For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നോട് പറഞ്ഞ് സീനുകൾ മാറ്റാമെന്ന് സ്വാസിക കരുതി; അതിര് കടക്കുന്നോയെന്ന് പറയാൻ ആളുണ്ടായിരുന്നു'

  |

  മലയാള സിനിമയിൽ വിരലിലെണ്ണാവുന്ന സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ആണ് സിദ്ധാർത്ഥ് ഭരതൻ. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ചതുരം. മലയാളത്തിലെ ആദ്യ ഇറോട്ടിക്ക് ത്രില്ലർ എന്ന വിശേഷണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

  ഇന്റിമേറ്റ് രം​ഗങ്ങളുള്ള സിനിമക്ക് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ട്രെയ്ലറിലെ ഇന്റിമേറ്റ് രം​ഗങ്ങൾ കൂടെ വന്നതോടെ സിനിമ എങ്ങനെ പ്രേക്ഷകർ സ്വീകരിക്കുമെന്ന ചർച്ച സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.

  Also Read: '​​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഭർത്താവിനില്ലാത്ത എക്സൈറ്റ്മെന്റ് സുരേഷ് ​ഗോപി സാറിലും ഭാര്യയിലും കണ്ടു'; ദേവിക

  എന്നാൽ റിലീസായതോടെ കുടുംബ പ്രേക്ഷകർക്കും സിനിമ ഇഷ്ടപ്പെട്ടിരിക്കുകയാണ്. ശക്തമായ കഥാപാത്രങ്ങളും കഥാ​ഗതിയുമുള്ള സിനിമയാണ് ചതുരമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. നടി സ്വാസികയാണ് സിനിമയിലെ പ്രധാന കഥാപാത്രം. റോഷൻ മാത്യൂ, അലൻസിയർ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. ഇപ്പോഴിതാ സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് സിദ്ധാർ‌ത്ഥ് ഭരതൻ. നായികയായി സ്വാസികയെ തെരഞ്ഞെടുത്തതിനെ പറ്റി സിദ്ധാർത്ഥ് സംസാരിച്ചു.

  'വാസന്തി എന്ന സിനിമയിലെ ചില സീനുകൾ കണ്ടു. അവാർഡിന് അർഹയാണെന്ന് തോന്നി. എന്ത് കൊണ്ട് ഈ പെൺകുട്ടിയെ കാസ്റ്റ് ചെയ്ത് കൂടാ എന്ന് തോന്നി. അങ്ങനെ അവളുടെ രണ്ട് മൂന്ന് ഷോർട്ട് ഫിലിമുകൾ കിട്ടി. ഇവൾ അഭിനയിക്കുമെന്ന് തോന്നി. സ്വാസികയെ സമീപിച്ചു. അപ്പോഴാണ് ഇവർ കുറേ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്. സ്വാസികയോട് കഥ പറഞ്ഞു. ഇത്തരം സീനുകൾ ഉണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഓക്കെ പറഞ്ഞു. കഥ പറഞ്ഞപ്പോൾ അപ്പോൾ തന്നെ ചെയ്യാം എന്ന് പറഞ്ഞു'

  Also Read: '​​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഭർത്താവിനില്ലാത്ത എക്സൈറ്റ്മെന്റ് സുരേഷ് ​ഗോപി സാറിലും ഭാര്യയിലും കണ്ടു'; ദേവിക

  ഇപ്പോൾ ചില പ്രൊമോഷനുകളിലാണ് അവൾ പറയുന്നത് പിന്നീട് പറഞ്ഞ് സീനുകൾ മാറ്റിക്കാമെന്ന്. പക്ഷെ അവൾക്കും റോഷൻ മാത്യുവിനും സിനിമയെ മനസ്സിലായി. എല്ലാവരുമായും ചർച്ച ചെയ്താണ് ഓരോ സീനുകളും ചെയ്തത്. അതൊക്കെ കാണുമ്പോൾ ഇത് സീരിയസ് ആയ സിനിമ ആണെന്ന് അവൾക്കും മനസ്സിലായി, സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.

  സിനിമയിലെ സീനുകൾക്ക് പ്രാധാന്യമുണ്ടെന്ന് നിർമാതാവ് വിനീതയ്ക്ക് അറിയാമായിരുന്നു. അവർ ഒരു സ്ത്രീ ആണ്. തെറ്റായ സീനുകളിലേക്ക് പോവുമ്പോൾ അത് ചൂണ്ടിക്കാണിക്കാൻ അവരുണ്ടായിരുന്നെന്ന് സിദ്ധാർത്ഥ് പറഞ്ഞു.

  സിദ്ധാർത്ഥ് ഭരതനുമായി പരിചയത്തിലായാൽ അഭിനയിക്കുമ്പോൾ ചില സീനുകൾ ഒഴിവാക്കാൻ പറയാമെന്ന് ആദ്യം കരുതിയിരുന്നെന്ന് സ്വാസിക കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം സ്വാസികയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ചതുരത്തിലെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

  സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകർക്ക് സുപരിചിത ആണ് സ്വാസിക. മിനി സ്ക്രീനിലെ നായിക ബി​ഗ് സ്ക്രീനിലും വിജയം ആവർ‌ത്തിച്ചിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ കുമാരി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ തുടങ്ങിയ സിനിമകളിലും സ്വാസികയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

  ചതുരത്തിൽ രണ്ടും കൽപ്പിച്ചാണ് താനഭിനയിച്ചതെന്നും വർഷങ്ങളായി നല്ല ഒരു സിനിമയ്ക്കായി കാത്തിരിക്കുന്ന തനിക്ക് ചതുരത്തിന്റെ ഓഫർ വന്നപ്പോൾ നിരസിക്കാൻ തോന്നിയില്ലെന്നും സ്വാസിക പറഞ്ഞു. മറ്റെല്ലാ സീനുകളെ പോലെ തന്നെയാണ് ഇന്റിമേറ്റ് സീനുകൾ എടുക്കുന്നത്. സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ ഇത്തരം സീനുകൾ ചർച്ച ആവുമെന്ന് അറിയാമായിരുന്നെന്നും സ്വാസിക പറഞ്ഞു. സ്വാസികയുടെ തീരുമാനം ശരിയായിരുന്നെന്ന് ചതുരത്തിന്റെ വിജയം തെളിയിക്കുന്നു.

  Read more about: swasika sidharth bharathan
  English summary
  Sidharth Bharathan About Casting Swasika In Chathuram Movie; Director's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X