»   » മോഹന്‍ലാല്‍ ചിത്രം ബോയിംഗ് ബോയിംഗും ദിലീപിന്‍റെ ആഗതനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമോ ???

മോഹന്‍ലാല്‍ ചിത്രം ബോയിംഗ് ബോയിംഗും ദിലീപിന്‍റെ ആഗതനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമോ ???

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ രണ്ട് സിനിമകള്‍. ബോയിംഗ് ബോയിംഗും, ആഗതനും, വര്‍ഷങ്ങള്‍ നീണ്ട ഇടവേളയുണ്ടെങ്കിലും ഈ രണ്ടു ചിത്രങ്ങളും തമ്മില്‍ അഭേദ്യമായൊരു ബന്ധമുണ്ടെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. മോഹന്‍ലാലും മുകേഷും തകര്‍ത്തഭിനയിച്ച ചിത്രമാണ് ബോയിംഗ് ബോയിംഗ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രമായിരുന്നു ഇത്. ഇതേ പേരില്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമ പുറത്തിറക്കിയത്.

ദിലീപും ചാര്‍മിയും നായികാനായകന്‍മാരായെത്തിയ ചിത്രമാണ് ആഗതന്‍. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി സത്യരാജും എത്തിയിരുന്നു. മിലിട്ടറി പശ്ചാത്തലത്തിലൊരുക്കിയ കുടുംബ ചിത്രത്തില്‍ ശക്തമായൊരു പ്രതികാരത്തിന്റെ കഥ കൂടിയുണ്ടായിരുന്നു. മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ആഗതന്‍. ആഗതനും ബോയിംഗ് ബോയിംഗും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുമായാണ് ഇപ്പോള്‍ ട്രോളര്‍മാര്‍ രംഗത്തുവന്നിട്ടുള്ളത്.

രണ്ടു സിനിമകളും തമ്മിലുള്ള ബന്ധം

ബോയിംഗ് ബോയിംഗും ആഗതനും തമ്മില്‍ ഒരു ബന്ധമില്ലെന്ന് സ്ഥാപിക്കുന്നതിന് മുന്‍പ് ഇതു കൃത്യമായി വായിക്കുക. ഒരു സിനിമയില്‍ പ്രചോദനമുള്‍ക്കൊണ്ടും പറയാതെ പറഞ്ഞുമൊക്കെ അടുത്ത സിനിമ ഇറക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇവ തമ്മിലുള്ള ബന്ധം അത്തരത്തിലല്ല.

ആഗതന്‍ പിറന്നത്

കമലും തിരക്കഥാകൃത്ത് രവികുമാറും വളരെ മുന്‍പേ തന്നെ മനസ്സില്‍ കരുതി വെച്ച പ്രമേയമായിരുന്നു ചിത്രത്തിലേത്. സൗന്ദര്യേയും പൃഥ്വിരാജിനെയും നായികാനായകന്‍മാരാക്കി ചിത്രം ഒരുക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ പിന്നീടെന്തുകൊണ്ടോ അത് നടക്കാതെ പോവുകയായിരുന്നു.

പൃഥ്വിരാജിന് പകരം നായകനായി ദിലീപെത്തി

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സിനിമ തുടങ്ങിയപ്പോള്‍ നായകനായി ദിലീപെത്തി. നായികയായി ചാര്‍മ്മിയും. ഊട്ടി പശ്ചാത്തലത്തില്‍ മനോഹരമായ ലൊക്കേഷനുകളിലായാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

കഥ പിറന്നത്

ബോയിംഗ് ബോയിംഗില്‍ ജഗതി ശ്രീകുമാര്‍ ശങ്കരാടിയോട് കഥ പറയുന്നൊരു രംഗമുണ്ട്. ആ രംഗത്തിലെ കഥയാണ് ചിത്രത്തിന്റേതെന്ന കണ്ടെത്തലുമായാണ് ട്രോളര്‍മാര്‍ രംഗത്തു വന്നിട്ടുള്ളത്. ട്രോള്‍ മലയാളത്തിലാണ് രസകരമായ വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

അടിച്ചു മാറ്റിയതെന്ന കണ്ടെത്തല്‍

പ്രിയദര്‍ശന്‍ ചിത്രത്തില്‍ നിന്നും അടിച്ചു മാറ്റിയതാണോ ആഗതനെന്നുള്ള സംശയം തോന്നിപ്പോകുന്ന തരത്തിലുള്ള വിഡിയോയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

English summary
Any similarity between Agathan and Boing Boing ?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam