»   » എട്ടുമാസത്തിന്റെ വ്യത്യാസത്തില്‍ സിനിമയിലെത്തിയ മമ്മൂട്ടിയും മോഹന്‍ലാലും, പിന്നീടോ ??

എട്ടുമാസത്തിന്റെ വ്യത്യാസത്തില്‍ സിനിമയിലെത്തിയ മമ്മൂട്ടിയും മോഹന്‍ലാലും, പിന്നീടോ ??

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ രണ്ട് മുന്‍നിര താരങ്ങള്‍, മമ്മൂട്ടിയും മോഹന്‍ലാലും. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മലയാളത്തെ അറിയിച്ച താരങ്ങള്‍ കൂടിയാണ് ഇരുവരും. മൂന്നരപ്പതിറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ രണ്ടു താരങ്ങളും . 61 ഓളം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

എട്ടുമാസത്തെ വ്യത്യാസത്തിലാണ് മോഹന്‍ലാലും മമ്മൂട്ടിയും സിനിമയിലേക്ക് എത്തിയത്. സഹനടനില്‍ നിന്നും നായകനായെത്തി കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാവാന്‍ ആദ്യം ഭാഗ്യം ലഭിച്ചത് മമ്മൂട്ടിക്കായിരുന്നു. വില്ലന്‍ വേഷത്തിലൂടെ തുടങ്ങി കോമഡിയിലേക്ക് മാറിയ മോഹന്‍ലാലും പിന്നീട് നായകനായെത്തി. കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം നോക്കാടെയാണ് ഇരുവരും ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്.

തുടക്കം മുതലേ സാദൃശ്യം

സിനിമയിലെത്തിയപ്പോള്‍ മുതല്‍ പല കാര്യങ്ങളിലും ഇരുവരും തമ്മില്‍ നല്ല സാമ്യമാണ്. മൂന്ന് പതിറ്റാണ്ടിനു ശേഷവും അത്തരം സാമ്യമുള്ള സംഭവം തന്നെയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നതാണ് മറ്റൊരു കാര്യം. മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി കോളേജ് പ്രൊഫസര്‍ ആവുമ്പോള്‍ വെളിപാടിന്റെ പുസ്തകത്തില്‍ വൈസ് പ്രിന്‍സിപ്പലായി മോഹന്‍ലാലും എത്തുന്നു.

വര്‍ഷത്തില്‍ 35 ലധികം ചിത്രങ്ങള്‍

തുടക്കത്തില്‍ അഭിനയ സാധ്യതയുള്ള ഏത് റോളും ഇരുവരും സ്വീകരിച്ചിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ അഭിനയിക്കാന്‍ തുടങ്ങിയതിനാല്‍ത്തന്നെ ഒരു വര്‍ഷത്തില്‍ 35 ലധികം ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

മത്സരം തുടങ്ങിയത്

1980 കളുടെ അവസാനത്തോടെയാണ് മോഹന്‍ലാലും മമ്മൂട്ടിയും സിനിമകളിലൂടെ മത്സരിച്ച് തുടങ്ങിയത്. തികച്ചും ആരോഗ്യകരമായ മത്സരമായിരുന്നു ഇത്. ഒരു സിബി ഐ ഡയറിക്കുറിപ്പ്, വെള്ളാനകളുടെ നാട്, ഒരു വടക്കന്‍ വീരഗാഥ, ആര്യന്‍, തുടങ്ങി രണ്ടു പേരുടെയും കരിയറിലെ തന്നെ മികച്ച സിനിമകളായിരുന്നു ആ സമയത്ത് പുറത്തിറങ്ങിയത്.

വ്യത്യസ്തമായ അഭിനയ രീതി

ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുന്ന മോഹന്‍ലാലും മമ്മൂട്ടിയും തമ്മില്‍ വ്യത്യസ്തമായ അഭിനയ രീതിയാണ് പിന്തുടരുന്നത്. ഇരുവര്‍ക്കും ഇണങ്ങുന്ന കഥാപാത്രങ്ങളെക്കുറിച്ച് സംവിധായകര്‍ക്കും പ്രേക്ഷകര്‍ക്കും കൃത്യമായി അറിയാവുന്നതാണ്.

അനുകരിച്ച് പരാജയപ്പെടുന്നതും കണ്ടു

മോഹന്‍ലാലും മമ്മൂട്ടിയും അന്യോന്യം അനുകരിച്ച് പരാജയപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വടക്കന്‍പാട്ട് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ വടക്കന്‍ വീരഗാഥയെ അനുകരിച്ച് കടത്തനാടന്‍ അമ്പാടിയുമായി മോഹന്‍ലാല്‍ എത്തിയിരുന്നു. മതിലുകള്‍ക്ക് പിന്നാലെ വാസ്തുഹാര, പരമ്പരയ്ക്ക് ശേഷം അങ്കിള്‍ ബണ്‍ തുടങ്ങി ഇത്തരത്തില്‍ ഒരാള്‍ മറ്റൊരാളെ അനുകരിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ വന്‍പരാജയമായിരുന്നു ഏറ്റുവാങ്ങിയിരുന്നത്.

മോഹന്‍ലാല്‍ ആരാധികയുടെ കഥയും മമ്മൂട്ടിയുടെ ജീവിതവും

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമ റിലീസിന്റെ അന്നു ജനിച്ച മീനുക്കുട്ടിക്ക് മോഹന്‍ലാല്‍ എന്ന താരത്തോടുള്ള ആരാധനെയക്കുറിച്ചുള്ള ചിത്രമാണ് മോഹന്‍ലാല്‍. മഞ്ജു വാര്യരും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അതേ സമയം തന്നെ മമ്മൂട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

മലയാളികളുടെ അഭിമാനം

മലയാളികളുടെ യശസ്സ് വാനോളം ഉയര്‍ത്തിയ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അഭിനയത്തിന്റെ കാര്യത്തില്‍ ഇരുവരും വ്യത്യസ്തരാണെങ്കിലും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഇരു താരങ്ങളുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Here is some interesting similarities between Mohanlal and Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam