twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുടക്കിയത് 100 കോടി രൂപയാണ്; നിര്‍മാതാവിന് ചങ്കിടിപ്പുണ്ടാവും, ആന്റണി പെരുമ്പാവൂരിനെ കുറിച്ച് സിദ്ധു പനയ്ക്കൽ

    |

    കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുകയാണ്. തിയറ്ററുകള്‍ തുറക്കുന്നതും കാത്തിരിക്കുക ആയിരുന്നെങ്കിലും ഒടിടി റിലീസ് നടത്താമെന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തീരുമാനിച്ചിരിക്കുന്നത്. തിയറ്ററില്‍ മാത്രം റിലീസ് ചെയ്യാനിരുന്ന മരക്കാര്‍ ഓണ്‍ലൈനിലൂടെ എത്തുന്നത് എല്ലാവരെയും നിരാശയിലാക്കി. എങ്കിലും നിര്‍മാതാവിന് വലിയൊരു നഷ്ടം വരുമെന്നതിനാല്‍ അണിയറ പ്രവര്‍ത്തകരും ആ തീരുമാനം ശരി വെക്കുകയായിരുന്നു.

    പാർട്ടി വെയറിൽ നടി പ്രിയങ്ക അരുൾ മോഹൻ, അതീവ സുന്ദരിയായെന്ന് ആരാധകരും

    എന്നാല്‍ തിയറ്ററുകളുടെ സംഘടനയും ഒരു വിഭാഗം ആളുകളും ആന്റണി പെരുമ്പാവൂരിനെതിരെ പ്രതിഷേധവുമായി വന്നു. എന്നാല്‍ അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സിദ്ധു പനയ്ക്കല്‍. ഈ പ്രത്യേക സാഹചര്യത്തില്‍ ഒരു ഗ്യാരണ്ടിയും ഇല്ലാതെ തിയേറ്റര്‍ റിലീസ് ആവശ്യപ്പെടുമ്പോള്‍ നിര്‍മാതാവിന് ചങ്കിടിപ്പ് ഉണ്ടാവുന്നത് സ്വഭാവികമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ സിദ്ധു പറയുന്നത്.

    ആന്റണി പെരുമ്പാവൂര്‍ എന്തു ചെയ്യണമായിരുന്നു

    'മരക്കാര്‍ അറബിക്കടലിന്റെ സിംഹം... ആന്റണി പെരുമ്പാവൂര്‍ എന്തു ചെയ്യണമായിരുന്നു. ചര്‍ച്ചകള്‍.. തര്‍ക്കങ്ങള്‍.. ഈ ബഹളങ്ങളില്‍ കുലുങ്ങാതെ ഒരാള്‍. ആന്റണി പെരുമ്പാവൂര്‍. ചര്‍ച്ചകളില്‍ ഒക്കെ കാണുന്നത് മുതല്‍ മുടക്കി രണ്ടു വര്‍ഷം കാത്തിരുന്ന സിനിമ എന്നാണ്. 2018 ഓഗസ്റ്റില്‍ സെറ്റ് വര്‍ക്ക് തുടങ്ങിയ സിനിമയാണ് മരക്കാര്‍. ഈ സിനിമയുടെ ആലോചന തുടങ്ങിയ സമയം മുതല്‍ കാശുമുടക്കി കൊണ്ടിരിക്കുന്ന നിര്‍മാതാവാണ് ആന്റണി. 2018 ഡിസംബര്‍ മൂന്നിന് ഷൂട്ടിംഗ് തുടങ്ങി. 2018 ഓഗസ്റ്റ് മുതല്‍ 2021 നവംബര്‍ വരെ. മുടക്കു മുതലും അതിന്റെ പലിശയും, ഈ പ്രത്യേക സാഹചര്യത്തില്‍ ഒരു ഗ്യാരണ്ടിയും ഇല്ലാതെ തിയേറ്റര്‍ റിലീസ് ആവശ്യപ്പെടുമ്പോള്‍ മുതല്‍ മുടക്കിയ നിര്‍മ്മാതാവിന് ഒരു ചങ്കിടിപ്പുണ്ടാകും. അത് രണ്ടുതരത്തിലാണ്.

     മുടക്കിയിരിക്കുന്നത് 100 കോടി രൂപയാണ്

    പാതി പേരെ ഇരുത്തി സിനിമ കാണിക്കുകയും 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുകയും ചെയ്യുന്ന ഈ കാലത്ത് മുടക്കു മുതല്‍ തിരിച്ചു പിടിക്കാനാകുമോ എന്ന ആശങ്ക. സകല ആഹ്ലാദാരവങ്ങളോടെയും ആഘോഷത്തിമിര്‍പ്പുകളോടെയും കൊണ്ടാടപ്പെടേണ്ട ഒരു സിനിമക്ക് അത് നഷ്ടപെടുന്നല്ലോ എന്ന സങ്കടം. ലാലേട്ടന്റെ ആരാധകര്‍ക്കും സിനിമാ പേക്ഷകര്‍ക്കും മരക്കാര്‍ തീയേറ്ററില്‍ എത്താത്തതില്‍ സങ്കടമുണ്ടാകും പരിഭവമുണ്ടാകും. ഒരു നിര്‍മാതാവ് നിലനില്‍ക്കേണ്ടതിന്റെ ആവശ്യം അവര്‍ തീര്‍ച്ചയായും മനസിലാക്കും എന്നാണ് വിശ്വാസം. മുടക്കിയിരിക്കുന്നത് 100 കോടി രൂപയാണ്. കഷ്ടപ്പാടിന്റെ മൂശയില്‍ വെന്തുരുകി അധ്വാനത്തിന്റെ ചിന്തേരിട്ടു മിനുക്കി എടുത്തത് തന്നെയാണ് ആന്റണിയുടെ ജീവിതം.

    സിനിമ റിലീസ് നിശ്ചയിച്ച കാലത്തെ അവസ്ഥയല്ല ഇന്ന് കേരളത്തില്‍

    5000 പേരെങ്കിലും മലയാള സിനിമയില്‍ നിര്‍മ്മാതാക്കളായി എത്തിയിട്ടുണ്ടാകുമെന്നും അതില്‍ ആറൊ ഏഴോ പേര്‍ ഒഴികെ മറ്റുള്ളവര്‍ എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിയില്ല എന്നും കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പറയുന്നത് കേട്ടു. ആ 4993 പേരില്‍ ഒരാളാവാന്‍ ആന്റണിക്ക് മനസ്സുണ്ടാവില്ല. ഏഴുപേരില്‍ ഒരാള്‍ കൂടി ചേര്‍ന്ന് ഏട്ടാകുമ്പോള്‍ അതില്‍ ഏട്ടാമനാവാനല്ല ഒന്നാമനായി നില്‍ക്കാനാവും ആന്റണിക്കിഷ്ടം. സഭ്യമായ രീതിയില്‍ ജനങ്ങളെ രസിപ്പിക്കുമ്പോള്‍ സിനിമ കലയാണ്. നിര്‍മ്മാതാവിന് മുടക്കു മുതല്‍ തിരിച്ചു കിട്ടേണ്ടിടത്ത് സിനിമ കച്ചവടവും. തീര്‍ച്ചയായും തിയേറ്റര്‍ റിലീസിനു വേണ്ടി എടുത്ത സിനിമ തന്നെയാണ് മരക്കാര്‍. പക്ഷേ ഈ സിനിമ റിലീസ് നിശ്ചയിച്ച കാലത്തെ അവസ്ഥയല്ല ഇന്ന് കേരളത്തില്‍.

     കേരളത്തില്‍ മാത്രം ഓടിയാല്‍ മുതലാകുന്ന സിനിമയും അല്ല

    കേരളത്തില്‍ മാത്രം ഓടിയാല്‍ മുതലാകുന്ന സിനിമയും അല്ല മരക്കാര്‍. നൂറുകോടി മുതല്‍ മുടക്കുമ്പോള്‍ ലോക വിപണിയും ആന്റണി ലക്ഷ്യമിട്ടിരിക്കും. അവാര്‍ഡുകളുടെയും അംഗീകാരങ്ങളുടെയും പേരില്‍ മാത്രം ലോകസിനിമാ വേദികളില്‍ അറിയപ്പെട്ടിരുന്ന മലയാള സിനിമയെ കച്ചവട മൂല്യത്തിന്റെ പേരില്‍ ലോക വിപണിയിലേക്ക് എത്തിച്ചതില്‍ ആന്റണിയോളം സംഭാവന നല്‍കിയ മറ്റൊരാള്‍ ഉണ്ടാവില്ല. പണമിറക്കി പടമെടുത്ത് ഇന്ത്യന്‍ പ്രസിഡണ്ടിന്റെ മുന്നില്‍ തല ഉയര്‍ത്തി നിന്ന് പുരസ്‌കാരം വാങ്ങാന്‍ ചങ്കുറപ്പുള്ള ആന്റണി, ആരുടെയെങ്കിലും മുന്നില്‍ തലകുനിക്കണം എന്ന് പറഞ്ഞാല്‍ അത് വിലപ്പോയെന്നുവരില്ല.

    നൂറുകണക്കിന് സിനിമ പ്രവര്‍ത്തകര്‍ക്ക് അന്നമൂട്ടുന്നവനാണ് അദ്ദേഹം

    നൂറുകണക്കിന് സിനിമ പ്രവര്‍ത്തകര്‍ക്ക് അന്നമൂട്ടുന്നവനാണ ദ്ദേഹം. സ്‌നേഹത്തിനു മുന്നില്‍ അല്ലാതെ സംഘടിത ശക്തികള്‍ക്ക് മുന്നില്‍ അദ്ദേഹം തലകുനിക്കും എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. പതിനഞ്ചും ഇരുപതും കോടി രൂപ ബഡ്ജറ്റില്‍ നിന്ന് നൂറുകോടി എന്ന സ്വപ്ന സംഖ്യയിലേക്ക് സിനിമയെ എത്തിച്ചയാള്‍. ആ വലിയ മുടക്കുമുതല്‍ തിരിച്ചു പിടിക്കാനുള്ള ബിസിനസ് തന്ത്രങ്ങള്‍ മെനയാനറിയുന്ന കുശാഗ്രബുദ്ധിക്കാരന്‍. മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ മലയാള നിര്‍മാതാവിന് നിവര്‍ന്നു നിന്ന് തന്റെ ഉല്‍പ്പന്നത്തിന് വിലപറയാന്‍ പ്രാപ്തരാക്കിയവരില്‍ ഒരാള്‍.

    ലോകത്തിന്റെ മൊത്തം സപ്പോര്‍ട്ടും അയാള്‍ക്കൊപ്പം ഉണ്ടാവണം

    അങ്ങനെയൊരു നിര്‍മ്മാതാവ് ബാക്കി ഉണ്ടാകണമെങ്കില്‍ ഈ പ്രത്യേക കാലഘട്ടത്തില്‍ സിനിമാ ലോകത്തിന്റെ മൊത്തം സപ്പോര്‍ട്ടും അയാള്‍ക്കൊപ്പം ഉണ്ടാവണം. അങ്ങനെ ഉണ്ടാവുന്നില്ല എന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയും നിലനില്‍പ്പിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യുമ്പോള്‍ അതിനെ കുറ്റം പറയാനാവില്ല. ഈ വിഷയത്തിലേക്ക് മലയാള സിനിമയുടെ സുല്‍ത്താന്‍ പ്രേം നസീര്‍ സാറിനെയും പ്രിയ നടന്‍ ജയന്‍ സാറിനെയും വലിച്ചിഴച്ചത് തികച്ചും പ്രധിഷേധാര്‍ഹം തന്നെയാണ്. ബാലാരിഷ്ടതകള്‍ നിറഞ്ഞ മലയാള സിനിമയുടെ ആദ്യകാലത്ത് ഒരു ജനതയെ ഒന്നാകെ സിനിമാ കൊട്ടകകളിലേക്ക് ആകര്‍ഷിച്ചതില്‍ ഈ നിത്യഹരിത നായകന് വലിയ പങ്കുണ്ട്.

