ടില്ല. ഞാന്‍ മത്സരിക്കുന്നുണ്ട്''. - എന്നായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്.
സിദ്ദിഖ് നടത്തിയ പരമാര്‍ശം തന്നെ കുറിച്ച് ആണെന്നായിരുന്നു ഷമ്മി തിലകൻ പറഞ്ഞത്. ഏഷ്യനെറ്റ് ന്യൂസിനോടാണ് വെളിപ്പെടുത്തിയത്. '' സിദ്ദിഖ് സമൂഹമാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശം എന്നെ ഉദ്ദേശിച്ചാണ്. സിദ്ദിഖ് ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന്റെ കുറ്റബോധം കൊണ്ടാണ്. പീഡനപരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും എനിക്കെതിരെ ഇല്ല. അപ്പോള്‍ സംഘടനയുടെ തലപ്പത്തിരിക്കാന്‍ എനിക്ക് യോഗ്യതയുണ്ട്. അമ്മ എക്കാലത്തും ഒരുപക്ഷത്തിന്റെ മാത്രം സംഘടനയാണ്. ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതിലൂടെ സ്വന്തം ധാര്‍മികതയാണ് അദ്ദേഹം കാണിച്ചത്. ഒപ്പ് ഇല്ലാതെ നോമിനേഷന്‍ തള്ളിയ വ്യക്തി ഞാന്‍ മാത്രമാണ്. അതുകൊണ്ട് പരാമര്‍ശം തന്നെ കുറിച്ചാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ഈ വിഷയം ജനറല്‍ബോഡിയില്‍ ഉന്നയിക്കും. ഉന്നയിച്ചാലും എത്രത്തോളം ഗുണം ഉണ്ടാകും എന്ന് അറിയില്ല. അമ്മ എക്കാലത്തും ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. മുന്‍ വൈസ് പ്രസിഡന്‌റ് പത്രത്തിലൂടെ പ്രസ്താവന നടത്തുന്ന സാഹചര്യം വരെ മുന്‍പ് ഉണ്ടായതാണ്. സിദ്ദിഖിനെ പരാമര്‍ശം കണ്ട് പലരും വിളിച്ചിരുന്നു. ഭാരവാഹികള്‍ അടക്കം അംഗങ്ങളില്‍ പലരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു.
അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന്‍ പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു.
ഔദ്യോഗിക പാനലില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ ആശ ശരത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 224 വോട്ടാണ് മണിയന്‍ പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോള്‍ ആശ ശരത്തിന് 153 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഔദ്യോഗിക പാനലായി ആശ ശരത്തിനെയും ശ്വേത മേനോനെയുമായിരുന്നു മത്സരത്തിന് നിര്‍ത്തിയിരുന്നത്. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലും വിജയിച്ചു. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്.