For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി സാറിനോടൊപ്പം ഒരുപാട് നല്ല അനുഭവങ്ങളുണ്ട്, ഇന്ദ്രപ്രസ്ഥത്തിലെ ഓര്‍മ പങ്കുവെച്ച് സിമ്രാന്‍

  |

  തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സിമ്രാന്‍. ഹിന്ദിയിലൂടെ കരിയര്‍ ആരംഭിച്ച താരം തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലും സിമ്രന് ആരാധകരുണ്ട്. നടിയുടെ അന്യഭാഷ ചിത്രങ്ങള്‍ക്കും മലയാളത്തില്‍ മികച്ച കാഴ്ചക്കാരുണ്ട്.

  'വീട്ടില്‍ ചോദിച്ചിട്ട് പറയാണെന്നായിരുന്നു അവളുടെ ആദ്യ മറുപടി'; പ്രണയവിവാഹത്തെക്കുറിച്ച് കൈലാസ് മേനോന്‍

  മലയാള സിനിമയിലും സിമ്രാന്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ ഇന്ദ്രപ്രസ്ഥത്തിലാണ് ഇരുവരും ഒന്നിച്ച അഭിനയിച്ചത്. ഇപ്പോഴിത മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് താരം. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ആദ്യം അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലായിരുന്നു, വ്യാജ അപകട വാര്‍ത്തയെ കുറിച്ച് പ്രിയ വാര്യര്‍

  അകത്തും പുറത്തും സുന്ദരനായ വ്യക്തിയാണ് മെഗാസ്റ്റാറെന്നാണ് സിമ്രാന്‍ പറയുന്നത്. മമ്മൂട്ടിയെ കുറിച്ച് ആലോചിക്കുമ്പോള്‍ നല്ല ഓര്‍മകളാണെന്നും താരം അഭിമുഖത്തില്‍ പറയുന്നു. സിമ്രാന്റെ തെന്നിന്ത്യന്‍ സിനിമ പ്രവേശനം മെഗാസ്റ്റാറിനോടൊപ്പമായിരുന്നു.

  'ദേവദൂതന്റെ പരാജയത്തില്‍ സങ്കടമില്ല;സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം മണ്ടത്തരം, വരുന്നത് വേറെ തരത്തില്‍'

  നടിയുടെ വാക്കുകള്‍ ഇങ്ങനെ...' മമ്മൂട്ടി സാറിനോടൊപ്പം ഒരുപാട് നല്ല ഓര്‍മകളുണ്ട്. അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ള ഒരാളാണ്. അദ്ദേഹത്തിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ നല്ല സന്തോഷമുണ്ട്'; നടി പറയുന്നു.

  'സൗത്തിന്ത്യയിലെ എന്റെ ആദ്യത്തെ അഭിനയം മമ്മൂട്ടി സാറിനോടൊപ്പമായിരുന്നു വളരെ ആവേശവും കൗതുകവും നിറഞ്ഞതായിരുന്നു. ആ സിനിമയില്‍ അഭിനയിച്ചിട്ട് ഇപ്പോള്‍ രണ്ട് പതിറ്റാണ്ടുകളായി. ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നാറുണ്ട്'; സിമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

  1996 ല്‍ പുറത്ത് വന്ന ഇന്ദ്രപ്രസ്ഥത്തില്‍ സിമ്രനോടൊപ്പം പ്രാകാശ് രാജ്, വി്ര്രകം, പ്രിയാരാമന്‍ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

  പ്രേക്ഷകരുടെ ഇടയില്‍ മാത്രമല്ല സഹപ്രവര്‍ത്തകരുടെ ഇടയില്‍ പോലും മമ്മൂട്ടിയ്ക്ക് കൈനിറയെ ആരാധകരുണ്ട്. പല താരങ്ങളുടേയും റോള്‍ മോഡലാണ് മെഗാസ്റ്റാര്‍. കിട്ടുന്ന അവസരങ്ങളിലെല്ലാം മമ്മൂട്ടിയോടുള്ള ആരാധനയെ കുറിച്ച് താരങ്ങള്‍ തുറന്ന് പറയാറുണ്ട്. ഭൂരിഭാഗം യുവതാരങ്ങളുടേയും സിനിമ സ്വപ്‌നം കാണുന്നവരുടേയും ആഗ്രഹം മമ്മൂട്ടിക്കൊപ്പമൊരു ചിത്രം ചെയ്യുക എന്നതാണ്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ താരങ്ങള്‍ക്കിടയിലും മെഗാസ്റ്റാറിന് കൈനിറയെ ആരാധകരുണ്ട്.

  നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുത്ത് വരുന്ന റോക്കട്രി: ദി നമ്പി ഇഫ്ക്ട് ആണ് സിമ്രാന്റെ ഏറ്റവും പുതിയ ചിത്രം. നടന്‍ മാധവന്‍ നമ്പി നാരായണനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിനയിക്കുന്നതിനോടൊപ്പം തന്നെ മാധവന്‍ തന്നെയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിര്‍ണ്ണായക വേഷത്തില്‍ സൂര്യയും ഷാരൂഖ് ഖാനുമുണ്ട്. ഹിന്ദി പതിപ്പില്‍ ഷാരൂഖും തമിഴില്‍ സൂര്യയുമാണ്.

  മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ-ഡയറക്ടര്‍ ആണ്. ശ്രീഷ റായ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ്. പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ശബരി. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

  English summary
  Simran Opens Up About Her Expirence with Mammootty In Indraprastham movie, Went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X