    Recommended Video

    മരക്കാരിന്റെ OTT റിലീസ്.. ദുൽഖറിന് പറയാനുള്ളത്. | Filmibeat Malayalam
    ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

    ലാലേട്ടനും മമ്മൂട്ടി സാറും സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പ്രേം നസീറും ജയനും ചത്തടിഞ്ഞിട്ടും സിനിമ ബാക്കിയായെന്നും മമ്മൂട്ടിയും മോഹന്‍ലാലും പോയാലും അത് ഉണ്ടാകുമെന്നും പറയുന്ന നേതാക്കള്‍ ഒന്നോര്‍ക്കണം. ഇവര്‍ മാത്രമല്ല ആരൊക്കെ പോയാലും സിനിമ ബാക്കിയുണ്ടാകും. ഒരു വ്യത്യാസമുണ്ട് മലയാള സിനിമ ഉള്ള കാലത്തോളം ഇവരെയെല്ലാം ജനങ്ങള്‍ ഓര്‍ക്കും. അവരുടെ സിനിമകള്‍ ഓര്‍ക്കും പക്ഷേ ഈ പറയുന്നവരെ ഒരു പുല്‍ക്കൊടിത്തുമ്പുപോലും ഓര്‍ക്കില്ല. തിയേറ്ററുകള്‍ അടച്ചിട്ട കാലം മുഴുവന്‍ കറണ്ട് ചാര്‍ജും തൊഴിലാളികള്‍ക്ക് പകുതി വേതനവും കൊടുക്കേണ്ടി വന്ന തീയേറ്റര്‍ ഉടമകളും വലിയ വെല്ലുവിളി നേരിടുന്നുണ്ട് എന്ന കാര്യവും വിസ്മരിക്കുന്നില്ല.. എന്നുമാണ് സിദ്ധു പനയ്ക്കല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

    ലോകത്ത് ഏറ്റവും വലിയ സന്തോഷം എന്താണെന്ന് അറിയാമോ? പണമോ പ്രശസ്തിയോ അല്ല, മറുപടി പറഞ്ഞ് കിടിലം ഫിറോസ്ലോകത്ത് ഏറ്റവും വലിയ സന്തോഷം എന്താണെന്ന് അറിയാമോ? പണമോ പ്രശസ്തിയോ അല്ല, മറുപടി പറഞ്ഞ് കിടിലം ഫിറോസ്

    ആ ഉദ്ദേശത്തില്‍ എടുത്ത ചിത്രമാണ് മരക്കാര്‍

    അതേ സമയം മരക്കാരിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള ചില സംശയങ്ങളും ആരാധകര്‍ ചോദിക്കുന്നുണ്ട്. 'തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഒറ്റ ഉദ്ദേശത്തില്‍ എടുത്ത ചിത്രമാണ് മരക്കാര്‍. പിന്നെ എന്ത് കൊണ്ടാണ് പ്രൊഡ്യൂസര്‍ അങ്ങനെ ഒരു തീരുമാനം എടുത്തത്? നമ്മള്‍ എന്തിനാണ് മാസ്‌ക് ധരിക്കുന്നത്? എന്തിനാണ് വാക്‌സിനേഷന്‍ ചെയ്തത്? ഈ കാലഘട്ടം അങ്ങനെ ആയതിനാലാണ്. മരുന്നുകള്‍ ഇഷ്ടമുണ്ടായിട്ടല്ല നമ്മള്‍ കഴിക്കുന്നത്, അതേ മാര്‍ഗ്ഗമുള്ളൂ. എന്തിനാണ് നമ്മള്‍ ഓണ്‍ലൈനില്‍ സാധനങ്ങളും ഭക്ഷണവും ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യുന്നത്. അതാണ് സുരക്ഷിതം. ഇവിടെയും അത് മാത്രമേ നടന്നിട്ടുള്ളൂ. പത്തോളം തിയേറ്ററുകള്‍ നടത്തുന്ന ഒരാളാണ് ആന്റണി പെരുമ്പാവൂര്‍. തിയേറ്ററിന്റെ അവസ്ഥ അദ്ദേഹത്തിന് കൃത്യമായി അറിയാം. പ്രേക്ഷകന് രണ്ടര മണിക്കൂറിന്റെ ഒരു അനുഭവം, ആന്റണിക്ക് കോടികളുടെ പ്രശ്‌നമാണ്. അതിനാല്‍ ആ തട്ട് വളരെ താഴ്ന്നു തന്നെ നില്‍ക്കും ഈ കാര്യത്തില്‍ എന്നാണ് സിദ്ധുവിന്റെ പോസ്റ്റിന് താഴെ പങ്കുവെച്ച കമന്റിലൂടെ ഒരു ആരാധകന്‍ പറയുന്നത്.

    English summary
    Sidhu Panakkal Came In Support Of Antony Perumbavoor Amid Marakkar Ott Release Issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X