For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാമന് അങ്ങനൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു; വളരെ സീരിയസായിട്ടുള്ള മനുഷ്യനാണ്, കൊച്ചുപ്രേമനെ കുറിച്ച് അഭയ

  |

  എന്നുമെന്നും മലയാളികളുടെ പ്രിയങ്കരനായ മറ്റൊരു നടനെ കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. അപ്രതീക്ഷിതമായിട്ടാണ് ഇന്നലെ വൈകുന്നേരം നടന്‍ കൊച്ചുപ്രേമന്റെ വിയോഗ വാര്‍ത്ത പുറത്ത് വരുന്നത്. സിനിമാലോകം ഒന്നടങ്കം ഞെട്ടിയൊരു വേര്‍പാടിയിരുന്നു. അതേ സമയം കൊച്ചുപ്രേമനെ കുറിച്ച് ഗായിക അഭയ ഹിരണ്മയി പറഞ്ഞ വാക്കുകളും അതിവേഗം വൈറലായി.

  കൊച്ചുപ്രേമന്റെ സഹോദരിയുടെ മകളാണ് അഭയ. ചെറിയ പ്രായംമുതലിങ്ങോട്ട് മാമന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് പലപ്പോഴും മനസ് തുറന്നിട്ടുള്ള ആളാണ് അഭയ. ഇപ്പോഴിതാ കൊച്ചുപ്രേമന്റെ അവസാനത്തെ ആഗ്രഹവും സാധിച്ചില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. നടന്റെ വീട്ടിലെ ചടങ്ങുകള്‍ക്കിടയില്‍ നിന്നുമാണ് മാമനെ കുറിച്ച് അഭയ സംസാരിച്ചത്.

  Also Read: പാർവതിയുടെ മരുമകൾ, കാളിദാസിൻ്റെ പ്രിയതമയായി തരിണി; കേരളത്തിലെ പെൺകുട്ടികൾക്കിനി നിരാശപ്പെടാമെന്ന് ആരാധകര്‍

  അവസാനമായി കൊച്ചുപ്രേമന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അമ്മയുടെയും സഹോദരിയുടെയുമൊക്കെ കൂടെയാണ് അഭയ ഹിരണ്മയിയും എത്തിയത്. നടനെ കണ്ടതും നിയന്ത്രിക്കാന്‍ പോലും സാധിക്കാതെ താരം പൊട്ടിക്കരയുകയും ചെയ്തിരുന്നു. അത്രയധികം സ്‌നേഹം നല്‍കിയ ആളാണെന്നും ഇനിയും കുറേ കാലം മാമന്റെ കൂടെ ഇരിക്കണമെന്ന് ആഗ്രഹമുണ്ടെന്നുമാണ് മാധ്യമങ്ങളോട് പ്രതികരിക്കവേ അഭയ സംസാരിച്ചത്.

  Also Read: അസിസ്റ്റന്റ് ഡയറക്ടറുമായി ഒളിച്ചോടി, കണ്ടാല്‍ കൊല്ലുമെന്ന് വീട്ടുകാരും! പ്രണയ വിവാഹത്തെ കുറിച്ച് നടി നളിനി

  'എന്റെ അമ്മാവാനാണ്. അദ്ദേഹത്തെ പറ്റി ഒന്നും പറയാനില്ല. അമ്മയുടെ തറവാടാണിത്. എപ്പോഴും ഇവിടെ കയറി വരുമ്പോള്‍ മാമന്‍ ഇവിടെ ഇരിക്കുന്നുണ്ടാവും. സോഫയില്‍ കുത്തിയിരുന്ന് എന്തെങ്കിലും ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്ത് കൊണ്ടിരിക്കും. മൂന്നാല് മണിക്കൂറുളൊക്കെ ഇതുപോലെ എന്തെങ്കിലും ചെയ്ത് കൊണ്ടേയിരിക്കും. അധികം സംസാരിക്കാറില്ല. സംസാരിക്കുകയാണെങ്കില്‍ എന്തെങ്കിലും തമാശയായിരിക്കും പറയുക.

  വളരെ സീരിയസായിട്ടുള്ള മനുഷ്യനാണ് അദ്ദേഹം. കാണുന്ന അഭിനേതാവ് എന്നതിലുപരി അദ്ദേഹമുണ്ടാക്കിയ ക്രാഫ്റ്റ് വര്‍ക്കുകളാണ് എന്നെ കൂടുതലായും അതിശയിപ്പിച്ചിരിക്കുന്നത്. പിന്നെ ഒരു നടനെന്ന നിലയില്‍ വേണ്ട അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടോന്ന് ചോദിച്ചാല്‍ അത് കിട്ടിയിട്ടില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയിട്ടുണ്ടോന്ന് ചോദിച്ചാല്‍ അതുമില്ല. കോമഡി റോളുകളില്‍ മാത്രം ഒതുങ്ങി പോയൊരു വ്യക്തിയാണ്. സീരിയസായിട്ടുള്ള കഥാപാത്രങ്ങള്‍ ഇനിയും കിട്ടണമെന്ന ആഗ്രഹമുണ്ടായിരുന്നു.

  മാമന്റെ കൂടെ കുറച്ച് കൂടി സമയം വേണമായിരുന്നുവെന്ന് എനിക്കിപ്പോള്‍ തോന്നുന്നുണ്ട്. പൂര്‍ണ കലാകാരന്‍ തന്നെയായിരുന്നു. എല്ലാ പരിഭവങ്ങളും പരാതികളുമൊക്കെ അറിയിക്കാന്‍ പറ്റുന്ന ആളാണ്. സഹോദരിമാരില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം എന്റെ അമ്മയോടായിരുന്നു. അവര്‍ അടി കൂടുകയും ബഹളം വെക്കുകയുമൊക്കെ ചെയ്യുമായിരുന്നു...' എന്നുമാണ് അഭയ ഹിരണ്മയി പറയുന്നത്.

  അഭയ അടക്കമുള്ളവര്‍ക്ക് രാജു മാമ്മനാണ് നടന്‍ കൊച്ചുപ്രേമന്‍. ഋതുമതിയായപ്പോള്‍ തനിക്ക് സ്വര്‍ണമടക്കം വാങ്ങി തന്ന സ്‌നേഹനിധിയായ മാമാനാണ്. കൊച്ചുപ്രേമനെ അവസാനം കണ്ടിറങ്ങിയ നിമിഷത്തെ കുറിച്ച് കഴിഞ്ഞ ദിവസം അഭയ എഴുതിയിരുന്നു. അന്ന് കഷണ്ടി തലയില്‍ ഉമ്മ കൊടുത്തിട്ടാണ് പോന്നത്. ഞാന്‍ കണ്ട പൂര്‍ണ കലാകാരനായിരുന്നു മാമന്‍.

  മാത്രമല്ല കുടുംബത്തിന്റെ കൂടെ അഭിമാനമായ അഭിനേതാവിന് പരാതികലും പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങള്‍ തന്നതിനും ഒക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ നല്‍കുന്നുവെന്നാണ് അഭയ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  Read more about: kochu preman
  English summary
  Singer Abhaya Hiranmayi Opens Up About Her Uncle And Late Actor Kochu Preman's Last Wish Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X