»   » മരണാനന്തരം വാഴ്ത്തപ്പെടുന്ന നാട്യ ജീവിതം

മരണാനന്തരം വാഴ്ത്തപ്പെടുന്ന നാട്യ ജീവിതം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/silk-vidya-balan-actress-cinema-dirty-picture-award-2-aid0166.html">Next »</a></li></ul>
Vidya Balan
സില്‍ക്ക് സ്മിത ജീവിച്ചിരുന്നപ്പോള്‍ ഒരു സെക്‌സ് നടി മാത്രമായിരുന്നു. നായികമാരൊഴികെ ആര്‍ക്കും വലിയ വില കല്‍പ്പിക്കാത്ത സിനിമയില്‍, സെക്‌സിയായി അഭിനയിക്കുന്നവരെ മാന്യതയുടെ മൂടുപടമണിഞ്ഞ കഥാപാത്രങ്ങളെ മാത്രമേ അവതരിപ്പിക്കൂ എന്ന് ശാഠ്യം പിടിക്കുന്നവര്‍ എന്നും അപഹസിച്ചിട്ടേയുള്ളൂ.

സിനിമയില്‍ നില നിന്നിരുന്ന ഉച്ച നീചത്വങ്ങളില്‍ പ്രമുഖ സ്ഥാനമാണ് സെക്‌സ് നടികളെ ഇകഴ്ത്തുന്നതില്‍ കണ്ടിരുന്നത്. ഇന്ന് സെക്‌സ് എന്ന പദം ഗ്‌ളാമര്‍ എന്ന പുതിയ വാക്കിന് വഴിമാറി കഴിഞ്ഞു. ഏത് വമ്പന്‍ താരവും ഗ്‌ളാമറസ് ആവാന്‍ തയ്യാറായ്‌കൊണ്ടുമിരിക്കുന്നു. മൂടിപുതച്ചിരുന്നാല്‍ വീട്ടിലിരിക്കേണ്ടിവരും, അതുകൊണ്ട് പുതപ്പും വേണ്ട തുണിയും വേണ്ട എന്നിടത്തെത്തി കാര്യങ്ങള്‍.

ജീവിക്കാന്‍ വേണ്ടി സെക്‌സ് നടിയായവരും, പ്രലോഭനങ്ങളില്‍ വീണ് സെക്‌സിയായ് പോയവരുമുണ്ട് മലയാളസിനിമയില്‍. ഇവരുടെ മൊത്തം ഹീറോയായി സില്‍ക്ക് സ്മിത എന്ന നടിയെ മുന്‍നിര്‍ത്തിയാല്‍ ജീവിതം സമ്മാനിച്ച ദുരന്ത ചിത്രമാണ് നാം കാണുന്നത്. അവരുടെ ജീവിതം ഇന്ന് ഒരു സിനിമക്ക് പ്രമേയമായി. ബോളിവുഡിലെ പ്രശസ്ത നായിക വിദ്യബാലന്‍ സില്‍ക്കായി വേഷമിട്ടു. നസീറുദ്ദീന്‍ ഷായെ പോലുള്ള ഇന്റലക്ച്ച്വല്‍ താരങ്ങള്‍ കഥാപാത്രമായി.

ഡേര്‍ട്ടി പിക്ചര്‍ അങ്ങിനെ കഴിഞ്ഞവര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ ചിത്രത്തിന്റെ മുന്‍ നിരയിലെത്തി. സില്‍ക്കിനെ അവതരിപ്പിച്ച വിദ്യബാലന് അഭിനയത്തിനുള്ള ദേശീയ അംഗീകാരവും ലഭിച്ചു. മലയാളി ബ്രാഹ്മണസ്ത്രീയായ വിദ്യബാലന്‍ പൂര്‍ണ്ണ സമര്‍പ്പണത്തോടെ സില്‍ക്കിനെ യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ ഞെട്ടിപ്പോയത് മൂടുപടമിട്ട കുലീനരായ നടിമാരാണ്. വിദ്യബാലനില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത വേഷം എന്നു പ്രേക്ഷകര്‍ പോലും പറഞ്ഞു തുടങ്ങുമ്പോള്‍ സ്വന്തം വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് താന്‍ ഈ വേഷം ചെയ്തതെന്ന് വിദ്യബാലന്‍ സാക്ഷ്യപ്പെടുത്തുന്നു.

അടുത്ത പേജില്‍ വായിക്കുക
സില്‍ക്കിനൊപ്പം അഭിനയിക്കില്ലെന്നു പറഞ്ഞ മെഗാസ്റ്റാര്‍

<ul id="pagination-digg"><li class="next"><a href="/features/silk-vidya-balan-actress-cinema-dirty-picture-award-2-aid0166.html">Next »</a></li></ul>
English summary
When Silk Smitha was alive she was a mere item dancer. But when she died people started praising her. At last her life story became theme for a movie and got international recognition. Vidya Balan who played the role of Silk got National award

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam