For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെന്നൈ മുങ്ങിയപ്പോള്‍ ഞങ്ങളുടെ അവസ്ഥയും ഇതായിരുന്നു! കേരള ജനതയോടൊപ്പം ചേര്‍ന്ന് സിദ്ധാര്‍ത്ഥും!

  By Nimisha
  |

  ആര്‍ത്തലച്ച് പെയ്യുന്ന മഴയില്‍ തങ്ങളുടെ ജീവിതവും സമ്പാദ്യവുമൊക്കെ ഒലിച്ചു പോകുന്നത് കണ്ടുനില്‍ക്കാനേ പലര്‍ക്കും കഴിയുന്നുള്ളൂ. ഉരുള്‍പൊട്ടലും വെള്ളപ്പൊക്ക ഭീഷണിയുമൊക്കെയായപ്പോള്‍ പലരും എല്ലാം ഉപേക്ഷിച്ച് ക്യാംപുകളിലേക്ക് എത്തിയതാണ്. ജീവന്‍ രക്ഷിക്കുകയെന്ന ദൗത്യവുമായി കേരളജനത ഒന്നടങ്കം കൈകോര്‍ത്തിട്ടുണ്ട് ഇപ്പോള്‍. വിവിധ ജില്ലകളിലായി മഴയുടെ സംഹാര താണ്ഡവം സമ്മാനിച്ച നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്താന്‍ പോലും കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ താരങ്ങളും സിനിമാലോകവും പങ്കുചേര്‍ന്നിട്ടുണ്ട്.

  താരസംഘടനയായ എംഎംഎംഎയുെ താരങ്ങളുമൊക്കെയായി നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. മലയാള സിനിമ മാത്രമല്ല തമിഴും തെലുങ്കും ബോളിവുഡുമൊക്കെ ഈ യഞ്ജത്തില്‍ കേരളത്തിനൊപ്പമുണ്ട്. കേരളത്തെ രക്ഷിക്കേണ്ടത് തങ്ങളുടെ കൂടി ഉത്തരവാദിത്തമാണ് എന്ന് ഇവരോരുത്തരും പറയുന്നു. കേരളത്തെ രക്ഷിക്കാനുള്ള ദൗത്യത്തില്‍ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും പങ്കുചേര്‍ന്നിട്ടുണ്ട്. മുന്‍പ് ഇത്തരത്തിലൊരു സന്ദര്‍ഭത്തിലൂടെ കടന്നുപോയതിനെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു.

  കേരളത്തിന് വേണ്ടി അവരും കൈ കോര്‍ത്തു! ബോളിവുഡ് ഒന്നടങ്കം സഹായവുമായെത്തി, അഭിമാനത്തോടെ നന്ദി പറയാം..

  സിദ്ധാര്‍ത്ഥിന്റെ സംഭാവന

  സിദ്ധാര്‍ത്ഥിന്റെ സംഭാവന

  സൂര്യയും കാര്‍ത്തിയും കമല്‍ഹസനും പ്രഭാസമുള്‍പ്പടെ നിരവധി താരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുള്ളത്. പ്രളയക്കെടുതിയില്‍പ്പെട്ട കേരളജനതയെ സഹായിക്കുന്നതിനായി തങ്ങളാല്‍ക്കഴിയാവുന്ന സഹായം ചെയ്യണമെന്നും താരങ്ങള്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. കമ്മാരസംഭവത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമായ സിദ്ധാര്‍ത്ഥും ഇപ്പോള്‍ സഹായം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയാണ് അദ്ദേഹം നല്‍കിയത്.

  കേരളത്തെ രക്ഷിക്കണം

  കേരളത്തെ രക്ഷിക്കണം

  അപ്രതീക്ഷിതമായെത്തിയ മഹാമാരിക്ക് മുന്നില്‍ വിറുങ്ങലിച്ച് നില്‍ക്കുന്ന കേരളജനതയെ രക്ഷിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേരളത്തെ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ സംഭാവനയെക്കുറിച്ച് സൂചിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം മറ്റുള്ളവര്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായെത്തിയത്.

  ദേശീയ മാധ്യമങ്ങള്‍ തിരസ്‌കരിച്ചു?

  ദേശീയ മാധ്യമങ്ങള്‍ തിരസ്‌കരിച്ചു?

  മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിസന്ധികളിലൂടെ കേരള ജനത കടന്നുപോകുമ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഈ വിഷയത്തെ വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ഇതിനോടകം തന്നെ ഉയര്‍ന്നിരുന്നു. താരങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രതിനിധികളുമുള്‍പ്പടെയുള്ളവര്‍ ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. വേണ്ട വിധത്തില്‍ വിഷയത്തെ പരിഗണിക്കാതിരുന്ന മാധ്യമങ്ങളെ തിരസ്‌കരിക്കാനുള്ള ശ്രമങ്ങളുമുണ്ട്. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിലാണെന്നും ഈ വിഷയത്തെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും പലരും കുറിച്ചിട്ടുണ്ട്.

  സമാനമായ അവസ്ഥയിലൂടെ കടന്നുപോയിരുന്നു

  സമാനമായ അവസ്ഥയിലൂടെ കടന്നുപോയിരുന്നു

  2015 ല്‍ തങ്ങളും സമാനമായ അവസ്ഥയിലൂടെ കടന്നുപോയിരുന്നു. ചെന്നൈ നഗരത്തെ അപ്പാടെ വിഴുങ്ങിയ പ്രളയത്തില്‍ സഹായ ഹസ്തവുമായി താരം സജീവമായി രംഗത്തുണ്ടായിരുന്നു. ആ സംഭവത്തിനിടയിലെ അനുഭവങ്ങളെക്കുറിച്ചും താരം ഇപ്പോള്‍ കുറിച്ചിട്ടുണ്ട്. അന്നും ദേശീയ മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള സമീപനമായിരുന്നു സ്വീകരിച്ചത്. ഇത്രയും വലിയൊരു ദുരന്തത്തിന് വേണ്ട വിധത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന കാര്യത്തില്‍ താന്‍ അസ്വസ്ഥനാണെന്നും താരം കുറിച്ചിട്ടുണ്ട്.

  ട്വീറ്റ് കാണാം

  സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് കാണാം.

  English summary
  Sidhrath about Chennai flood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X